ഇന്നലെ അര്‍ധ സെഞ്ചുറി നേടിയതോടെ ഒരു നേട്ടവും കോലിയെ തേടിയെത്തി. ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ചുറികളെന്ന നേട്ടത്തിനൊപ്പമാണ് കോലി. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് കോലിയുടെ കൂടെയുള്ളത്.

ദുബായ്: വേഗം കുറവായിരുന്നെങ്കില്‍ പോലും വിരാട് കോലി തന്റെ പഴയ ഫോമിലേക്ക് പതിയെ നടന്നുകയറുന്നതാണ് ഏഷ്യാ കപ്പില്‍ കാണുന്നത്. ഇന്നലെ ഹോങ്കോങ്ങിനെതിരെ 44 പന്തില്‍ 59 റണ്‍സാണ് കോലി നേടിയത്. മൂന്ന് സിക്‌സും ഒരു ഫോറും അടങ്ങുന്നതായിരുന്നു കോലിയുടെ ഇന്നിംഗ്‌സ്. നിലവില്‍ റണ്‍വേട്ടയില്‍ മുന്നിലാണ് കോലി. രണ്ട് മത്സരങ്ങളില്‍ 94 റണ്‍സാണ് കോലി നേടിയത്. ആദ്യ മത്സരത്തില്‍ പാകിസ്ഥാനെതിരെ 35 റണ്‍സ് നേടാന്‍ കോലിക്കായിരുന്നു. 

ഇന്നലെ അര്‍ധ സെഞ്ചുറി നേടിയതോടെ ഒരു നേട്ടവും കോലിയെ തേടിയെത്തി. ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ചുറികളെന്ന നേട്ടത്തിനൊപ്പമാണ് കോലി. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് കോലിയുടെ കൂടെയുള്ളത്. ഇരുവര്‍ക്കും 31 അര്‍ധ സെഞ്ചുറികള്‍ വീതമുണ്ട്. 126 ഇന്നിംഗ്‌സുകളില്‍ നിന്നാണ് രോഹിത്തിന്റെ ഈ നേട്ടം. എന്നാല്‍ കോലിക്ക് 93 ഇന്നിംഗ്‌സുകള്‍ മാത്രമാണ് വേണ്ടത്. 

ഏത് കോപ്പിബുക്കില്‍ കാണും ഇത്തരം ഷോട്ടുകള്‍? സൂര്യകുമാര്‍ യാദവിനെ പ്രശംസിക്കാന്‍ വാക്കുകളില്ലാതെ രോഹിത്

ഇക്കാര്യത്തില്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമാണ് മൂന്നാം സ്ഥാനത്ത്. 70 ഇന്നിംഗ്‌സില്‍ 27 അര്‍ധ സെഞ്ചുറികളാണ് അസം നേടിയത്. ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറാണ് നാലാം സ്ഥാനത്ത്. 91 ഇന്നിംഗ്‌സില്‍ നിന്ന് 23 അര്‍ധ സെഞ്ചുറികള്‍ നേടാന്‍ വാര്‍ണര്‍ക്കായി. ന്യൂസിലന്‍ഡ് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്റ്റില്‍ വാര്‍ണര്‍ക്ക് തൊട്ടുപിന്നിലുണ്ട്. 117 ഇന്നിംഗ്‌സില്‍ നിന്ന് 22 അര്‍ധ സെഞ്ചുറികളാണ് ഗപ്റ്റില്‍ നേടിയത്. ഇതില്‍ കോലിക്കും രോഹിത്തിനും ഭീഷണിയാവുക അസം മാത്രമാണ്. ഇപ്പോഴത്തെ ഫോമില്‍ അധികം വൈകാതെ ഇരുവരേയും മറിടക്കാന്‍ അസമിന് സാധിച്ചേക്കും. 

'തട്ടീം മുട്ടീം' വീണ്ടും രാഹുല്‍, ഓപ്പണറായി സഞ്ജുവിനെ തിരിച്ചുവിളിക്കൂവെന്ന് ആരാധകര്‍

മൂന്ന് സിക്‌സും ഒരു ഫോറും അടങ്ങുന്നതായിരുന്നു കോലിയുടെ ഇന്നിംഗ്‌സ്. ജയത്തോടെ ഇന്ത്യ സൂപ്പര്‍ ഫോറിലെത്തിയിരുന്നു. ഹോങ്കോങ്ങിനെ 40 റണ്‍സിനാണ് ഇന്ത്യ തകര്‍ത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ സൂര്യ- കോലി കൂട്ടുകെട്ടിന്റെ കരുത്തില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 192 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ ഹോങ്കോങ്ങിന് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെടുക്കാനാണ് സാധിച്ചത്. ആദ്യ മത്സരത്തില്‍ ഇന്ത്യ, പാകിസ്ഥാനെ തോല്‍പ്പിച്ചിരുന്നു.