
കട്ടക്ക്: ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിന് നാളെ ഇറങ്ങുമ്പോള്‍ ഇന്ത്യക്ക്(IND vs SA) മുന്നിലുള്ള പ്രധാന വെല്ലുവിളി ഡേവിഡ് മില്ലറുടെ(David Miller) മിന്നും ഫോമാണ്. ആദ്യ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത് 211 റണ്‍സടിച്ചിട്ടും 31 പന്തില്‍ നാല് ഫോറും അഞ്ച് സിക്സും പറത്തി 64 റണ്‍സടിച്ച മില്ലറുടെയും പിന്തുണ നല്‍കിയ വാന്‍ഡര്‍ ഡസ്സന്‍റെയും ബാറ്റിംഗ് മികവില്‍ ദക്ഷിണാഫ്രിക്ക ഇന്ത്യയെ അനായാസം മറികടന്ന് പരമ്പരയില്‍ 1-0ന് മുന്നിലെത്തി.
അതുകൊണ്ടുതന്നെ മത്സരത്തലേന്ന് വാര്‍ത്താ സമ്മേളനത്തിന് എത്തിയ ഭുവനേശ്വര്‍ കുമാറിനോട് മാധ്യമങ്ങള്‍ക്ക് ചോദിക്കാനുണ്ടായിരുന്നതും മില്ലറെ എങ്ങനെ തളക്കും എന്നതായിരുന്നു. മില്ലര്‍ക്കെതിരെ എന്ത് പദ്ധതിയാണ് തയാറാക്കിയിരിക്കുന്നത് എന്ന ചോദ്യത്തിന്, മില്ലര്‍ക്കെതിരെ പന്തെറിയുക ബുദ്ധിമുട്ടാണെന്ന് ഭുവി പറഞ്ഞു. അയാള്‍ അസാമാന്യ ഫോമിലാണ്. ദക്ഷിണാഫ്രിക്ക നാളെ അയാളെ ഒഴിവാക്കിയാല്‍ നന്നായിരുന്നു, പക്ഷെ അവരത് ചെയ്യില്ലല്ലോ എന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള ഭുവിയുടെ മറുപടി.
അപൂര്‍വങ്ങളില്‍ അപൂര്‍വം! ബാബര്‍ അസമിന് അബദ്ധം പിണഞ്ഞു; വിന്‍ഡീസിന് ലഭിച്ചത് അഞ്ച് റണ്‍- വീഡിയോ
ഐപിഎല്ലിലും മില്ലര്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. മില്ലര്‍ക്കെതിരെ പന്തെറിയുക എന്നത് വലിയ വെല്ലുവിളിയാണ്. ആദ്യ മത്സരത്തിലെ തോല്‍വിക്ക് കാരണം മോശം ബൗളിംഗാണെന്നും ഭുവി പറഞ്ഞു. രണ്ടാം മത്സരത്തില്‍ ബൗളര്‍മാര്‍ മികവിലേക്ക് ഉയരുമെന്നാണ് പ്രതീക്ഷയെന്നും ജയത്തോട പരമ്പരയില്‍ ഒപ്പമെത്താനാകുമെന്നാണ് കരുതുന്നതെന്നും ഭുവി വ്യക്തമാക്കി.
ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റൻസിനായി 16 കളിയിൽ 142.73 സ്ട്രൈക്ക് റേറ്റിൽ മില്ലര്‍ നേടിയത് 481 റൺസ് നേടിയിരുന്നു. ഉയർന്ന സ്കോർ 94 നോട്ടൗട്ട്. ടി20യിലെ അവസാന പതിനേഴ് ഇന്നിംഗ്സുകളിൽ പത്തിലും മില്ലറെ പുറത്താക്കാൻ എതിരാളികൾക്ക് കഴിഞ്ഞിട്ടില്ല. മുപ്പത്തിമൂന്നുകാരനായ മില്ലർ 96 അന്താരാഷ്ട്ര ടി20യിൽ 1850 റൺസെടുത്തിട്ടുണ്ട്. 105 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 2455 റൺസും.
മിന്നും ഫോമില്‍ മില്ലര്‍; ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് വലിയ വെല്ലുവിളി
ആദ്യ മത്സരത്തിലെ റിഷഭ് പന്തിന്‍റെ ക്യാപ്റ്റന്‍സിയെയും ഭുവി പിന്തുണച്ചു. പന്ത് യുവ നായകനാണ്. ക്യാപ്റ്റനെന്ന നിലയില്‍ ആദ്യ മത്സരവും. ഇത് എല്ലാവര്‍ക്കും സംഭവിക്കാം. അടുത്ത മത്സരങ്ങളില്‍ പന്ത് ക്യാപ്റ്റനെന്ന നിലയില്‍ മികവ് കാട്ടുമെന്നും ഭുവി പറഞ്ഞു. പന്ത് കൊണ്ടുവന്ന ബൗളിംഗ് മാറ്റങ്ങളില്‍ വിക്കറ്റ് വീണിരുന്നെങ്കില്‍ എല്ലാവരും അദ്ദേഹത്തെ പുകഴ്ത്തിയേനെ, എന്നാല്‍ വിക്കറ്റ് വീഴാതിരുന്നതോടെ വിമര്‍ശനങ്ങളുമായി ആളുകള്‍ രംഗത്തെത്തുകയും ചെയ്തു. എന്നാല്‍ ബൗളിംഗ് ടീമാണ് ഇവിടെ ക്യാപ്റ്റനേല്‍പ്പിച്ച ഉത്തരവാദിത്തം നിറവേറ്റേണ്ടത്. ബൗളിംഗ് യൂണിറ്റ് എന്ന നിലയില്‍ ആദ്യ മത്സരത്തില്‍ മികവ് കാട്ടാന്‍ തങ്ങള്‍ക്കായില്ലെന്നു ഭുവി വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!