ഫെബ്രുവരിയിലെ ഐസിസി താരം; മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ ചുരുക്കപ്പട്ടികയില്‍

Published : Mar 09, 2022, 07:04 PM IST
ഫെബ്രുവരിയിലെ ഐസിസി താരം; മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ ചുരുക്കപ്പട്ടികയില്‍

Synopsis

ഫെബ്രുവരിയിൽ വിന്‍ഡീസിനും ശ്രീലങ്കയ്ക്കും എതിരായ പരമ്പരകളിലെ മിന്നുന്ന പ്രകടനമാണ് ശ്രേയസിന് നേട്ടമായത്. വിന്‍ഡീസിനെതിരായ അവസാന ഏകദിനത്തിൽ 80 റൺസും ടി 20യിൽ 16 പന്തില്‍ 25 റൺസും നേടിയ ശ്രേയസ് അയ്യര്‍ ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിൽ മൂന്ന് അര്‍ധസെഞ്ചുറികളടക്കം 204 റൺസുമായി  ടോപ്സ്കോറര്‍ ആയിരുന്നു. മൂന്ന് ഇന്നിംഗ്സിലും പുറത്താകാതെ നിന്ന ശ്രേയസായിരുന്നു പരമ്പരയുടെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്.

ദുബായ്: ഫെബ്രുവരി മാസത്തെ മികച്ച ക്രിക്കറ്റ് താരങ്ങള്‍ക്കുള്ള ഐസിസി പുരസ്കാരത്തിന്‍റെ(ICC Player Of The Month Award) ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു. പുരുഷന്‍മാരില്‍ ഇന്ത്യന്‍ ബാറ്റര്‍ ശ്രേയസ് അയ്യരും(Shreyas Iyer) വനിതകളില്‍ മിതാലി രാജും(Mithali Raj) ദീപ്തി ശര്‍മയും(Deepti Sharma) ചുരുക്കപ്പട്ടികയില്‍ ഇടം നേടി.

നേപ്പാള്‍ ഓള്‍റൗണ്ടര്‍ ദീപേന്ദ്ര സിംഗ് ഐറി(Dipendra Singh), യുഎഇയുടെ കൗമാരതാരം വ്രീത്യ അരവിന്ദ്(Vriitya Aravind) എന്നിവരാണ്  പുരുഷന്‍മാരില്‍ ശ്രേയസിന് പുറമെ ചുരുക്കപ്പട്ടികയിൽ ഇടം നേടിയ മറ്റ് രണ്ട് താരങ്ങള്‍. വനിതകളില്‍ മിതാലിക്കും ദീപ്തിക്കുമൊപ്പം ന്യൂസിലന്‍ഡ് താരം അമേലിയ കെറും(Amelia Kerr) ചുരുക്കപട്ടികയില്‍ ഇടം നേടി.

ഇന്ത്യയുടെ സാധ്യതകള്‍ അവസാനിച്ചു; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിസ്റ്റുകളെ പ്രവചിച്ച് ആകാശ് ചോപ്ര

ഫെബ്രുവരിയിൽ വിന്‍ഡീസിനും ശ്രീലങ്കയ്ക്കും എതിരായ പരമ്പരകളിലെ മിന്നുന്ന പ്രകടനമാണ് ശ്രേയസിന് നേട്ടമായത്. വിന്‍ഡീസിനെതിരായ അവസാന ഏകദിനത്തിൽ 80 റൺസും ടി 20യിൽ 16 പന്തില്‍ 25 റൺസും നേടിയ ശ്രേയസ് അയ്യര്‍ ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിൽ മൂന്ന് അര്‍ധസെഞ്ചുറികളടക്കം 204 റൺസുമായി  ടോപ്സ്കോറര്‍ ആയിരുന്നു. മൂന്ന് ഇന്നിംഗ്സിലും പുറത്താകാതെ നിന്ന ശ്രേയസായിരുന്നു പരമ്പരയുടെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്.

ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ മികച്ച പ്രകടനമാണ് ഏകദിന ടീമിന്‍റെ ക്യാപ്റ്റന്‍ കൂടിയായ മിതാലി രാജിനെ ചുരുക്കപ്പട്ടികിയില്‍ എത്തിച്ചത്. ഇന്ത്യന്‍ ബാറ്റര്‍മാരെല്ലാം നിരാശപ്പെടുത്തിയ പരമ്പരയില്‍ മൂന്ന് അര്‍ധസെഞ്ചുറി അടക്കം 77.33 ശരാശശിയില്‍ മിതാലി 232 റണ്‍സടിച്ചിരുന്നു. അഞ്ച് മത്സര പരമ്പരയിലെ ഇന്ത്യ ജയിച്ച അവസാന ഏകദിനത്തില്‍ അര്‍ധസെഞ്ചുറിയുമായി പുറത്താകാതെ നിന്ന മിതാലിയായിരുന്നു ഇന്ത്യയുടെ വിജയശില്‍പി.

ടെസ്റ്റ് റാങ്കിംഗില്‍ ജഡ്ഡു തരംഗം, ഓള്‍റൗണ്ടര്‍മാരില്‍ രവീന്ദ്ര ജഡേജ തലപ്പത്ത്; ബാറ്റര്‍മാരില്‍ റിഷഭിന് നേട്ടം

ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ പുറത്തെടുത്ത ഓള്‍ റൗണ്ട് പ്രകടനമാണ് ദീപ്തിയെ ചുരുക്കപ്പട്ടികയില്‍ എത്തിച്ചത്. പരമ്പരയില്‍ ഇന്ത്യക്കായി 10 വിക്കറ്റ് എടുത്ത ദീപ്തി 116 റണ്‍സും നേടി.

PREV
Read more Articles on
click me!

Recommended Stories

വിവാഹം ഒഴിവാക്കിയതിന് ശേഷം സ്മൃതി മന്ദാന ആദ്യമായി പൊതുവേദിയിൽ, പ്രതികരണം ഇങ്ങനെ; 'ക്രിക്കറ്റിനേക്കാൾ വലുതായി ഒന്നുമില്ല'
'സഞ്ജുവിനല്ല, അടുത്ത മത്സരങ്ങളിലും അവസരം നല്‍കേണ്ടത് ജിതേഷ് ശര്‍മക്ക്', തുറന്നുപറഞ്ഞ് ഇര്‍ഫാന്‍ പത്താന്‍