ഐസിസിയുടെ ഒക്ടോബറിലെ താരമാവാനുള്ള പട്ടികയില്‍ വിരാട് കോലിയും

Published : Nov 03, 2022, 01:31 PM IST
ഐസിസിയുടെ ഒക്ടോബറിലെ താരമാവാനുള്ള പട്ടികയില്‍ വിരാട് കോലിയും

Synopsis

കഴിഞ്ഞ മാസം നാലു ടി20 മത്സരങ്ങളില്‍ മാത്രമാണ് വിരാട് കോലി കളിച്ചത്. ഇതില്‍ ടി20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനെതിരെ പുറത്താവാതെ 53 പന്തില്‍ നേടിയ 82 റണ്‍സാണ് കോലിയുടെ പ്രധാന നേട്ടം. തന്‍റെ കരിയറിലെ ഏറ്റവും മികച്ച ഇന്നിംഗ്സെന്നാണ് കോലി ഇതിനെ വിശേഷിപ്പിച്ചത്.

ദുബായ്: ഒക്ടോബറിലെ ഐസിസി പുരുഷ താരമാവാനുള്ളവരുടെ ചുരുക്കപ്പട്ടിക പുറത്തുവിട്ടു. ഇന്ത്യന്‍ താരം വിരാട് കോലി, ദക്ഷിണാഫ്രിക്കന്‍ താരം ഡേവിഡ് മില്ലര്‍, സിംബാബ്‌വെ താരം സിക്കന്ദര്‍ റാസ എന്നിവരാണ് ചരുക്കപ്പട്ടികയിലുള്ളത്.  ഇതാദ്യമായാണ് വിരാട് കോലി ഐസിസി പ്ലേയര്‍ ഓഫ് ദ് മന്ത് പട്ടികയില്‍ ഇടം നേടുന്നത്. ടി20 ലോകകപ്പിന് മുന്നോടിയായി പ്രമുഖ ടീമുകളെല്ലാം ടി20 മത്സരങ്ങളില്‍ സജീവമായതിനാല്‍ ടി20 മത്സരങ്ങളിലെ പ്രകടനമാണ് പ്രധാനമായും പുരസ്കാരത്തിനായി പരിഗണിക്കുന്നത്.

കഴിഞ്ഞ മാസം നാലു ടി20 മത്സരങ്ങളില്‍ മാത്രമാണ് വിരാട് കോലി കളിച്ചത്. ഇതില്‍ ടി20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനെതിരെ പുറത്താവാതെ 53 പന്തില്‍ നേടിയ 82 റണ്‍സാണ് കോലിയുടെ പ്രധാന നേട്ടം. തന്‍റെ കരിയറിലെ ഏറ്റവും മികച്ച ഇന്നിംഗ്സെന്നാണ് കോലി ഇതിനെ വിശേഷിപ്പിച്ചത്. 160 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 31-4ല്‍ നില്‍ക്കെയായിരുന്നു കോലിയുടെ മാസ്മരിക ഇന്നിംഗ്സ്.

'കോലിയുടെ ചതി, പെനാല്‍റ്റി വിധിച്ചിരുന്നെങ്കില്‍ കളി മാറിയേനെ'; ഗുരുതര ആരോപണവുമായി ബംഗ്ലാദേശി താരം

ഇതിന് പുറമെ കഴിഞ്ഞ മാസം ആദ്യം ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ 28 പന്തില്‍ 49 റണ്‍സുമായി പുറത്താകാതെ നിന്ന കോലി ടി20 ലോകകപ്പില്‍ നെതര്‍ലന്‍ഡ്സിനെതിരെ 44 പന്തില്‍ 62 റണ്‍സുമായി പുറത്താകാതെ നിന്നിരുന്നു. കഴിഞ്ഞ മാസം കളിച്ച നാലു ഇന്നിംഗ്സില്‍ നിന്ന് 205 റണ്‍സ് ശരാശരിയില്‍ 150.73 പ്രഹരശേഷിയില്‍ 205 റണ്‍സാണ് കോലി നേടിയത്.

ഡേവിഡ് മില്ലറാകട്ടെ ഒക്ടോബറില്‍ ഇന്ത്യക്കെതിരായ ടി20 പരമ്പരയില്‍ 47 പന്തില്‍ പുറത്താകാതെ 106 റണ്‍സടിച്ച് തിളങ്ങി. ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ പെര്‍ത്തില്‍ പുറത്താകാതെ 59 റണ്‍സടിച്ച് ടീമിന്‍റെ വിജയശില്‍പിയായി. ഇതിന് പുറമെ ഇന്ത്യക്കെതിരായ ഏകദിന പരമ്പരയില്‍ പുറത്താകാതെ മില്ലര്‍ 75 റണ്‍സടിച്ചു. കഴിഞ്ഞ മാസം ടി20യിലും ഏകദിനത്തിലുമായി 303 റണ്‍സാണ് മില്ലര്‍ നേടിയത്.

അന്ന് അനുജന്‍മാരെ ചീത്ത വിളിച്ചു; ഇന്നലെ ഷൊറിഫുളിന് ചേട്ടന്‍മാരുടെ വക തല്ലുമാല; സ്മരണ വേണമെന്ന് ആരാധകര്‍

സിക്കന്ദര്‍ റാസയാകട്ടെ ടി20 ലോകകപ്പില്‍ അയര്‍ലന്‍ഡിനെതിരെ 47 പന്തില്‍ 82 റണ്‍സടിച്ച് തിളങ്ങി. സ്കോട്‌ലന്‍ഡിനെതിരെ 23 പന്തില്‍ 40ഉം റണ്‍സടിച്ച സിക്കന്ദര്‍ റാസക്ക് പാക്കിസ്ഥാനും വെസ്റ്റ് ഇന്‍ഡീസിനുമെതിരെ ബാറ്റിംഗില്‍ തിളങ്ങാനായില്ലെങ്കിലും വിന്‍ഡീസിനെതിരെ 19 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റും പാക്കിസ്ഥാനെതിരെ 25 റണ്‍സിന് മൂന്ന് വിക്കറ്റുമെടുത്തു.

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ക്വിന്റണ്‍ ഡി കോക്കിന് സെഞ്ചുറി; ഇന്ത്യക്കെതിരെ മൂന്നാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്ക കൂറ്റന്‍ സ്‌കോറിലേക്ക്
ഗില്‍ കായികക്ഷമത വീണ്ടെടുത്തു, ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഓപ്പണറായി കളിക്കും; സഞ്ജുവിന്റെ കാര്യത്തില്‍ അനിശ്ചിതത്വം