ഐസിസി ഏകദിന റാങ്കിംഗ്, ഒന്നാം സ്ഥാനം ഉറപ്പിച്ച് ബാബർ അസം

By Web TeamFirst Published Jul 14, 2021, 6:19 PM IST
Highlights

ഇം​ഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ 139 പന്തിൽ 158 റൺസടിച്ച ബാബർ അസം എട്ട് റേറ്റിം​ഗ് പോയന്റ് സ്വന്തമാക്കി 873 റേറ്റിം​ഗ് പോയന്റുമായാണ് ഒന്നാം സ്ഥാനം ഉറപ്പിച്ചത്.

ദുബായ്: ഇം​ഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ ഇം​ഗ്ലണ്ടിന്റെ രണ്ടാം നിരക്കെതിരെ സമ്പൂർണ തോൽവി വഴങ്ങിയെങ്കിലും ഐസിസി ഏകദിന ബാറ്റിം​ഗ് റാങ്കിം​ഗിൽ ഒന്നാം സ്ഥാനം നിലനിർത്തി പാക്കിസ്ഥാൻ നായകൻ‌ ബാബർ അസം. ആദ്യ രണ്ട് മത്സരങ്ങളിൽ നിരാശപ്പെടുത്തിയെങ്കിലും ഇം​ഗ്ലണ്ടിനെതിരായ അവസാന മത്സരത്തിൽ നേടിയ തകർപ്പൻ സെഞ്ചുറിയാണ് ബാബറിനെ ഒന്നാം സ്ഥാനം നിലനിർത്താൻ സഹായിച്ചത്.

ഇം​ഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ 139 പന്തിൽ 158 റൺസടിച്ച ബാബർ അസം എട്ട് റേറ്റിം​ഗ് പോയന്റ് സ്വന്തമാക്കി 873 റേറ്റിം​ഗ് പോയന്റുമായാണ് ഒന്നാം സ്ഥാനം ഉറപ്പിച്ചത്. ഏകദിന ബാറ്റിം​ഗ് റാങ്കിം​ഗിൽ ഇന്ത്യൻ നായകൻ വിരാട് കോലി രണ്ടാം സ്ഥാനത്തും രോഹിത് ശർമ മൂന്നാം സ്ഥാനത്തും തുടരുന്നു. ഐസിസി ഏകദിന, ടെസ്റ്റ് റാങ്കിം​ഗുകളിൽ മറ്റ് പ്രധാന മാറ്റങ്ങളില്ല.

എന്നാൽ ടി20 റാങ്കിം​ഗിൽ ഓസ്ട്രേലിയക്കെതിരായ മികച്ച പ്രകടനത്തോടെ 16 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി വെസ്റ്റ് ഇൻഡീസിന്റെ ഫാബിയൻ അലൻ പത്താം സ്ഥാനത്തെത്തി. പരമ്പരയിൽ തിളങ്ങിയ ലെൻഡൽ സിമൺസ്, ഷിമ്രോൺ ഹെറ്റ്മെയർ, ബൗളർമാരിൽ ഷെൽഡൺ കോട്രൽ, മിച്ചൽ സ്റ്റാർക്ക്, ഡ്വയിൻ ബ്രാവോ എന്നിവരും നേട്ടമുണ്ടാക്കി. ഇന്ത്യൻ നായകൻ വിരാട് കോലി അഞ്ചാമതും കെ എൽ രാഹുൽ ആറാം സ്ഥാനത്തും തുടരുന്നു.

ടെസ്റ്റ് ബാറ്റിം​ഗ് റാങ്കിം​​ഗിൽ ന്യൂസിലൻഡ് നായകൻ കെയ്ൻ വില്യംസൺ ഒന്നാമതും സ്റ്റീവ് സ്മിത്ത് രണ്ടാമതും തുടരുന്നു. ഇന്ത്യൻ നായകൻ വിരാട് കോലി നാലാം സ്ഥാനത്തുണ്ട്.

 

ഒളിമ്പിക്‌സ് ക്വിസ്: ചോദ്യങ്ങൾക്ക് ഉത്തരം പറയൂ, സ്വപ്ന സമ്മാനം നേടൂ...ആദ്യ മത്സരം ഇന്ന്

 

നിങ്ങളറിഞ്ഞോ! ഒളിമ്പിക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!