ഗില്ലിനെയും രഹാനെയെയും കണ്ടുപഠിക്കണം; ഓസീസ് ബാറ്റ്സ്‌‌മാന്‍മാരെ പൊരിച്ച് പോണ്ടിംഗ്

By Web TeamFirst Published Dec 31, 2020, 10:09 AM IST
Highlights

പരമ്പരയില്‍ രണ്ട് മത്സരം അവശേഷിക്കേ ഓസ്‌ട്രേലിയന്‍ ബാറ്റ്സ്‌മാന്മര്‍ക്കെതിരെ വിമര്‍ശനമുന്നയിക്കുകയാണ് റിക്കി പോണ്ടിംഗ്. 

സിഡ്‌നി: ഇന്ത്യക്കെതിരെ പരമ്പരയിലെ മെല്‍ബണ്‍ ടെസ്റ്റില്‍ ഓസ്‌ട്രേലിയന്‍ ബാറ്റിംഗ് നിരയുടെ എല്ലാ പോരായ്‌മകളും പുറത്തുവന്നിരുന്നു. മത്സരം എട്ട് വിക്കറ്റിന് ഇന്ത്യ ജയിച്ചപ്പോള്‍ ഓസീസ് മുന്‍നിര ബാറ്റ്‌സ്‌മാന്‍മാര്‍ പൊരുതാന്‍ പോലും തയ്യാറാകാതെ കീഴടങ്ങി. പരമ്പരയില്‍ രണ്ട് മത്സരം അവശേഷിക്കേ ഓസ്‌ട്രേലിയന്‍ ബാറ്റ്സ്‌മാന്മാര്‍ക്കെതിരെ കടുത്ത വിമര്‍ശനമുന്നയിക്കുകയാണ് ഇതിഹാസ നായകന്‍ റിക്കി പോണ്ടിംഗ്. 

രണ്ട് മത്സരങ്ങളില്‍ എത്ര പുള്‍ ഷോട്ടുകള്‍ കളിച്ചെന്ന് ഒരു കൈകൊണ്ട് എണ്ണിത്തീര്‍ക്കാം. എത്ര ഡ്രൈവ് ഷോട്ടുകള്‍ മൈതാനത്ത് ഒഴുകിനീങ്ങുന്നത് കണ്ടു? ഇന്ത്യ ഷോട്ട് പിച്ച് പന്തുകളും ഫുള്‍ ലെങ്ത് ബോളുകളും എറിഞ്ഞിരുന്നില്ല എന്ന് പറയരുത്. ആവശ്യത്തിന് ഷോട്ട് പിച്ച്, ഫുള്‍ ലെങ്ത് പന്തുകളുണ്ടായിരുന്നു. ഓസ്‌ട്രേലിയ നാല് ഇന്നിംഗ്‌സുകളില്‍ കഴിച്ചതിനേക്കാള്‍ മികച്ച പുള്‍ഷോട്ടുകള്‍ ഇന്ത്യക്കായി ശുഭ്‌മാന്‍ ഗില്ലും അജിങ്ക്യ രഹാനെയും കളിച്ചു എന്നും പോണ്ടിംഗ് പറഞ്ഞു. 

ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീമിന്‍റെ ഓസ്‌ട്രേലിയന്‍ പര്യടനം മാറ്റിവച്ചു

മെല്‍ബണില്‍ ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ ഒരു ഓസ്‌ട്രേലിയന്‍ ബാറ്റ്സ്‌മാന്‍ പോലും അര്‍ധ സെഞ്ചുറി തികച്ചിരുന്നില്ല. ആദ്യ ഇന്നിംഗ്‌സില്‍ 48 റണ്‍സ് നേടിയ മാര്‍നസ് ലബുഷെയ്‌നായിരുന്നു ഓസീസിന്‍റെ ടോപ് സ്‌കോറര്‍. നാല് ടെസ്റ്റുകളുടെ പരമ്പരയില്‍ ഓരോ മത്സരം ജയിച്ച് ഇരു ടീമും 1-1ന് തുല്യത പാലിക്കുകയാണ്. മൂന്നാം ടെസ്റ്റ് ജനുവരി ഏഴ് മുതല്‍ സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കും. 15-ാം തീയതി മുതല്‍ ബ്രിസ്‌ബേനിലാണ് അവസാന മത്സരം. 

വൈറ്റ് വാഷിനെക്കുറിച്ച് ഇപ്പോള്‍ ആരും മിണ്ടുന്നില്ല; ഓസിനെതിരെ ഇന്ത്യക്ക് പരമ്പര നേടാനാവുമെന്ന് ബേദി

click me!