IND vs NZ | അഗ്‌നിപരീക്ഷയ്‌ക്കൊരുങ്ങാന്‍; ടീം ഇന്ത്യയുടെ ടെസ്റ്റ് സ്പെഷ്യലിസ്റ്റ് ക്യാമ്പിന് തുടക്കം

Published : Nov 18, 2021, 08:35 AM ISTUpdated : Nov 18, 2021, 08:38 AM IST
IND vs NZ | അഗ്‌നിപരീക്ഷയ്‌ക്കൊരുങ്ങാന്‍; ടീം ഇന്ത്യയുടെ ടെസ്റ്റ് സ്പെഷ്യലിസ്റ്റ് ക്യാമ്പിന് തുടക്കം

Synopsis

ഒന്നാം ടെസ്റ്റ് നവംബർ ഇരുപത്തിയഞ്ചിന് കാൺപൂരിലും രണ്ടാം ടെസ്റ്റ് ഡിസംബർ മൂന്നിന് മുംബൈയിലും തുടങ്ങും. 

മുംബൈ: ന്യൂസിലൻഡിനെതിരായ(IND vz NZ) ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യയുടെ(Team India) ടെസ്റ്റ് സ്പെഷ്യലിസ്റ്റ് താരങ്ങളുടെ പരിശീലന ക്യാമ്പിന് മുംബൈയിൽ തുടക്കമായി. ഇശാന്ത് ശർമ്മ(Ishant Sharma), ശുഭ്‌മാൻ ഗിൽ(Shubman Gill), അജിങ്ക്യ രഹാനെ(Ajinkya Rahane), മായങ്ക് അഗ‍ർവാൾ(Mayank Agarwal), ഉമേഷ് യാദവ്(Umesh Yadav), പ്രസിദ്ധ് കൃഷ്‌ണ(Prasidh Krishna) എന്നിവരാണ് ക്യാമ്പിലെത്തിയത്. മുംബൈ ക്രിക്കറ്റ് അസോസിയേഷൻ ഗ്രൗണ്ടിലാണ് താരങ്ങളുടെ പരിശീലനം. 

ന്യൂസിലൻഡിനെതിരെ രണ്ട് ടെസ്റ്റിലാണ് ഇന്ത്യ കളിക്കുക. ഒന്നാം ടെസ്റ്റ് നവംബർ ഇരുപത്തിയഞ്ചിന് കാൺപൂരിലും രണ്ടാം ടെസ്റ്റ് ഡിസംബർ മൂന്നിന് മുംബൈയിലും തുടങ്ങും. 

പുതിയ ടീം ഇന്ത്യക്ക് ജയത്തുടക്കം

അതേസമയം ടി20 പരമ്പരയില്‍ രോഹിത് ശർമ്മ- രാഹുൽ ദ്രാവിഡ് കൂട്ടുകെട്ടിന് കീഴിൽ ഇന്ത്യക്ക് ജയത്തുടക്കം ലഭിച്ചു. ആദ്യ ടി 20യിൽ ന്യൂസിലൻഡിനെ അഞ്ച് വിക്കറ്റിന് തോൽപിച്ചു. കിവീസിന്‍റെ 164 റൺസ് രണ്ട് പന്ത് ശേഷിക്കെയാണ് ഇന്ത്യ മറികടന്നത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലെത്തി. രണ്ടാം മത്സരം വെള്ളിയാഴ്‌ച റാഞ്ചിയിൽ നടക്കും. 

അര്‍ധ സെഞ്ചുറി നേടിയ സൂര്യകുമാര്‍ യാദവ്(40 പന്തില്‍ 62), നായകന്‍ രോഹിത് ശര്‍മ്മ(36 പന്തില്‍ 48) എന്നിവരുടെ ഇന്നിംഗ്‌സിനൊപ്പം റിഷഭ് പന്തിന്‍റെ ഫിനിഷിംഗാണ്(17 പന്തില്‍ 17*) ഇന്ത്യക്ക് ജയമൊരുക്കിയത്. കെ എല്‍ രാഹുല്‍ 15നും ശ്രേയസ് അയ്യര്‍ അഞ്ചിനും വെങ്കടേഷ് അയ്യര്‍ നാലിനും പുറത്തായി. 

IND vs NZ ‌| എന്തൊരു ഷോട്ട്! ട്രെന്‍ഡ് ബോള്‍ട്ടിനെ പറപ്പിച്ച് രോഹിത് ശര്‍മ്മയുടെ പുള്‍ സിക്‌സര്‍- വീഡിയോ

ആദ്യം ബാറ്റ് ചെയ്‌ത ന്യൂസിലന്‍ഡ് 20 ഓവറില്‍ ആറ് വിക്കറ്റിന് 164 റണ്‍സെടുത്തു. 42 പന്തില്‍ 70 റണ്‍സെടുത്ത മാര്‍ട്ടിന്‍ ഗുപ്റ്റിലും 50 പന്തില്‍ 63 റണ്‍സെടുത്ത ചാപ്‌മാനുമാണ് കിവികളെ മികച്ച സ്‌കോറിലെത്തിച്ചത്. ഇന്ത്യക്കായി ഭുവനേശ്വര്‍ കുമാറും രവിചന്ദ്ര അശ്വിനും രണ്ട് വീതവും ദീപക് ചഹാറും മുഹമ്മദ് സിറാജും ഓരോ വിക്കറ്റും വീഴ്‌ത്തി. സൂര്യകുമാര്‍ യാദവാണ് കളിയിലെ താരം. 

ICC T20 Rankings‌‌|ഐസിസി ട20 റാങ്കിംഗ്: റിസ്‌വാനും മിച്ചല്‍ മാര്‍ഷിനും നേട്ടം, രാഹുലിന് തിരിച്ചടി

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഹാര്‍ദിക് സ്വന്തമാക്കിയത് വേഗമേറിയ രണ്ടാം അര്‍ധ സെഞ്ചുറി; അഭിഷേക് ശര്‍മ പിന്നിലായി
സഞ്ജു-അഭിഷേക് സഖ്യം നല്‍കിയ വെടിക്കെട്ട് തുടക്കം ഏറ്റെടുത്ത് തിലക്-ഹാര്‍ദിക് കൂട്ടുകെട്ട്; ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റന്‍ വിജയലക്ഷ്യം