വൈഭവിന് അരങ്ങേറ്റം?, ഇംഗ്ലണ്ട് പരമ്പര കഴിഞ്ഞാൽ ഇന്ത്യ സിബാബ്‌വെയിലേക്ക്, മത്സരക്രമം പ്രഖ്യാപിച്ച് ബിസിസിഐ

Published : Apr 01, 2026, 03:31 PM ISTUpdated : Apr 01, 2026, 03:43 PM IST
Vaibhav Sooryavanshi

Synopsis

ജൂലൈ 19-ന് അവസാനിക്കുന്ന ഇംഗ്ലണ്ട് പരമ്പരയ്ക്ക് ശേഷമാണ് ഇന്ത്യ സിംബാബ്‌വെയിലേക്ക് പോകുന്നത്. സീനിയർ താരങ്ങളായ ജസ്പ്രീത് ബുംറ, ഹാർദിക് പാണ്ഡ്യ തുടങ്ങിയവർക്ക് സിംബാബ്‌വെ പര്യടനത്തില്‍ വിശ്രമം അനുവദിക്കാനാണ് സാധ്യത.

മുംബൈ: ജൂലൈയില്‍ നടക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ സിംബാബ്‌വെ പര്യടനത്തിന്‍റെ മത്സരക്രമം പുറത്തുവിട്ട് ബിസിസിഐ. ജൂലൈയിൽ നടക്കുന്ന പര്യടനത്തിൽ മൂന്ന് ടി20 മത്സരങ്ങളാണ് ഇന്ത്യ കളിക്കുക. ഇംഗ്ലണ്ടിനെതിരായ വൈറ്റ് ബോൾ പരമ്പരയ്ക്ക് തൊട്ടുപിന്നാലെയാണ് ഈ മൂന്ന് ടി20 മത്സരങ്ങളടങ്ങിയ പരമ്പര ക്രമീകരിച്ചിരിക്കുന്നത്. സിംബാബ്‌വെയിലെ ഹരാരെ സ്പോർട്സ് ക്ലബ്ബിലാണ് എല്ലാ മത്സരങ്ങളും നടക്കുക.

ഒന്നാം ടി20 ജൂലൈ 23നും രണ്ടാം മത്സരം ജൂലൈ 25നും മൂന്നാം ടി20 ജൂലൈ 26നും നടക്കും. ഇന്ത്യൻ സമയം വൈകിട്ട് 4:30നാണ് മത്സരങ്ങള്‍ തുടങ്ങുക. ജൂലൈ 19-ന് അവസാനിക്കുന്ന ഇംഗ്ലണ്ട് പരമ്പരയ്ക്ക് ശേഷമാണ് ഇന്ത്യ സിംബാബ്‌വെയിലേക്ക് പോകുന്നത്. സീനിയർ താരങ്ങളായ ജസ്പ്രീത് ബുംറ, ഹാർദിക് പാണ്ഡ്യ തുടങ്ങിയവർക്ക് സിംബാബ്‌വെ പര്യടനത്തില്‍ വിശ്രമം അനുവദിക്കാനാണ് സാധ്യത. വൈഭവ് സൂര്യവംശി അടക്കം പകരം ഐപിഎല്ലിൽ തിളങ്ങുന്ന യുവതാരങ്ങളെ സിംബാബ്‌വെ പര്യടനത്തില്‍ പരീക്ഷിക്കാനും സാധ്യതയുണ്ട്.

കഴിഞ്ഞ ടി20 ലോകകപ്പിൽ ഓസ്‌ട്രേലിയയെയും ശ്രീലങ്കയെയും അട്ടിമറിച്ച് സൂപ്പർ-8 ഘട്ടത്തിൽ എത്തിയ സിംബാബ്‌വെ, വലിയ ടീമുകളെ വെല്ലുവിളിക്കാൻ പ്രാപ്തരാണെന്ന് തെളിയിച്ചിട്ടുണ്ട്. 2027 ജനുവരിയിൽ സിംബാബ്‌വെ ടീം ഇന്ത്യയിൽ പര്യടനം നടത്തും. മൂന്ന് ഏകദിന മത്സരങ്ങളടങ്ങിയ ഈ പരമ്പരയുടെ തീയതികളും പ്രഖ്യാപിച്ചിട്ടുണ്ട്: ജനുവരി 3: ഒന്നാം ഏകദിനം (കൊൽക്കത്ത), ജനുവരി 6: രണ്ടാം ഏകദിനം (ഹൈദരാബാദ്), ജനുവരി 9: മൂന്നാം ഏകദിനം (മുംബൈ) എന്നിങ്ങനെയാണ് മത്സരക്രമം. 2024-ൽ നടന്ന ടി20 പരമ്പരയിൽ ഇന്ത്യ 4-1 ന് സിംബാബ്‌വെയെ തോൽപ്പിച്ചിരുന്നു. ഇന്ത്യൻ യുവനിരയ്ക്ക് തങ്ങളുടെ കരുത്ത് തെളിയിക്കാൻ ഈ പര്യടനം വലിയൊരു അവസരമായിരിക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'സമയം ചെലവഴിക്കുന്നത് നായകൾക്കൊപ്പം, ക്രിക്കറ്റിൽ എനിക്ക് സുഹൃത്തുക്കളില്ല'; വെളിപ്പെടുത്തി അർജുൻ ടെൻഡുൽക്കർ
എല്ലാം പറഞ്ഞ് കോംപ്ലിമെന്‍റ്സാക്കി, നിതീഷ് റാണയും ദിഗ്‌വേഷ് റാത്തിയും തമ്മിലുള്ള പോര് തീർത്ത് റിഷഭ് പന്ത്