Latest Videos

തിരിച്ചടിച്ച് ദക്ഷിണാഫ്രിക്ക; ഇന്ത്യക്കും ബാറ്റിംഗ് തകര്‍ച്ച

By Web TeamFirst Published Sep 10, 2019, 12:22 PM IST
Highlights

രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സെന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം ക്രീസിലിറങ്ങിയത്. നാലു റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തപ്പോഴെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി

തിരുവനന്തപുരം: ദക്ഷിണാഫ്രിക്ക എക്കെതിരായ ചതുര്‍ദിന അനൗദ്യോഗിക ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യ എക്ക് ബാറ്റിംഗ് തകര്‍ച്ച. ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 164 റണ്‍സിന് മറുപടിയായി രണ്ടാം ദിനം ഉച്ചഭക്ഷണത്തിന് കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സെടുത്തിട്ടുണ്ട്. റണ്ണൊന്നുമെടുക്കാതെ ജലജ് സക്സേനയും ആറ് റണ്ണുമായി ശര്‍ദ്ദുല്‍ ഠാക്കൂറുമാണ് ക്രീസില്‍.

രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സെന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം ക്രീസിലിറങ്ങിയത്. നാലു റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തപ്പോഴെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി.ആറ് റണ്‍സെടുത്ത അങ്കിത് ബാവ്നെയാണ് പുറത്തായത്. പിന്നീട് ശ്രീകര്‍ ഭരതും ശുഭ്‌മാന്‍ ഗില്ലും ചേര്‍ന്ന് ഇന്ത്യയെ സുരക്ഷിത സ്കോറിലേക്ക് നയിക്കുമെന്ന് കരുതിയെങ്കിലും സ്കോര്‍ 177ല്‍ നില്‍ക്കെ ക്യാപ്റ്റന്‍ ശുഭ്‌മാന്‍ ഗില്‍ വീണു. 90 റണ്‍സെടുത്ത ഗില്ലിനെ പെഡിറ്റ് ബൗള്‍ഡാക്കി.

ശിവം ദുബെക്കും ക്രീസില്‍ അധികം ആയുസുണ്ടായില്ല. എട്ട് റണ്‍സെടുത്ത ദുബെയെ ലുങ്കി എങ്കിഡി മടക്കി. കെ ഗൗതമിനെയും(0) ഭരതിനെയും വീഴ്ത്തി സിംപാല ഇരട്ട പ്രഹരമേല്‍പ്പിച്ചതോടെ ഇന്ത്യയും തകര്‍ച്ചയിലേക്ക് വീണു. മൂന്ന് വിക്കറ്റ് ശേഷിക്കെ ഇന്ത്യക്ക് ഇപ്പോള്‍ 44 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡുണ്ട്.

click me!