സിഡ്‌നി: ഓസ്‌ട്രേലിയ-ഇന്ത്യ വനിത ക്രിക്കറ്റ് ടീമുകള്‍ തമ്മിലുള്ള ഏകദിന പരമ്പര അടുത്ത സീസണിലേക്ക് മാറ്റിവച്ചു. 2021 ജനുവരിയില്‍ ആരംഭിക്കേണ്ടിയിരുന്ന ഇന്ത്യന്‍ വനിതകളുടെ ഓസ്‌ട്രേലിയന്‍ പര്യടനം കൊവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ നീട്ടിവയ്‌ക്കുന്നതായി ക്രിക്കറ്റ് ഓസ്‌‌ട്രേലിയയാണ് അറിയിച്ചത്. 

ഇതോടെ കളിക്കളത്തില്‍ തിരിച്ചെത്താനുള്ള ഇന്ത്യന്‍ വനിതകളുടെ കാത്തിരിപ്പ് നീളും. ഈ വര്‍ഷാദ്യം മാര്‍ച്ച് എട്ടിന് ഓസ്‌ട്രേലിയക്കെതിരെ ടി20 ലോകകപ്പ് ഫൈനലിലായിരുന്നു ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീം അവസാനമായി ഇറങ്ങിയത്. 

വൈറ്റ് വാഷിനെക്കുറിച്ച് ഇപ്പോള്‍ ആരും മിണ്ടുന്നില്ല; ഓസിനെതിരെ ഇന്ത്യക്ക് പരമ്പര നേടാനാവുമെന്ന് ബേദി

മൂന്ന് ഏകദിനങ്ങളുടെ പരമ്പര ജനുവരിയില്‍ നടത്താനായിരുന്നു നേരത്തെ പദ്ധതിയിട്ടിരുന്നത്. കൊവിഡ് പ്രതിസന്ധി അവസാനിക്കാത്തതിനാല്‍ പരമ്പര 2022ല്‍ നടക്കാനാണ് നിലവില്‍ സാധ്യത. എന്നാല്‍ കൃത്യമായ സമയക്രമം ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്രഖ്യാപിച്ചിട്ടില്ല. അതേസമയം മൂന്ന് ടി20 മത്സരങ്ങള്‍ ഇന്ത്യയുടെ പര്യടനത്തില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

ഓസ്‌ട്രേലിയ നിലവില്‍ ഇന്ത്യന്‍ പുരുഷ ടീമിന്‍റെ പര്യടനത്തിന് ആതിഥേയത്വമരുളുകയാണ്. മൂന്ന് വീതം ഏകദിനങ്ങളും ടി20യും നാല് ടെസ്റ്റുകളുമാണ് പരമ്പരയിലുള്ളത്. രണ്ട് ടെസ്റ്റുകള്‍ കൂടിയേ അവശേഷിക്കുന്നുള്ളൂ.  

വിരാട് കോലിയെയും അജിങ്ക്യാ രഹാനെയെയും താരതമ്യം ചെയ്യേണ്ടെന്ന് സച്ചിന്‍