എന്നാല്‍ പ്രഫഷണല്‍ കരിയറില്‍ മാത്രമാണിപ്പോള്‍ എന്‍റെ ശ്രദ്ധ. അല്ലാതെ വര്‍ഷത്തില്‍ 300 ദിവസവും ഒരാള്‍ക്കൊപ്പം ആയിരിക്കാന്‍ എനിക്കിപ്പോള്‍ സമയമില്ല.

അഹമ്മദാബാദ്: ഐപിഎല്‍ മത്സരത്തിനിടെ വിവാഹിതനാവാന്‍ പോവുകയാണോ എന്ന കമന്‍റേറ്റര്‍ ഡാനി മോറിസണിന്‍റെ ചോദ്യത്തില്‍ നിന്ന് ചിരിച്ചൊഴിഞ്ഞ ഗുജറാത്ത് നായകന്‍ ശുഭ്മാന്‍ ഗില്‍ ഒടുവില്‍ പ്രണയത്തിലാണോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കിയിരിക്കുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷമായി താന്‍ സിംഗിള്‍ ആണെന്നായിരുന്നു ഗില്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയത്.

എന്നെക്കുറിച്ച് പുറത്ത് ഒരുപാട് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. യാഥാര്‍ത്ഥ്യം എന്താണെന്നുവെച്ചാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ഞാന്‍ സിംഗിളാണ്. എന്നാല്‍ ജീവിതത്തില്‍ ഞാനിതുവരെ കാണുകപോലും ചെയ്യാത്ത ആളുകളുടെ പേരുമായി പോലും എന്‍റെ പേര് ചേര്‍ത്തുവെച്ച് പല അഭ്യൂഹങ്ങളും സമീപകാലത്ത് പ്രചരിച്ചിരുന്നു.

കൊല്‍ക്കത്തയിലേക്കുള്ള അവന്‍റെ തിരിച്ചുവരവ് പ്രതികാരം തീര്‍ക്കാൻ, ശ്രേയസ് അയ്യരെക്കുറിച്ച് ഗവാസ്കര്‍

എന്നാല്‍ പ്രഫഷണല്‍ കരിയറില്‍ മാത്രമാണിപ്പോള്‍ എന്‍റെ ശ്രദ്ധ. അല്ലാതെ വര്‍ഷത്തില്‍ 300 ദിവസവും ഒരാള്‍ക്കൊപ്പം ആയിരിക്കാന്‍ എനിക്കിപ്പോള്‍ സമയമില്ല. ഞാനിപ്പോള്‍ മറ്റൊരു യാത്രയിലാണ്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ മറ്റൊരാള്‍ക്കായി സമയം ചെലവഴിക്കാനാവില്ല. റിലേഷന്‍ഷിപ്പിലായിരിക്കുമ്പോള്‍ അത് അത്യാവശ്യമാണെന്ന് നിങ്ങൾക്കും അറിയാമല്ലോ എന്നായിരുന്നു ഗില്ലിന്‍റെ മറുപടി.

'ഈ തോൽവിയിൽ ധോണിക്ക് പങ്കില്ല', താരലേലത്തിന് മുമ്പ് ചെന്നൈ ധോണിയുമായി കൂടിയാലോചന നടത്തിയിട്ടില്ലെന്ന് റെയ്ന

ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകള്‍ സാറാ ടെന്‍ഡുല്‍ക്കറുമായി ബന്ധപ്പെടുത്തി പലപ്പോഴും ഗില്ലിന്‍റെ പേര് പറഞ്ഞു കേള്‍ക്കാറുണ്ടായിരുന്നു. ഗില്‍ ഇന്ത്യക്കായി കളിക്കാനിറങ്ങുമ്പോള്‍ ഗ്യാലറിയില്‍ സാറയുടെ പേര് പറഞ്ഞ് ആരാധകര്‍ ആര്‍പ്പുവിളിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ മത്സരങ്ങള്‍ കാണാന്‍ സാറാ ടെന്‍ഡുല്‍ക്കര്‍ ഗ്യാലറിയിലെത്തുന്നത്തും ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ക്ക് ശക്തികൂട്ടിയിരുന്നു. സാറാ ടെന്‍ഡുല്‍ക്കര്‍ക്ക് പുറമെ ചില ബോളിവുഡ് നടിമാരുടെ പേരുമായും ഗില്ലിന്‍റെ പേര് ഗോസിപ്പ് കോളങ്ങളില്‍ പ്രചരിച്ചിരുന്നു. ഐപിഎല്ലില് ഗുജറാത്ത് ടൈറ്റന്‍സ് നായകനായ ഗില്ലിന് കീഴില്‍ ടീം മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ഗുജറാത്ത് പ്ലേ ഓഫിന് തൊട്ടരികെയാണ് ഇപ്പോള്‍.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക