മലിംഗയും ബുമ്രയും മാറിനില്‍ക്ക്, വേറിട്ട ബൗളിംഗ് ആക്ഷന്‍റെ രാജാവ് എത്തി- വീഡിയോ വൈറല്‍

Published : Jun 07, 2022, 10:32 PM ISTUpdated : Jun 07, 2022, 10:35 PM IST
മലിംഗയും ബുമ്രയും മാറിനില്‍ക്ക്, വേറിട്ട ബൗളിംഗ് ആക്ഷന്‍റെ രാജാവ് എത്തി- വീഡിയോ വൈറല്‍

Synopsis

ബുമ്രയും മലിംഗയും പതിരാനയും മാറിനില്‍ക്കുക. എല്ലാ ആക്ഷനിന്‍റേയും ഗോട്ട് ഇതാ എത്തി എന്ന തലക്കെട്ടോടെ ഒരു ട്വിറ്റര്‍ യൂസറാണ് വീഡിയോ ഷെയര്‍ ചെയ്‌തത്

ലണ്ടന്‍: കണ്ടാല്‍ തലയില്‍ കൈവെച്ച് പോകുന്ന വേറിട്ട ബൗളിംഗ് ആക്ഷനുകള്‍(Hilarious Bowling Action) ക്രിക്കറ്റില്‍ ഒരുപാട് കണ്ടിട്ടുണ്ട്. ലസിത് മലിംഗയും(Lasith Malinga) പോള്‍ ആഡംസും(Paul Adams) ജസ്‌പ്രീത് ബുമ്രയും(Jasprit Bumrah) മതീഷ പതിരാനയുമെല്ലാം(Matheesha Pathirana) ബൗളിംഗ് ആക്ഷന്‍ കൊണ്ട് ശ്രദ്ധ പിടിച്ചുപറ്റിയവരാണ്. ഇപ്പോള്‍ ഏതോ ഒരു പ്രാദേശിക ക്രിക്കറ്റ് മത്സരത്തിലെ ബൗളറുടെ ആക്ഷന്‍ വൈറലായിരിക്കുകയാണ്. ഇംഗ്ലീഷ് മുന്‍ നായകന്‍ മൈക്കല്‍ വോണ്‍ വരെ ഇതുകണ്ട് അമ്പരന്നു. 

ബുമ്രയും മലിംഗയും പതിരാനയും മാറിനില്‍ക്കുക. എല്ലാ ആക്ഷനിന്‍റേയും ഗോട്ട് ഇതാ എത്തി എന്ന തലക്കെട്ടോടെ ഒരു ട്വിറ്റര്‍ യൂസറാണ് വീഡിയോ ഷെയര്‍ ചെയ്‌തത്. ഈ വീഡിയോ ഫ്രീന്‍ലാന്‍സ് കമന്‍റേറ്റര്‍ ചാള്‍സ് ഡഗ്‌നല്‍ റീ-ട്വീറ്റ് ചെയ്‌തതോടെ മൈക്കല്‍ വോണിന്‍റെ കണ്ണില്‍പ്പെടുകയായിരുന്നു. എന്നാല്‍ ഈ മത്സരം എവിടെ നടന്നതെന്നോ വീ‍ഡിയോ എപ്പോള്‍ പകര്‍ത്തിയതെന്നോ വ്യക്തമല്ല. 

ഐപിഎല്‍ പതിനഞ്ചാം സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ ലങ്കന്‍ പേസര്‍ മതീഷ് പതിരാനയുടെ ആക്ഷന്‍ ശ്രദ്ധേയമായിരുന്നു. ഇതിഹാസ പേസര്‍ ലസിത് മലിംഗയുടെ ആക്ഷന്‍ അനുകരിച്ചാണ് മതീഷ് പന്തെറിയുന്നത്. സിഎസ്‌കെയിലെ അരങ്ങേറ്റ മത്സരത്തില്‍ 3.1 ഓവറില്‍ 24 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്‌ത്തിയിരുന്നു. ഗുജറാത്ത് ടൈറ്റന്‍സ് ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്‍, ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ എന്നിവരെയാണ് പുറത്താക്കിയത്. 

SL vs AUS : W 0 1 W 0 W; ഇത് ജോഷ് ഹേസല്‍വുഡിന്‍റെ ഐതിഹാസിക ഓവര്‍

PREV
click me!

Recommended Stories

ദക്ഷിണാഫ്രിക്കയെ എറിഞ്ഞൊതുക്കി ബൗളര്‍മാര്‍, ആദ്യ ടി20യില്‍ വമ്പന്‍ ജയവുമായി ഇന്ത്യ, പരമ്പരയില്‍ മുന്നില്‍
'മാഗി ഉണ്ടാക്കുന്ന നേരം മതി തിരിച്ചുവരാന്‍', സഞ്ജുവിന് പകരം ഓപ്പണറായി ഇറങ്ങി നിരാശപ്പെടുത്തിയ ഗില്ലിനെ പൊരിച്ച് ആരാധകര്‍