അഹമ്മദാഹാദില്‍ ഈ മാസം 6, 9, 11 തിയതികളിലാണ് ഇന്ത്യ-വിന്‍ഡീസ് ഏകദിന പരമ്പര
അഹമ്മദാബാദ്: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയില്‍ (India vs West Indies ODI Series 2022) കാണികളെ പ്രവേശിപ്പിക്കില്ല. ഫെബ്രുവരി ആറ് മുതല്‍ 11 വരെ നടക്കുന്ന പരമ്പരയില്‍ കൊവിഡ് കാരണത്താല്‍ കാണികളെ പ്രവേശിപ്പിക്കണ്ടാ എന്നാണ് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍റെ (Gujarat Cricket Association) തീരുമാനം. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയമാണ് (Narendra Modi Stadium Ahmedabad) ഇന്ത്യ-വിന്‍ഡീസ് ഏകദിന പരമ്പരയ്ക്ക് വേദിയാവുന്നത്.
'വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്‌ക്ക് ആതിഥേയത്വം വഹിക്കാനായി എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായി. ടീം ഇന്ത്യയുടെ ആയിരാമത്തെ ഏകദിനമായതിനാല്‍ ഫെബ്രുവരി ആറിന് നടക്കുന്ന ആദ്യ ഏകദിനം സവിശേഷമാണ്. ഈ നാഴികക്കല്ല് പിന്നിടുന്ന ആദ്യ ടീമാണ് ഇന്ത്യ. നിലവിലെ കൊവിഡ് സാഹചര്യം പരിഗണിച്ച് മത്സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്താനാണ് തീരുമാനം' എന്നും ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ ട്വീറ്റ് ചെയ്‌തു.
അഹമ്മദാബാദില്‍ ഈ മാസം 6, 9, 11 തിയതികളിലാണ് ഇന്ത്യ-വിന്‍ഡീസ് ഏകദിന പരമ്പര. ഇതിന് ശേഷം കൊല്‍ക്കത്തയില്‍ 16, 18, 20 തിയതികളില്‍ ടി20 മത്സരങ്ങള്‍ നടക്കും. ഈഡന്‍ ഗാര്‍ഡന്‍സില്‍ 75 ശതമാനം കാണികളെ പ്രവേശിപ്പിക്കുമെന്ന് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യ ഏകദിന ടീം: രോഹിത് ശര്‍മ്മ, കെ എല്‍ രാഹുല്‍, റുതുരാജ് ഗെയ്‌ക്‌വാദ്, ശിഖര്‍ ധവാന്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ദീപക് ഹൂഡ, ദീപക് ചാഹര്‍, ഷര്‍ദ്ദുല്‍ ഠാക്കൂര്‍, രവി ബിഷ്‌ണോയ്, യുസ്‌വേന്ദ്ര ചഹല്‍, വാഷിംഗ്‌ടണ്‍ സുന്ദര്‍, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്‌ണ, ആവേശ് ഖാന്‍.
വിന്‍ഡീസ് ഏകദിന ടീം: കീറോണ്‍ പൊള്ളാര്‍ഡ്, ഫാബിയന്‍ അലന്‍, ക്രൂമ ബോന്നര്‍, ഡാരന്‍ ബ്രാവോ, ഷംമ്ര ബൂക്‌സ്, ജേസണ്‍ ഹോള്‍ഡര്‍, ഷായ് ഹോപ്പ്, അകീല്‍ ഹൊസെയ്ന്‍, അല്‍സാരി ജോസഫ്, ബ്രന്‍ഡണ്‍ കിംഗ്, നിക്കോളാസ് പുരാന്‍, കെമര്‍ റോച്ച്, റൊമാരിയോ ഷെഫേര്‍ഡ്, ഒഡീന്‍ സ്‌മിത്ത്, ഹെയ്‌ഡന്‍ വാല്‍ഷ്.
IND vs WI: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ടി20 പരമ്പര; ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത
