മുഹമ്മദ് ഷമിയെയും സര്‍ഫറാസിനെയും തഴഞ്ഞു, സായ് സുദര്‍ശനും അര്‍ഷ്ദീപിനും അരങ്ങേറ്റം, കരുണ്‍ നായരും ടീമില്‍

Published : May 24, 2025, 02:05 PM ISTUpdated : May 24, 2025, 02:12 PM IST
മുഹമ്മദ് ഷമിയെയും സര്‍ഫറാസിനെയും തഴഞ്ഞു, സായ് സുദര്‍ശനും അര്‍ഷ്ദീപിനും അരങ്ങേറ്റം, കരുണ്‍ നായരും ടീമില്‍

Synopsis

ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങിയ മലയാളി താരം കരുണ്‍ നായര്‍ക്ക് ഇത് ഇന്ത്യൻ ടീമിലേക്കുള്ള രണ്ടാം വരവാണ്. കഴിഞ്ഞ രഞ്ജി ട്രോഫിയിലും വിജയ് ഹസാരെ ട്രോഫിയിലും തിളങ്ങിയതാണ് കരുണ്‍ നായരെ ടീമിലെത്തിച്ചത്.

മുംബൈ: അടുത്ത മാസം തുടങ്ങുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ടീമിവനെ പ്രഖ്യാപിച്ചപ്പോള്‍ ഒഴിവാക്കപ്പെട്ട രണ്ട് താരങ്ങള്‍ പേസര്‍ മുഹമ്മദ് ഷമിയും മധ്യനിര ബാറ്റര്‍ സര്‍ഫറാസ് ഖാനുമാണ്. കായികക്ഷതയില്ലാത്തതാണ് ഷമിക്ക് തിരിച്ചടിയായതെങ്കില്‍ ഓസ്ട്രേലിയനന്‍ പര്യടനത്തിലെ മോശം പ്രകടനവും വിവാദങ്ങളുമാണ് സര്‍ഫറാസിന് ടീമിലെത്തുന്നതില്‍ തടസമായതെന്നാണ് റിപ്പോര്‍ട്ട്.

പരിക്കിനെത്തുടര്‍ന്ന് ഒരു വര്‍ഷത്തെ ഇടവേളക്കുശേഷം മത്സര ക്രിക്കറ്റില്‍ തിരിച്ചെത്തിയ മുഹമ്മദ് ഷമി ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനായി പന്തെറിഞ്ഞെങ്കിലും 10 ഓവര്‍ തികച്ചെറിയാനുള്ള കായികക്ഷമത കൈവരിച്ചിട്ടില്ലെന്നാണ് ബിസിസിഐ മെഡിക്കല്‍ സംഘം റിപ്പോര്‍ട്ട് നല്‍കിയത്. ഷമിയെ കഴിഞ്ഞ ദിവസം എംആര്‍ഐ സ്കാനിംഗിന് വിധേയനാക്കിയിരുന്നുവെന്നും അഞ്ച് ടെസ്റ്റ് കളിക്കാനുള്ള കായികക്ഷമത ഇല്ലാത്തതിനാലാണ് പരിഗണിക്കാതിരുന്നതെന്നും അഗാര്‍ക്കര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഷമി പുറത്തായതാമ് അര്‍ഷ്ദീപ് സിംഗിന് ടീമിലിടം നല്‍കിയത്.

ഓസ്ട്രേലിയന്‍ പര്യടനത്തില്‍ തിളങ്ങാനാവാതിരുന്ന സര്‍ഫറാസ് ഖാന് ഐപിഎല്ലിലും അവസരം ലഭിച്ചിരുന്നില്ല. ഇതിനിടെ ഡ്രസ്സിംഗ് റൂമിലെ വാര്‍ത്തകള്‍ ചോര്‍ന്ന സംഭവത്തില്‍ കോച്ച് ഗൗതം ഗംഭീറിനുണ്ടായ അനിഷ്ടവും സര്‍ഫറാസ് ടീമിലെത്തുന്നതില്‍ തടസമായെന്ന വിലയിരുത്തലുണ്ട്.ഓസ്ട്രേലിയയില്‍ തിളങ്ങിയ പേസര്‍ ഹര്‍ഷിത് റാണയെ ഒഴിവാക്കിയതും ശ്രദ്ധേയമായി.അതേസമയം, ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങിയ മലയാളി താരം കരുണ്‍ നായര്‍ക്ക് ഇത് ഇന്ത്യൻ ടീമിലേക്കുള്ള രണ്ടാം വരവാണ്. കഴിഞ്ഞ രഞ്ജി ട്രോഫിയിലും വിജയ് ഹസാരെ ട്രോഫിയിലും തിളങ്ങിയതാണ് കരുണ്‍ നായരെ ടീമിലെത്തിച്ചത്. മറ്റൊരു പുതുമുഖമായ സായ് സുദര്‍ശനാകട്ടെ ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങിയതിനൊപ്പം ഐപിഎല്ലില്‍ റണ്‍വേട്ടയില്‍ ഒന്നാം സ്ഥാനത്തുമെത്തി. ഇംഗ്ലണ്ടില്‍ കൗണ്ടി ക്രിക്കറ്റ് കളിച്ച പരിചയവും സായിക്ക് തുണയായി.

രഞ്ജി ട്രോഫിയില്‍ മുംബൈക്കായി നടത്തിയ മികച്ച പ്രകടനമാണ് ഷാര്‍ദ്ദുല്‍ താക്കൂറിനെ വീണ്ടും ടീമിലെത്തിച്ചത്. ഐപിഎല്ലിലും തുടക്കത്തില്‍ ഷാര്‍ദ്ദുല്‍ തകര്‍പ്പന്‍ ഫോമിലായിരുന്നു. രവീന്ദ്ര ജഡേജ ടീമില്‍ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ കുല്‍ദീപ് യാദവും വാഷിംഗ്ടണ്‍ സുന്ദറുമാണ് ടീമിലെ സ്പിന്നര്‍മാര്‍. എ ടീം നായകന്‍ അഭിമന്യു ഈശ്വരനും ആഭ്യന്തര ക്രിക്കറ്റിലെ സ്ഥിരതയാര്‍ന്ന പ്രകടനമാണ് വീണ്ടും ടെസ്റ്റ് ടീമില്‍ ഇടം നല്‍കിയത്. റിസര്‍വ് ഓപ്പണറായാണ് അഭിമന്യു ഈശ്വരനെ സെലക്ടര്‍മാര്‍ ടീമിലുള്‍പ്പെടുത്തിയത്.

ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടെസ്റ്റ് ടീം: ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), റിഷഭ് പന്ത് (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ, കെ എൽ രാഹുൽ, സായ് സുദർശൻ, അഭിമന്യു ഈശ്വരൻ, കരുൺ നായർ, നിതീഷ് റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറെൽ, വാഷിംഗ്ടൺ സുന്ദർ, ഷാർദുൽ താക്കൂര്‍, മുഹമ്മദ് സിറാജ്, ജസ്പ്രീ ബുമ്ര, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, അർഷ്ദീപ് സിംഗ്, കുൽദീപ് യാദവ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

 

PREV
Read more Articles on
click me!

Recommended Stories

കോലിയോ ബുംറയോ രോഹിതോ ബാബർ അസമോ അല്ല! 2025 ൽ പാകിസ്ഥാനികൾ ഏറ്റവുമധികം തിരഞ്ഞത് ആരെയെന്നറിയുമോ? ഒറ്റ ഉത്തരം, അഭിഷേക് ശർമ്മ
മുഷ്താഖ് അലി ടി20: പ്രാഥമിക ഘട്ടം കഴിയുമ്പോള്‍ റണ്‍വേട്ടയില്‍ ഒന്നാമനായി കുനാല്‍ ചന്ദേല, സഞ്ജു 23-ാം സ്ഥാനത്ത്