പാകിസ്ഥാന്‍ വിജയത്തെക്കാളേറെ ചര്‍ച്ചയായത് മത്സരത്തിലെ മറ്റൊരു സംഭവമായിരുന്നു. പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിന് പിണഞ്ഞ അബദ്ധമായിരുന്നത്. ഇതിലൂടെ അഞ്ച് റണ്‍സ് വിന്‍ഡീസിന് ലഭിക്കുകയും ചെയ്തു.

മുള്‍ട്ടാന്‍: കഴിഞ്ഞ ദിവസം വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ടാം ഏകദിനം ജയിച്ച് പാകിസ്ഥാന്‍ (Pakistan) പരമ്പര സ്വന്തമാക്കിയിരുന്നു. 120 റണ്‍സിന്റെ വിജയമാണ് പാകിസ്ഥാന്‍ സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാകിസ്താന്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 275 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ വിന്‍ഡീസ് 32.2 ഓവറില്‍ 155ന് എല്ലാവലരും പുറത്താവുകയായിരുന്നു.

പാകിസ്ഥാന്‍ (PAK vs WI) വിജയത്തെക്കാളേറെ ചര്‍ച്ചയായത് മത്സരത്തിലെ മറ്റൊരു സംഭവമായിരുന്നു. പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിന് പിണഞ്ഞ അബദ്ധമായിരുന്നത്. ഇതിലൂടെ അഞ്ച് റണ്‍സ് വിന്‍ഡീസിന് ലഭിക്കുകയും ചെയ്തു. വിന്‍ഡീസ് ബാറ്റ് ചെയ്യുമ്പോള്‍ 29-ാം ഓവറിലായിരുന്നു സംഭവം. ഫീല്‍ഡ് ചെയ്യുന്നതിന് ഇടയില്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാന്റെ കീപ്പിങ് ഗ്ലൗസ് മേടിച്ച് പന്ത് പിടിച്ചതാണ് പ്രശ്‌നമായത്. വീഡിയോ കാണാം... 

Scroll to load tweet…

ഇത്തരത്തില്‍ ചെയ്യുന്നത് നിയമവിരുദ്ധമെന്ന് കണ്ടെത്തിയ ഓണ്‍ ഫീല്‍ഡ് അമ്പയര്‍മാര്‍ അഞ്ച് എക്സ്ട്രാ റണ്‍സ് വിന്‍ഡിസ് ടീമിന് അനുവദിച്ചത്.വിക്കറ്റ് കീപ്പറല്ലാതെ മറ്റൊരു ഫീല്‍ഡര്‍ക്കും ഗ്ലൗസോ ലെഗ് ഗാര്‍ഡോ അണിയാന്‍ നിയമം അനുവദിക്കുന്നില്ല. വിരലുകളുടെ സുരക്ഷയ്ക്ക് പോലും എന്തെങ്കിലും ഉപയോഗിക്കണമെങ്കില്‍ അംപയര്‍മാരുടെ അനുവാദം വേണം.

276 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വെസ്റ്റ് ഇന്‍ഡീസ് 155 റണ്‍സിന് ഓള്‍ ഔട്ടായി. 42 റണ്‍സെടുത്ത ഷമാര്‍ ബ്രൂക്‌സും 33 റണ്‍സെടുത്ത കെയ്ല്‍ മയേഴ്‌സും മാത്രമെ വിന്‍ഡീസിനായി പൊരുതിയുള്ളു. പാക്കിസ്ഥാനു വേണ്ടി മുഹമ്മദ് നവാസ് നാലു വിക്കറ്റും മുഹമ്മദ് വാസിം ജൂനിയര്‍ മൂന്ന് വിക്കറ്റും വീഴ്ത്തി. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ഞായറാഴ്ച മുള്‍ട്ടാനില്‍ നടക്കും.

പ്രീ സീസണില്‍ ബാഴ്‌സ- റയല്‍ നേര്‍ക്കുനേര്‍; ആദ്യ എല്‍ ക്ലാസികോ തിയ്യതി പ്രഖ്യാപിച്ചു

നേരത്തെ ടോസ് നേടി ക്രീസിലിറങ്ങിയ പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിന്റെയും ഇമാമുള്‍ ഹഖിന്റെയും അര്‍ധസെഞ്ചുറികളുടെ കരുത്തിലാണ് മികച്ച സ്‌കോര്‍ കുറിച്ചത്. 77 റണ്‍സെടുത്ത ബാബര്‍ ആണ് പാക്കിസ്ഥാന്റെ ടോപ് സ്‌കോറര്‍. ഇമാമുള്‍ ഹഖ് 72 റണ്‍സെടുത്തു.

ഏഴാം ഓവറില്‍ ഓപ്പണര്‍ ഫഖര്‍ സമനെ(17) നഷ്ടമായി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി ബാബറും ഇമാമും ചേര്‍ന്ന് മികച്ച സ്‌കോറിനുള്ള അടിത്തറയിട്ടു. 72 പന്തില്‍ 72 റണ്‍സെടുത്ത ഇമാമുള്‍ ഹഖ് പുറത്താവുമ്പോള്‍ പാക്കിസ്ഥാന്‍ 145 റണ്‍സിലെത്തിയിരുന്നു. ഇമാമുളിന് പിന്നാലെ ബാബറും(93 പന്തില്‍ 77) മുഹമ്മദ് റിസ്ഞവാനും(15), മുഹമ്മദ് ഹാസിും(6), നവാസും(3) മടങ്ങിയതോടെ പാക്കിസ്ഥാന്‍ 207-6ലേക്ക് തകര്‍ന്നു. 

ബൗളര്‍മാര്‍ കനിയണം; ഇന്ത്യ- ദക്ഷിണാഫ്രിക്ക രണ്ടാം ടി20 നാളെ- സാധ്യതാ ഇലവന്‍

എന്നാല്‍ വാലറ്റത്ത് ഷദാബ് ഖാനും(22), ഖുഷ്ദിലും(22), മുഹമ്മദ് വാസിം ജൂനിയറും(17), ഷഹീന്‍ അഫ്രീദിയും(15) പൊരുതിയതോടെ പാക്കിസ്ഥാന്‍ മാന്യമായ സ്‌കോറിലെത്തി.