ഷമി, ദ് കിംഗ് ഓഫ് സ്വിങ്; കാണാം ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച വിക്കറ്റ്

Published : Nov 14, 2019, 06:25 PM ISTUpdated : Nov 14, 2019, 06:28 PM IST
ഷമി, ദ് കിംഗ് ഓഫ് സ്വിങ്; കാണാം ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച വിക്കറ്റ്

Synopsis

അഞ്ചാമനായിറങ്ങി 105 പന്തില്‍ 43 റണ്‍സെടുത്ത് നില്‍ക്കവെ ഷമിയുടെ ഒന്നാന്തരമൊരു ഇന്‍ സ്വിങറില്‍ റഹീമിന്‍റെ വിക്കറ്റ് തെറിച്ചു.

ഇന്‍ഡോര്‍: ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിന്‍റെ ആദ്യദിനം താരമായത് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയാണ്. മൂന്ന് വിക്കറ്റുമായി ബംഗ്ലാദേശിനെ ചുരുട്ടിക്കെട്ടിയപ്പോള്‍ ഷമിയുടെ ഒരു മിന്നല്‍ ഇന്‍ സ്വിങറുമുണ്ടായിരുന്നു. ബംഗ്ലാ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ മുഷ്‌ഫീഖുര്‍ റഹീമാണ് ഇത്തരത്തില്‍ പുറത്തായത്. 

അഞ്ചാമനായിറങ്ങി 105 പന്തില്‍ 43 റണ്‍സെടുത്ത് നില്‍ക്കവെ ഷമിയുടെ ഒന്നാന്തരമൊരു ഇന്‍ സ്വിങറില്‍ റഹീമിന്‍റെ വിക്കറ്റ് തെറിച്ചു. ഓഫ് സ്റ്റംപിന് പുറത്ത് പിച്ച് ചെയ്ത പന്ത് വിക്കറ്റിലേക്ക് ചരിഞ്ഞുകയറുകയായിരുന്നു. ബംഗ്ലാ ഇന്നിംഗ്‌സിലെ ടോപ് സ്‌കോററെ ആണ് ഷമി സുന്ദരമായി മടക്കിയത്. നാല് ബൗണ്ടറിയും ഒരു സിക്‌സും താരം ഇതിനിടെ പറത്തിയിരുന്നു. 

ഷമിയും ഉമേഷും ഇശാന്തും അശ്വിനും ആഞ്ഞടിച്ചപ്പോള്‍ ഒന്നാം ഇന്നിംഗ്‌സില്‍ ബംഗ്ലാദേശ് 150 റണ്‍സില്‍ പുറത്തായിരുന്നു. ഷമി മൂന്നും ഇശാന്തും ഉമേഷും അശ്വിനും രണ്ട് വീതം വിക്കറ്റ് വീഴ്‌ത്തി. 13 ഓവറില്‍ 27 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ഷമി മൂന്ന് പേരെ പുറത്താക്കിയത്. ചായക്ക് പിരിയും മുന്‍പ് മുഷ്‌ഫീഖുറിനെയും മെഹ്‌ദി ഹസനെയും അടുത്തടുത്ത പന്തുകളില്‍ പുറത്താക്കി ഹാട്രിക്കിന് അടുത്തെത്തിയിരുന്നു ഷമി. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ആഷസ്: അഡ്‌ലെയ്ഡ് ടെസ്റ്റ് ആവേശാന്ത്യത്തിലേക്ക്, ജയിക്കാൻ ഇഗ്ലണ്ടിന് വേണ്ടത് 126 റൺസ്, ഓസീസിന് 3 വിക്കറ്റും
'ഗില്ലിനെ ഒഴിവാക്കാനുള്ള തിരുമാനം ഇന്നലെ എടുത്തതല്ല'; പിന്നില്‍ കാരണങ്ങളുണ്ട്, റിപ്പോര്‍ട്ട്