ഇന്‍ഡോര്‍ ടി20: ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് ടോസ്

Published : Jan 07, 2020, 06:38 PM IST
ഇന്‍ഡോര്‍ ടി20: ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് ടോസ്

Synopsis

ഓപ്പണര്‍ സ്ഥാനത്ത് മടങ്ങിയെത്തുന്ന ശിഖര്‍ ധവാന് ഈ മത്സരം ഏറെ നിര്‍ണായകമാണ്. അവസാനം കളിച്ച 12 ടി20 മത്സരങ്ങളില്‍ 272 റണ്‍സ് മാത്രമാണ് ധവാന്റെ സമ്പാദ്യം. ശ്രീലങ്കക്കെതിരായ പരമ്പരയില്‍ തിളങ്ങാനായില്ലെങ്കില്‍ ധവാന്റെ ടി20 ടീമിലെ സ്ഥാനം തന്നെ സംശയത്തിലാകും.

ഇന്‍ഡോര്‍: ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. മഴ മൂലം ആദ്യ മത്സരം ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിച്ചിരുന്നു. ആദ്യമത്സരത്തിലെ ടീമില്‍ ഇരു ടീമുകളും മാറ്റമൊന്നും വരുത്തിയിട്ടില്ല. ബാറ്റിംഗിനെ തുണക്കുന്ന പിച്ചില്‍ രണ്ടാമത് ബൗള്‍ ചെയ്യുന്ന ടീമിന് മഞ്ഞു വീഴ്ച പ്രശ്നമാകാന്‍ സാധ്യതയുണ്ട്.

ഓപ്പണര്‍ സ്ഥാനത്ത് മടങ്ങിയെത്തുന്ന ശിഖര്‍ ധവാന് ഈ മത്സരം ഏറെ നിര്‍ണായകമാണ്. അവസാനം കളിച്ച 12 ടി20 മത്സരങ്ങളില്‍ 272 റണ്‍സ് മാത്രമാണ് ധവാന്റെ സമ്പാദ്യം. ശ്രീലങ്കക്കെതിരായ പരമ്പരയില്‍ തിളങ്ങാനായില്ലെങ്കില്‍ ധവാന്റെ ടി20 ടീമിലെ സ്ഥാനം തന്നെ സംശയത്തിലാകും.

India (Playing XI): Shikhar Dhawan, Lokesh Rahul, Virat Kohli(c), Shreyas Iyer, Rishabh Pant(w), Shivam Dube, Washington Sundar, Shardul Thakur, Kuldeep Yadav, Navdeep Saini, Jasprit Bumrah.

Sri Lanka (Playing XI): Danushka Gunathilaka, Avishka Fernando, Kusal Perera(w), Oshada Fernando, Bhanuka Rajapaksa, Dasun Shanaka, Dhananjaya de Silva, Isuru Udana, Wanindu Hasaranga, Lahiru Kumara, Lasith Malinga(c)

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

കരിയർ അവസാനിപ്പിക്കാൻ തോന്നിയ ആ ദിവസം: രോഹിത് ശർമയുടെ വെളിപ്പെടുത്തൽ; 'കടുത്ത നിരാശയിൽ നിന്ന് കരകയറാൻ 2 മാസം സമയമെടുത്തു'
ജമീമ റോഡ്രിഗസിന് അര്‍ധ സെഞ്ചുറി; ശ്രീലങ്കയ്‌ക്കെതിരെ വനിതാ ടി20യില്‍ ഇന്ത്യക്ക് എട്ട് വിക്കറ്റ് ജയം