ആരാധകരെ രസിപ്പിക്കുന്ന ചില നിമിഷങ്ങള്‍ മത്സരത്തിലുണ്ടായിരുന്നു. അതിലൊന്ന് പതിനേഴാം ഓവറിലായിരുന്നു. ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദസുന്‍ ഷനകയുടെ ക്യാച്ചെടുക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം. മുഹമ്മദ് ഹസ്‌നൈനിന്റെ ഓഫ് കട്ടറില്‍ വലിയ ഷോട്ടിന് ശ്രമിച്ച ഷനകയ്ക്ക് പിഴച്ചു. പന്ത് ഉയര്‍ന്നുപോങ്ങി ലോംഗ് ഓണിലേക്ക്.

ദുബായ്: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ പാകിസ്ഥാനായിരുന്നു ഫേവറൈറ്റ്‌സ്. എന്നാല്‍ പാകിസ്ഥാനെ ഞെട്ടിച്ച് ശ്രീലങ്ക അഞ്ച് വിക്കറ്റിന്റെ ജയം സ്വന്തമാക്കി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാന്‍ 121ന് പുറത്തായിരുന്നു. മൂന്ന് ഓവര്‍ ബാക്കി നില്‍ക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ശ്രീലങ്ക ലക്ഷ്യം മറികടന്നു. ഇരു ടീമുകളും നേരത്തെ ഫൈനല്‍ എത്തിയിരുന്ന സാഹചര്യത്തില്‍ മത്സരത്തിന് വലിയ പ്രധാന്യമുണ്ടായിരുന്നില്ല.

എന്നാല്‍ ആരാധകരെ രസിപ്പിക്കുന്ന ചില നിമിഷങ്ങള്‍ മത്സരത്തിലുണ്ടായിരുന്നു. അതിലൊന്ന് പതിനേഴാം ഓവറിലായിരുന്നു. ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദസുന്‍ ഷനകയുടെ ക്യാച്ചെടുക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം. മുഹമ്മദ് ഹസ്‌നൈനിന്റെ ഓഫ് കട്ടറില്‍ വലിയ ഷോട്ടിന് ശ്രമിച്ച ഷനകയ്ക്ക് പിഴച്ചു. പന്ത് ഉയര്‍ന്നുപോങ്ങി ലോംഗ് ഓണിലേക്ക്.

റിഷഭ് പന്ത് പുറത്തേക്ക്? ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു ഉള്‍പ്പെടും; സൂചന നല്‍കി ബിസിസിഐ

മിഡ് ഓഫില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്നു ഹാസന്‍ അലി പിറകിലേക്ക് ഓടി ക്യാച്ചെടുത്തു. എന്നാല്‍ അവിടെയൊരു കൂട്ടിമുട്ടലിന് സാധ്യതയുണ്ടായിരുന്നു. ക്യാച്ചിനായി ഇഫ്തികര്‍ അഹമ്മദും ഓടിയടുത്തിരുന്നു. ഭാഗ്യവശാല്‍ അത്തരത്തില്‍ സംഭവിച്ചില്ല. കൂട്ടിയിടിക്കുമെന്ന തോന്നലിനിടയിലും ഹാസ അലി വളരെ രസകരമായിട്ടാണ് സാഹര്യം കൈകാര്യം ചെയ്ത്. ചിരിച്ചുകൊണ്ട് പന്ത് ഇഫ്തികറിന്റെ കയ്യിലേക്കിട്ടുകൊടുത്തു. അവര്‍ അങ്ങോട്ടും ഇങ്ങോട്ടും കൈമാറികൊണ്ട് ക്യാച്ചിംഗ് പ്രാക്ടീസ് നടത്തികൊണ്ടിരുന്നു. വീഡിയോ കാണാം...

Scroll to load tweet…

ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാന്‍ 19.1 ഓവറില്‍ 121ന് എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് വീഴ്ത്തിയ വാനിന്ദു ഹസരങ്കയാണ് പാകിസ്ഥാനെ തകര്‍ത്തത്. മറുപടി ബാറ്റിംഗിനെത്തിയ ശ്രീലങ്ക 17 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 55 റണ്‍സോടെ പുറത്താവാതെ നിന്ന ഓപ്പണര്‍ പതും നിസ്സങ്കയാണ് ലങ്കയെ വിജയത്തിലേക്ക് നയിച്ചത്. 

Scroll to load tweet…

ലങ്കയുടെ മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന്‍ തിരിച്ചടിച്ചെങ്കിലും നിസ്സങ്കയുടെ പ്രകടനം തുണയായി. കുശാല്‍ മെന്‍ഡിസ് (0), ധനുഷ്‌ക ഗുണതിലക (0), ധനഞ്ജയ ഡിസില്‍വ (9) എന്നിവര്‍ പെട്ടന്ന് മടങ്ങി. ഇതോടെ ലങ്ക മൂന്നിന് 29 എന്ന നിലയിലായി. പിന്നീട് വന്നവരില്‍ ഭാനുക രജപക്സ (24), ദസുന്‍ ഷനക (21) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തതോടെ ലങ്ക വിജയത്തോടടുത്തു. ഇരുവരും പുറത്തായെങ്കിലും വാനിന്ദു ഹസരങ്കയെ (3 പന്തില്‍ പുറത്താവാതെ 10) കൂടെ നിര്‍ത്തി നിസ്സങ്ക ലങ്കയെ വിജയത്തിലേക്ക് നയിച്ചു. അഞ്ച് ഫോറു ഒരു സിക്സും ഉള്‍പ്പെടുന്നതായിരുന്നു നിസ്സങ്കയുടെ ഇന്നിംഗ്സ്.