അവന്‍ ടീമിലെത്തിയത് ദൈവത്തിന്‍റെ ഇടപെടല്‍ കാരണം;ശ്രേയസ് പ്ലേയിംഗ് ഇലവനിലെത്തിയതിനെക്കുറിച്ച് ഹർഭജന്‍

Published : Feb 08, 2025, 03:47 PM IST
അവന്‍ ടീമിലെത്തിയത് ദൈവത്തിന്‍റെ ഇടപെടല്‍ കാരണം;ശ്രേയസ് പ്ലേയിംഗ് ഇലവനിലെത്തിയതിനെക്കുറിച്ച് ഹർഭജന്‍

Synopsis

വിരാട് കോലിക്ക് പകരം ശ്രേയസ് അയ്യര്‍ കളിക്കാനിടായയത് ദൈവത്തിന്‍റെ ഇടപെടല്‍ മൂലമാണെന്ന് മുന്‍ ഇന്ത്യൻ താരം ഹര്‍ഭജന്‍ സിംഗ്.

കട്ടക്ക്: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ കാല്‍മുട്ടിന് പരിക്കേറ്റ വിരാട് കോലി വിട്ടു നിന്നപ്പോള്‍ പകരക്കാരനായി യശസ്വി ജയ്സ്വാള്‍ ടീമിലെത്തി എന്നതായിരുന്നു ആരാധകര്‍ കരുതിയിരുന്നത്. എന്നാല്‍ കോലിക്ക് പകരമാണ് താന്‍ അവസാന നിമിഷം ടീമിലെത്തിയതെന്ന് മത്സരശേഷം ശ്രേയസ് അയ്യര്‍ വെളിപ്പെടുത്തിയിരുന്നു.  വിരാട് കോലിക്ക് പകരം പ്ലേയിംഗ് ഇലവനില്‍ കളിക്കണമെന്ന് മത്സരത്തിന് തൊട്ടുമുമ്പ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് തന്നോട് പറഞ്ഞതെന്ന് ശ്രേയസ് വെളിപ്പെടുത്തിയിരുന്നു.

വിരാട് കോലിക്ക് പകരം ശ്രേയസ് അയ്യര്‍ കളിക്കാനിടായയത് ദൈവത്തിന്‍റെ ഇടപെടല്‍ മൂലമാണെന്ന് മുന്‍ ഇന്ത്യൻ താരം ഹര്‍ഭജന്‍ സിംഗ് പറഞ്ഞു. ശ്രേയസ് ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്കുള്ള ടീമിലെടുത്തെങ്കിലും യശസ്വി ജയ്സ്വാളിലാണ് ടീം മാനേജ്മെന്‍റ് അടുത്തകാലത്തായി കൂടുതല്‍ വിശ്വാസമര്‍പ്പിക്കുന്നത്. ഇടം കൈയനാണെന്നതും യശസ്വിക്ക് മുന്‍തൂക്കം നല്‍കുന്നു. എന്നാല്‍ മികവ് തെളിയിച്ച താരമായിട്ടും ശ്രേയസിനെ കളിപ്പിക്കാന്‍ ടീം മാനേജ്മെന്‍റ് ആദ്യം തീരുമാനിച്ചിരുന്നില്ല എന്നാണ് മനസിലാക്കുന്നത്.

രോഹിത്തിനും കോലിക്കും നിര്‍ണായകം, ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനം നാളെ; ഇന്ത്യയുടെ സാധ്യതാ ഇലവന്‍

ലോകകപ്പില്‍ തിളങ്ങിയ ശ്രേയസിന് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. പക്ഷെ അങ്ങനെയല്ല സംഭവിച്ചത്. ശ്രേയസിന്‍രെ ചിന്തയില്‍ അവനാണ് ഏറ്റവും മികച്ചവന്‍. ഒരുപക്ഷെ ദൈവവും അങ്ങനെ കരുതികാണും. ആരും വിചാരിക്കാതെ തന്നെ ശ്രേയസിന് അവസരമൊരുങ്ങി. ആരും കരുതാത്തപോലെ അവനത് ഉപയോഗിക്കുകയും ചെയ്തു. അങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കില്‍ അവനെക്കുറിച്ച് ആരും സംസാരിക്കില്ലായിരുന്നു. ഇനി ഒഴിവാക്കാന്‍ പറ്റാത്ത തരത്തിലുള്ള ഇന്നിംഗ്സാണ് അവന്‍ കളിച്ചത്. കളിയെ ഏകപക്ഷീയമാക്കി കളഞ്ഞു അവന്‍റെ ഇന്നിംഗ്സ്. അവന്‍ നേടിയ 50 റണ്‍സ് കളിയുടെ ഗതി തന്നെ മാറ്റിക്കളഞ്ഞുവെന്നും ഹര്‍ഭജന്‍ പറഞ്ഞു.

ലോകചാമ്പ്യൻമാരില്ല, ചാമ്പ്യൻസ് ട്രോഫി സെമി ഫൈനലിസ്റ്റുകളെ പ്രവചിച്ച് അക്തർ, സര്‍പ്രൈസ് ചോയ്സായി അഫ്ഗാനിസ്ഥാൻ

കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ഇന്ത്യക്കായി 500ലേറെ റണ്‍സ് നേടിയെങ്കിലും കഴിഞ്ഞ വര്‍ഷം ഇന്ത്യ ആറ് ഏകദിനങ്ങളില്‍ മാതരം കളിച്ചതിനാല്‍ ശ്രേയസിന് ടീമില്‍ കാര്യമാി അവസരങ്ങള്‍ ലഭിച്ചിരുന്നില്ല. ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച് ഫോം തെളിയിച്ചതോടെയാണ്  ശ്രേയസിനെ വീണ്ടും ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്കും ചാമ്പ്യൻസ് ട്രോഫിക്കുമുള്ള ടീമില്‍ സെലക്ടര്‍മാര്‍ ഉള്‍പ്പെടുത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ലെജൻഡ്സിന്‍റെ കളി വീണ്ടും കാണാം! വമ്പന്മാർ ആരൊക്കെ കളിക്കാൻ എത്തുമെന്ന് ഉറ്റുനോക്കി ആരാധകർ, ബിഗ് ക്രിക്കറ്റ് ലീഗിന്‍റെ രണ്ടാം സീസൺ മാർച്ചിൽ
അണ്ടർ-19 വനിതാ ഏകദിന ട്രോഫി: വിജയം തുടർന്ന് കേരളം, സൗരാഷ്ട്രയെ തോൽപിച്ചത് 95 റൺസിന്