വാംഖഡെയിലെ സഞ്ജുവിന്‍റെ 'ആറാട്ട്' കണ്ടത് റെക്കോര്‍ഡ് കാഴ്ചക്കാര്‍, ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ കണ്ട ടി20 മത്സരം

Published : Mar 08, 2026, 12:19 PM IST
Sanju Samson

Synopsis

ടിവിയിലും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലുമായി ആകെ 2300 കോടി മിനിറ്റുകൾ(വാച്ച് ടൈം) ആളുകൾ ഈ മത്സരം കണ്ടു. 

മുംബൈ: ക്രിക്കറ്റ് ചരിത്രത്തിലെ സകല ഡിജിറ്റൽ റെക്കോർഡുകളും തകർത്തെറിഞ്ഞ് മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന ടി20 ലോകകപ്പിലെ ഇന്ത്യ-ഇംഗ്ലണ്ട് സെമി ഫൈനൽ പോരാട്ടം. ഡിജിറ്റൽ കാഴ്ചക്കാരുടെ എണ്ണത്തിൽ പുതിയ ചരിത്രമാണ് ഇന്ത്യ-ഇംഗ്ലണ്ട് സെമി പോരാട്ടം കുറിച്ചത്.

സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ജിയോ ഹോട്ട്സ്റ്റാറിലൂടെ ഒരേസമയം 6.52 കോടി ആളുകളാണ് ഇന്ത്യ-ഇംഗ്ലണ്ട് സെമി പോരാട്ടം തത്സമയം കണ്ടത്. ഒരു ലൈവ് ഇവന്‍റിന് ലോകത്ത് ലഭിക്കുന്ന ഏറ്റവും ഉയർന്ന കൺകറന്‍റ് വ്യൂവർഷിപ്പ് എന്ന ലോക റെക്കോർഡ് ഇതോടെ ഈ മത്സരത്തിന് സ്വന്തമായി. ജിയോ ഹോട്ട്സ്റ്റാറിൽ മാത്രം ആകെ 61.9 കോടി കാഴ്ചക്കാരാണ് ഇന്ത്യ-ഇംഗ്ലണ്ട് സെമി പോരാട്ടത്തിന് ലഭിച്ചത്. 2024 ടി20 ലോകകപ്പ് ഫൈനലിന് ലഭിച്ച 53.3 കോടി കാഴ്ച്ചകാരുടെ റെക്കോർഡാണ് ഇതോടെ വഴിമാറിയത്.

ടിവിയിലും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലുമായി ആകെ 2300 കോടി മിനിറ്റുകൾ(വാച്ച് ടൈം) ആളുകൾ ഈ മത്സരം കണ്ടു. ലോകത്ത് ഏറ്റവും കൂടുതൽ പേർ കണ്ട രാജ്യാന്തര ടി20 മത്സരമെന്ന റെക്കോര്‍ഡ് ഇതോടെ ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തിന് സ്വന്തമായി. ടെലിവിഷനിലും ഡിജിറ്റലിലുമായി ആകെ 32 കോടിയിലധികം പേരാണ് ഇന്ത്യ-ഇംഗ്ലണ്ട് പോരാട്ടം കണ്ടത്. രണ്ട് ഇന്നിംഗ്‌സുകളിലുമായി പിറന്ന 499 റൺസ് പിറന്ന മത്സരംആരാധകരെ ആവേശക്കൊടുമുടിയില്‍ എത്തിച്ചിരുന്നു.

 

ക്രിക്കറ്റ് ആരാധകരുടെ പ്രതികരണത്തെ ഐസിസി ചെയർമാൻ ജയ് ഷാ അഭിനന്ദിച്ചു. ദശലക്ഷക്കണക്കിന് ആരാധകർ ഒത്തുചേർന്ന് ക്രിക്കറ്റ് ആഘോഷിക്കുന്നത് കാണുന്നത് ഏറെ സന്തോഷകരമാണ്. ഈ റെക്കോർഡ് നമ്പറുകൾ ആരാധകരുടെ ആവേശത്തെ മാത്രമല്ല, ക്രിക്കറ്റ് എത്രത്തോളം ജനങ്ങളിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെല്ലുന്നു എന്നതിനെയും സൂചിപ്പിക്കുന്നുവെന്ന് ജയ് ഷാ പറഞ്ഞു. ഇന്ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-ന്യൂസിലൻഡ് ഫൈനൽ മത്സരത്തിൽ ഈ റെക്കോർഡുകളെല്ലാം വീണ്ടും തകരുമെന്ന പ്രതീക്ഷയിലാണ് കായിക ലോകം.

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ലോകകപ്പ് ഫൈനലില്‍ ടോസ് ജയിച്ചാല്‍ പകുതി ജയിച്ചോ, അഹമ്മദാബാദിലെ ചരിത്രവും കണക്കുകളും പറയുന്നത്
'ഇന്ത്യ ഫൈനലിലെത്തിയത് സഞ്ജുവിന്‍റെയും ബുംറയുടെയും മികവില്‍'; ലോകകപ്പ് ജേതാക്കളെ പ്രവചിച്ച് മുഹമ്മദ് ആമിര്‍