Asianet News MalayalamAsianet News Malayalam

ജസ്പ്രിത് ബുമ്രയും യൂസ്‌വേന്ദ്ര ചാഹലുമൊക്കെ പിന്നില്‍; ഏഷ്യാ കപ്പില്‍ റെക്കോര്‍ഡിട്ട് രവീന്ദ്ര ജഡേജ

ഏഷ്യാ കപ്പിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തുന്ന ഇന്ത്യന്‍ താരമായിരിക്കുകയാണ് ജഡേജ. 23 വിക്കറ്റുകളാണ് ഇപ്പോള്‍ ജഡേജയുടെ അക്കൗണ്ടിലുള്ളത്. 2010 മുതല്‍ ഇതുവരെ 10 ടൂര്‍ണമെന്റുകള്‍ ജഡേജ കളിച്ചു.

Ravindra Jadeja creates new Indian record in Asia Cup after match against Hong Kong
Author
First Published Sep 1, 2022, 2:59 PM IST

ദുബായ്: ഏഷ്യാ കപ്പില്‍ ഹോങ്കോങ്ങിനെതിരായ മത്സരത്തില്‍ ഒരു വിക്കറ്റാണ് ഇന്ത്യന്‍ സ്പിന്നര്‍ രവീന്ദ്ര ജഡേജ വീഴ്ത്തിയത്. 33 പന്തില്‍ 41 റണ്‍സുമായി പുറത്താവാതെ നില്‍ക്കുകയായിരുന്നു ബാബര്‍ ഹയാത്തിനെ ബൗള്‍ഡാക്കുകയായിരുന്നു ജഡേജ. ഇതോടെ ഒരു നേട്ടം ജഡേജയെ തേടിയെത്തി.

ഏഷ്യാ കപ്പിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തുന്ന ഇന്ത്യന്‍ താരമായിരിക്കുകയാണ് ജഡേജ. 23 വിക്കറ്റുകളാണ് ഇപ്പോള്‍ ജഡേജയുടെ അക്കൗണ്ടിലുള്ളത്. 2010 മുതല്‍ ഇതുവരെ 10 ടൂര്‍ണമെന്റുകള്‍ ജഡേജ കളിച്ചു. മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താനെയാണ് ജഡേജ മറികടന്നത്. 22 വിക്കറ്റുകള്‍ പത്താന്‍ വീഴ്ത്തിയിരുന്നു. 

നന്ദി, തലമുറയെ പ്രചോദിപ്പിച്ചതിന്; വിരാട് കോലിക്ക് ടീം ഹോങ്കോങ്ങിന്റെ സ്‌നേഹ സമ്മാനം

2010ല്‍ല്‍ ആദ്യ ഏഷ്യാ കപ്പില്‍ നാല് വിക്കറ്റാണ് ജഡേജ സ്വന്തമാക്കിയത്. 2012ല്‍ ഒരു വിക്കറ്റാണ് സ്വന്തമാക്കാനായത്. എന്നാല്‍ 2014ല്‍ ഏഴ് വിക്കറ്റുകളും പോക്കറ്റിലാക്കി. 2016ലേക്ക് എത്തിയപ്പോള്‍ മൂന്ന് വിക്കറ്റ് നേടി. 2018ല്‍ ഏഴ് വിക്കറ്റും നേടി. ഏറ്റവും മികച്ച പ്രകടനവും 2018ലായിരുന്നു. 22.28 ശരാശരിയിലായിരുന്നു അന്ന് ജഡേജയുടെ നേട്ടം. ഇക്കണോമിയാവട്ടെ 4.45ഉം. 29 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. ആ വര്‍ഷം ജസ്പ്രിത് ബുമ്ര (8), കുല്‍ദീപ് യാദവ് (10) എന്നിവാണ് കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയിരുന്നത്. 

ഏഷ്യാ കപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ബൗളര്‍ ശ്രീലങ്കന്‍ ഇതിഹാസം മുത്തയ്യ മുരളീധരനാണ്. 30 വിക്കറ്റുകളാണ് മുരളി വീഴ്ത്തിയത്. മുന്‍ ശീലങ്കന്‍ താരം ലസിത് മലിംഗ രണ്ടാമതുണ്ട്. 29 വിക്കറ്റുകളാണ് മലിംഗ വീഴ്ത്തിയത്. ശ്രീലങ്കയുടെ തന്നെ അജന്ത മെന്‍ഡിസ് 26 വിക്കറ്റുമായി മൂന്നാമത്. പാകിസ്ഥാന്‍ സയിദ് അജ്മലാണ് (25) നാലാം സ്ഥാനത്ത്.

ആളറിഞ്ഞ് കളിക്കെടാ! നിസാഖത് ഖാനെ റണ്ണൗട്ടാക്കിയ രവീന്ദ്ര ജഡേജയുടെ ബുള്ളറ്റ് ത്രോ- വീഡിയോ കാണാം

മത്സരത്തില്‍ 40 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ സൂര്യകുമാര്‍ യാദവ- വിരാട് കോലി കൂട്ടുകെട്ടിന്റെ കരുത്തില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 192 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ ഹോങ്കോങ്ങിന് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെടുക്കാനാണ് സാധിച്ചത്. ആദ്യ മത്സരത്തില്‍ ഇന്ത്യ, പാകിസ്ഥാനെ തോല്‍പ്പിച്ചിരുന്നു.
 

Follow Us:
Download App:
  • android
  • ios