അസലങ്ക നായകന്‍, ഒറ്റ ഇന്ത്യൻ താരം പോലുമില്ല; 2024ലെ ഏകദിന ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Published : Jan 24, 2025, 01:21 PM ISTUpdated : Jan 24, 2025, 01:22 PM IST
അസലങ്ക നായകന്‍, ഒറ്റ ഇന്ത്യൻ താരം പോലുമില്ല; 2024ലെ ഏകദിന ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Synopsis

അസലങ്ക ഉള്‍പ്പെടെ ശ്രീലങ്കയുടെ നാലു താരങ്ങള്‍ ഐസിസി ഏകദിന ടീമിലെത്തിയപ്പോൾ അഫ്ഗാനിസ്ഥാന്‍റെയും പാകിസ്ഥാന്‍റെയും മൂന്ന് താരങ്ങൾ വീതവും വെസ്റ്റ് ഇന്‍ഡീസിന്‍റെ  ഒരു താരവും ഐസിസി ഏകദിന ടീമിലെത്തി.

ദുബായ്: ഐസിസി പുരസ്കാര പ്രഖ്യാപനങ്ങളുടെ ഭാഗമായി കഴിഞ്ഞ വര്‍ഷത്തെ ഏകദിന ടീമിനെ തെരഞ്ഞെടുത്ത് ഐസിസി. ശ്രീലങ്കയുടെ ചരിത് അസലങ്കയാണ് ഏകദിന ടീമിന്‍റെ നായകന്‍. കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പ് വര്‍ഷമായതിനാല്‍ കൂടുതല്‍ ടീമുകളും വളരെ കുറച്ച് ഏകദിന മത്സരങ്ങളില്‍ മാത്രമാണ്. ആറ് ഏകദിനം മാത്രം കളിച്ച ഇന്ത്യൻ ടീമില്‍ നിന്ന് ഒരു താരം പോലും ഐസിസിയുടെ ഏകദിന ടീമിലില്ല.

അസലങ്ക ഉള്‍പ്പെടെ ശ്രീലങ്കയുടെ നാലു താരങ്ങള്‍ ഐസിസി ഏകദിന ടീമിലെത്തിയപ്പോൾ അഫ്ഗാനിസ്ഥാന്‍റെയും പാകിസ്ഥാന്‍റെയും മൂന്ന് താരങ്ങൾ വീതവും വെസ്റ്റ് ഇന്‍ഡീസിന്‍റെ  ഒരു താരവും ഐസിസി ഏകദിന ടീമിലെത്തി. പാകിസ്ഥാന്‍റെ സയീം അയൂബും അഫ്ഗാനിസ്ഥാന്‍റെ റഹ്മാനുള്ള ഗുര്‍ബാസുമാണ് ഐസിസി ഏകദിന ടീമിന്‍റെ ഓപ്പണര്‍മാര്‍. മൂന്നാം നമ്പറില്‍ ശ്രീലങ്കയുടെ പാതും നിസങ്ക എത്തുമ്പോള്‍ നാലാം നമ്പറില്‍ ശ്രീലങ്കയുടെ വിക്കറ്റ് കീപ്പര്‍ ബാറ്ററായ കുശാല്‍ മെഡിസാണ് ടീമിലുള്ളത്.

രഞ്ജി ട്രോഫി: മധ്യപ്രദേശിനെതിരെ കേരളത്തിന് കൂട്ടത്തകര്‍ച്ച, നിര്‍ണായ ഒന്നാം ഇന്നിംഗ്സ് ലീഡ്

 

അഞ്ചാമനായി ക്യാപ്റ്റന്‍ ചരിത് അസലങ്ക ടീമിലെത്തിയപ്പോൾ വെസ്റ്റ് ഇന്‍ഡീസിന്‍റെ ഷെറഫൈന്‍ റൂഥര്‍ഫോർഡും അസ്മത്തുള്ള ഒമര്‍സായിയുമാണ് ഫിനഷര്‍മാര്‍. ശ്രീലങ്കയുടെ വാനിന്ദു ഹസരങ്ക, പാകിസ്ഥാന്‍റെ ഷഹീന്‍ ഷാ അഫ്രീദി, ഹാരിസ് റൗഫ്, അഫ്ഗാനിസ്ഥാന്‍റെ ഗസൻഫര്‍ എന്നിവരാണ് ഐസിസി ഏകദിന ടീമിലെ ബൗളര്‍മാര്‍.

ഐസിസി തെരഞ്ഞെടുത്ത 2024ലെ ഏകദിന ടീം: സയീം അയൂബ്, റഹ്മാനുള്ള ഗുർബാസ്, പാതും നിസങ്ക, കുശാൽ മെൻഡിസ്, ചരിത് അസലങ്ക (ക്യാപ്റ്റൻ), ഷെറഫൈൻ റൂഥർഫോർഡ്, അസ്മത്തുള്ള ഒമർസായി, വാനിന്ദു ഹസരംഗ, ഷഹീൻ ഷാ അഫ്രീദി, ഹാരിസ് റൗഫ്, ഗസൻഫർ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'മുമ്പും വൈസ് ക്യാപ്റ്റനെ മാറ്റിയിട്ടുണ്ട്'; സഞ്ജു സാംസണ് വേണ്ടി വാദിച്ച് മുഹമ്മദ് കൈഫ്
ഗില്ലിന് പകരം സഞ്ജു സാംസണ്‍ വരുമോ? ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ടി20, സാധ്യതാ ഇലവന്‍