റിഷഭ് പന്തും ഗില്ലും കളിക്കില്ല! സഞ്ജു കീപ്പര്‍, ശ്രദ്ധ തിലക്-നിതീഷ് സഖ്യത്തില്‍, ഇന്ത്യന്‍ ടീം ഉടന്‍

Published : Jan 11, 2025, 04:37 PM IST
റിഷഭ് പന്തും ഗില്ലും കളിക്കില്ല! സഞ്ജു കീപ്പര്‍, ശ്രദ്ധ തിലക്-നിതീഷ് സഖ്യത്തില്‍, ഇന്ത്യന്‍ ടീം ഉടന്‍

Synopsis

അഞ്ച് ടി20 മത്സരങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ മൂന്ന് ഏകദിനങ്ങള്‍ കളിക്കുന്നത്.

മുംബൈ: ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ഇന്നോ നാളെയോ പ്രഖ്യാപിക്കും. അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി ശനിയാഴ്ച വൈകുന്നേരം യോഗം ചേര്‍ന്ന് സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീമിനെ നിശ്ചയിക്കും. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര, ചാംപന്‍സ് ട്രോഫി എന്നിവയ്ക്കുള്ള ടീമിനെ കുറിച്ച് സെലക്ടര്‍മാര്‍ ചര്‍ച്ച നടത്തിയേക്കും. എന്നാല്‍ ഇത് സംബന്ധിച്ച അന്തിമ പ്രഖ്യാപനം അടുത്ത ആഴ്ച്ചയെ ഉണ്ടാവൂ. ഈ മാസം 18 അല്ലെങ്കില്‍ 19 തിയ്യതികളില്‍ ടീം പ്രഖ്യാപനമുണ്ടാവും.

അഞ്ച് ടി20 മത്സരങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ മൂന്ന് ഏകദിനങ്ങള്‍ കളിക്കുന്നത്. ഫെബ്രുവരി 19ന് ആരംഭിക്കുന്ന ചാംപ്യന്‍സ് ട്രോഫിക്ക് മുമ്പുള്ള ഇന്ത്യയുടെ അവസാന തയ്യാറെടുപ്പാണിത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിന് ശേഷം ഇന്ത്യ ഒരു ഏകദിനം പോലും കളിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക എന്നിവര്‍ക്കെതിരെ കളിച്ച അതേ ടി20 ടീമുമായി മുന്നോട്ട് പോകാനാണ് ടീം മാനേജ്‌മെന്റ് ആലോചിക്കുന്നത്. കഴിഞ്ഞ രണ്ട് പരമ്പരകളിലേയും ഇന്ത്യയുടെ ബാറ്റിംഗ് സമീപനം ഏറെ ശ്രദ്ധയമായിരുന്നു.  

ഓപ്പണറായി മലയാളി താരം സഞ്ജു സാംസണ്‍ സ്ഥാനമുറപ്പിച്ച് കഴിഞ്ഞു. കഴിഞ്ഞ അഞ്ച് മത്സരങ്ങള്‍ക്കിടെ മൂന്ന് സെഞ്ചുറികള്‍ സഞ്ജു കണ്ടെത്തിയിരുന്നു. വിക്കറ്റ് കീപ്പറായും സഞ്ജു തുടരും. കൂടെ അഭിഷേഷ് ശര്‍മയും. യശസ്വി ജയ്‌സ്വാള്‍ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്ക് ശേഷം വിശ്രമത്തിലാണ്. മാത്രമല്ല, താരത്തെ ഇംഗ്ലണ്ട് ഏകദിനത്തിനും ചാംപ്യന്‍സ് ട്രോഫിക്കുമുള്ള ടീമില്‍ ഉള്‍പ്പെടുത്താന്‍ സാത്യതയേറെയാണ്. അതുകൊണ്ടുതന്നെ താരത്തെ ഇംഗ്ലണ്ടിനെതിരെ ടി20 പരമ്പരയിലേക്ക് പരിഗണിക്കില്ല. അഭിഷേക് ശര്‍മയ്ക്ക് വീണ്ടും അവസരം ലഭിക്കും.തിലക് വര്‍മ മൂന്നാം നമ്പറില്‍ തുടരും. പിന്നാലെ സൂര്യകുമാര്‍ യാദവ്. 

കെ എല്‍ രാഹുലിന് വിശ്രമമില്ല, സഞ്ജു പുറത്ത് തന്നെ! ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ പരിഗണിച്ചേക്കില്ല

ഓള്‍റൗണ്ടര്‍മാരെ സംബന്ധിച്ചിടത്തോളം, ഹാര്‍ദിക് പാണ്ഡ്യയായിരിക്കും ആദ്യം തിരഞ്ഞെടുക്കപ്പെടുക. അതേസമയം ടി20 ലോകകപ്പ് നേടിയ അംഗം ശിവം ദുബെ മടങ്ങിവരുമെന്ന് പ്രതീക്ഷിക്കുന്നു. പരിക്കിനെ തുടര്‍ന്ന് ദക്ഷിണാഫ്രിക്ക ടി20യില്‍ താരത്തിന് നഷ്ടമായിരുന്നു. നിതീഷ് കുമാര്‍ റെഡ്ഡിയും ടി20 സെറ്റപ്പില്‍ തിരിച്ചെത്തും. ചാംപ്യന്‍സ് ട്രോഫിയിലേക്ക് അദ്ദേഹത്തെ പരിഗണിക്കാന്‍ സാധ്യതയില്ല. ബംഗ്ലാദേശിനെതിരെ ട20യില്‍ റെഡ്ഡി മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. റിയാന്‍ പരാഗിന്റെ ഫിറ്റ്നസ് സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല. 

സിംബാബ്വെയിലും ശ്രീലങ്കയിലും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു പരാഗ്. പരിക്കിനെത്തുടര്‍ന്ന് പരാഗിന് ദക്ഷിണാഫ്രിക്ക ടി20 ഐകള്‍ നഷ്ടമായി. ഈ സീസണില്‍ അസമിനായി ഒരു ആഭ്യന്തര മത്സരം പോലും കളിച്ചിട്ടില്ല താരം. ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ് എന്നിവരെ ടി20 പരമ്പരയിലേക്ക് പരിഗണിക്കില്ല. അര്‍ഷ്ദീപ് സിംഗിന് സ്ഥാനമുറപ്പാണ്. കൂടെ ഹര്‍ഷിത് റാണ, ആവേശ് ഖാന്‍ എന്നിവരേയും പരിഗണിക്കാന്‍ സാധ്യതയേറെ. ഫിറ്റ്‌നെസ് വീണ്ടെടുക്കാത്തത് കൊണ്ട് മായങ്ക് യാദവിനെ പരിഗണിക്കില്ല. വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്നോയ്, അക്സര്‍ പട്ടേല്‍ എന്നിവര്‍ സ്പിന്‍ ചുമതലകള്‍ പങ്കിടും.

PREV
click me!

Recommended Stories

ഇന്ന് ഇന്ത്യ-ദക്ഷിണാഫ്രിക്ക 'ഫൈനല്‍', വാഷിംഗ്ടണ്‍ പുറത്തേക്ക്; ടീമില്‍ രണ്ട് മാറ്റം, സാധ്യതാ ഇലവന്‍
'എന്താണ് തന്റെ റോൾ എന്ന് ആ താരത്തിന് വ്യക്തമായ നിർദേശം നൽകണം'; ​ഗംഭീറിന്റെ നടപടിയിൽ വിമർശനവുമായി മുൻതാരം