അതിനുവേണ്ടിയാണ് അവനെ ടീമിലെടുത്തത്, ദിനേശ് കാര്‍ത്തിക്കിനെക്കുറിച്ച് ദ്രാവിഡ്

Published : Jun 07, 2022, 10:32 PM ISTUpdated : Jun 07, 2022, 11:37 PM IST
അതിനുവേണ്ടിയാണ് അവനെ ടീമിലെടുത്തത്, ദിനേശ് കാര്‍ത്തിക്കിനെക്കുറിച്ച് ദ്രാവിഡ്

Synopsis

ഐപിഎല്ലില്‍ ഒരു പ്രത്യേക പൊസിഷനില്‍ കളിയുടെ പ്രത്യേക ഘട്ടത്തില്‍ നടത്തിയ പ്രകടനങ്ങളുടെ  അടിസ്ഥാനത്തിലാണ് കാര്‍ത്തിക് വീണ്ടും ടീമിലെത്തിയത്. കഴിഞ്ഞ രണ്ടോ മൂന്നോ വര്‍ഷമായി സ്ഥിരതയാര്‍ന്ന പ്രകടനമാണ് ഫിനിഷര്‍ എന്ന നിലയില്‍ കാര്‍ത്തിക് പുറത്തെടുക്കുന്നത്.

ദില്ലി: ദക്ഷിണാഫ്രിക്കക്കെതിരായ 20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിലേക്ക്(IND vs SA) 36കാരനായ ദിനേശ് കാര്‍ത്തിക്കിനെ(Dinesh Karthik) സെലക്ടര്‍മാര്‍ തിരിച്ചുവിളിച്ചപ്പോള്‍ ആരും നെറ്റി ചുളിച്ചില്ല. കാരണം, ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി(RCB) സീസണില്‍ കാര്‍ത്തിക് പുറത്തടുത്ത പ്രകടനം തന്നെ. ആര്‍സിബി കുപ്പായത്തില്‍ ഫിനിഷറുടെ റോളില്‍ കാര്‍ത്തിക്ക് തിളങ്ങിയ കാര്‍ത്തിക് 16 മത്സരങ്ങളില്‍  183 സ്ട്രൈക്ക് റേറ്റില്‍ 330 റണ്‍സടിച്ചു. ഇതില്‍ 22 സിക്സുകളും ഉള്‍പ്പെടുന്നു.

ഇന്ത്യന്‍ ടീമിലും കാര്‍ത്തിക്കിന് ഫിനിഷറുടെ റോളായിരിക്കുമെന്ന് വ്യക്തമാക്കുകയാണ് പരിശീലകനായ രാഹുല്‍ ദ്രാവിഡ്. ടി20 പരമ്പരയിലെ ആദ്യ മത്സരത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ടീമില്‍ കാര്‍ത്തിക്കിന്‍റെ റോള്‍ എന്താണെന്നതിനെക്കുറിച്ച്  ദ്രാവിഡ് വ്യക്തത നല്‍കിയത്.

രാഹുല്‍ ദ്രാവിഡിന്‍റെ മനം കീഴടക്കി 'ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ'; ആരും കൊതിക്കുന്ന പ്രശംസ

ഐപിഎല്ലില്‍ ഒരു പ്രത്യേക പൊസിഷനില്‍ കളിയുടെ പ്രത്യേക ഘട്ടത്തില്‍ നടത്തിയ പ്രകടനങ്ങളുടെ  അടിസ്ഥാനത്തിലാണ് കാര്‍ത്തിക് വീണ്ടും ടീമിലെത്തിയത്. കഴിഞ്ഞ രണ്ടോ മൂന്നോ വര്‍ഷമായി സ്ഥിരതയാര്‍ന്ന പ്രകടനമാണ് ഫിനിഷര്‍ എന്ന നിലയില്‍ കാര്‍ത്തിക് പുറത്തെടുക്കുന്നത്. ഏത് ടീമില്‍ കളിച്ചാലും കാര്‍ത്തിക്കിന്‍റെ സാന്നിധ്യം  ആ ടീമില്‍ വലിയ വ്യത്യാസമുണ്ടാക്കും. അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തെ ടീമിലേക്ക് തിരിച്ചുവിളിച്ചത്. ഐപിഎല്ലില്‍ ആര്‍സിബിക്കായി കളിച്ച ഫിനിഷര്‍ റോള്‍ ഇന്ത്യന്‍ ടീമിലും ആവര്‍ത്തിക്കാന്‍ കാര്‍ത്തിക്കിനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്-ദ്രാവിഡ് പറഞ്ഞു.

ഒരുപാട് പേര്‍ എന്നെ എഴുതിത്തള്ളി', തിരിച്ചുവരവിനെക്കുറിച്ച് ദിനേശ് കാര്‍ത്തിക്ക്

ആദ്യ ടി20ക്ക് മുന്നോടിയായി നടന്ന ആദ്യ പരിശീലന സെഷനില്‍ പതിന‍ഞ്ച് മിനിറ്റോളം ബാറ്റിംഗ് പരിശീലനം നടത്തിയ കാര്‍ത്തിക് ഫ്ലിക്ക്,സ്കൂപ്പ് ഷോട്ടുകളായിരുന്നു കൂടുതലും കളിച്ചത്. ഇന്ത്യക്കായി 92 ഏകദിനങ്ങളും 32 ടി20യും കളിച്ചിട്ടുള്ള കാര്‍ത്തിക് നീണ്ട ഇടവേളക്കുശേഷമാണ് വീണ്ടും ഇന്ത്യന്‍ കുപ്പായമണിയുന്നത്. 2019ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യക്കായി കളിച്ച കാര്‍ത്തിക് അതിനുശേഷം ടീമില്‍ നിന്ന് പുറത്തായി. മൂന്ന് വര്‍ഷത്തെ ഇടവേളക്കുശേഷം ടീമിലെത്തുന്ന കാര്‍ത്തിക് ഈ വര്‍ഷം ഒക്ടോബറില്‍ നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലിടം നേടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

നിരാശപ്പെടുത്തി വീണ്ടും ശുഭ്മാന്‍ ഗില്‍, സൂര്യകുമാറിനും അടിതെറ്റി, ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് തകര്‍ച്ച
ഇന്ത്യക്കെതിരെ നിര്‍ണായക ടോസ് ജയിച്ച് ദക്ഷിണാഫ്രിക്ക, ശുഭ്മാന്‍ ഗില്‍ ഓപ്പണര്‍, സഞ്ജു സാംസണ് പ്ലേയിംഗ് ഇലവനിൽ ഇടമില്ല