
അഹമ്മദാബാദ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ (India vs West Indies) ഏകദിന പരമ്പരയ്‌ക്ക് മുമ്പ് ടീം ഇന്ത്യയില്‍ (Team India) കൊവിഡ് (Covid-19) വ്യാപനം. മൂന്ന് താരങ്ങളടക്കം ആറ് പേര്‍ കൊവിഡ് പോസിറ്റീവായി. ശിഖര്‍ ധവാന്‍ (Shikhar Dhawan), ശ്രേയസ് അയ്യര്‍ (Shreyas Iyer), റുതുരാജ് ഗെയ്‌ക്‌വാദ് (Ruturaj Gaikwad) എന്നിവരാണ് കൊവിഡ് സ്ഥിരീകരിക്കപ്പെട്ട താരങ്ങള്‍ എന്നാണ് ദേശീയ മാധ്യമമായ എന്‍ഡിടിവിയുടെ റിപ്പോര്‍ട്ട്. ഇതോടെ പരമ്പര നീട്ടിവയ്‌ക്കേണ്ട സാഹചര്യം ഉടലെടുത്തിരിക്കുകയാണ്.
ശിഖര്‍ ധവാന്‍ സീനിയര്‍ ഓപ്പണറും റുതുരാജ് ഗെയ്‌ക്‌വാദ് റിസര്‍വ് ഓപ്പണറും ശ്രേയസ് അയ്യര്‍ മിഡില്‍-ഓര്‍ഡര്‍ ബാറ്ററുമാണ്. പരമ്പരയ്‌ക്കായി ജനുവരി 31നാണ് ഇന്ത്യന്‍ താരങ്ങള്‍ അഹമ്മദാബാദിലെത്തിയത്. ഇവിടെ നടത്തിയ പരിശോധനയിലാണ് താരങ്ങള്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും കൊവിഡ് കണ്ടെത്തിയത്. അഹമ്മദാബാദില്‍ ഈ മാസം 6, 9, 11 തിയതികളിലാണ് ഇന്ത്യ-വിന്‍ഡീസ് ഏകദിന പരമ്പര. ഇതിന് ശേഷം കൊല്‍ക്കത്തയില്‍ 16, 18, 20 തിയതികളില്‍ ടി20 മത്സരങ്ങള്‍ നടക്കും.
ഇന്ത്യ ഏകദിന ടീം: രോഹിത് ശര്‍മ്മ, കെ എല്‍ രാഹുല്‍, റുതുരാജ് ഗെയ്‌ക്‌വാദ്, ശിഖര്‍ ധവാന്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ദീപക് ഹൂഡ, ദീപക് ചാഹര്‍, ഷര്‍ദ്ദുല്‍ ഠാക്കൂര്‍, രവി ബിഷ്‌ണോയ്, യുസ്‌വേന്ദ്ര ചഹല്‍, വാഷിംഗ്‌ടണ്‍ സുന്ദര്‍, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്‌ണ, ആവേശ് ഖാന്‍.
വിന്‍ഡീസ് ഏകദിന ടീം: കീറോണ്‍ പൊള്ളാര്‍ഡ്, ഫാബിയന്‍ അലന്‍, ക്രൂമ ബോന്നര്‍, ഡാരന്‍ ബ്രാവോ, ഷംമ്ര ബൂക്‌സ്, ജേസണ്‍ ഹോള്‍ഡര്‍, ഷായ് ഹോപ്പ്, അകീല്‍ ഹൊസെയ്ന്‍, അല്‍സാരി ജോസഫ്, ബ്രന്‍ഡണ്‍ കിംഗ്, നിക്കോളാസ് പുരാന്‍, കെമര്‍ റോച്ച്, റൊമാരിയോ ഷെഫേര്‍ഡ്, ഒഡീന്‍ സ്‌മിത്ത്, ഹെയ്‌ഡന്‍ വാല്‍ഷ്.
IND vs WI : ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പര; ആരാധകര്‍ക്ക് നിരാശ വാര്‍ത്ത