ഇന്ത്യ- ന്യൂസിലന്‍ഡ് ആദ്യ ടി20: വെല്ലിംഗ്ടണില്‍ നിന്ന് നിരാശപ്പെടുത്തുന്ന വാര്‍ത്ത, മത്സരം നടന്നേക്കില്ല

Published : Nov 16, 2022, 04:23 PM ISTUpdated : Nov 16, 2022, 05:05 PM IST
ഇന്ത്യ- ന്യൂസിലന്‍ഡ് ആദ്യ ടി20: വെല്ലിംഗ്ടണില്‍ നിന്ന് നിരാശപ്പെടുത്തുന്ന വാര്‍ത്ത, മത്സരം നടന്നേക്കില്ല

Synopsis

മൂന്ന് വീതം ടി20, ഏകദിന മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഇടയ്ക്കിടെ മഴയെത്താന്‍ സാധ്യതയുണ്ടെന്നാണ് വെല്ലിംഗ്ടണ്‍ കാലാവസ്ഥ കേന്ദ്രം പറയുന്നത്. ഉച്ചയ്ക്ക് ശേഷം നേരിയ കാറ്റോടെ മഴയെത്തുമെന്നാണ് റിപ്പോര്‍ട്ട്. അന്തരീക്ഷ താപനില 14 ഡിഗ്രി വരെ താഴാനും സാധ്യയുണ്ട്.

വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡ്- ഇന്ത്യ ടി20 പരമ്പര വെള്ളിയാഴ്ച്ച തുടങ്ങാരിക്കെ ആരാധകര്‍ക്ക് നിരാശ. വെല്ലിംഗ്ടണിലെ കനത്ത മഴയാണ് വില്ലന്‍. സഞ്ജു ഉള്‍പ്പെടെ ഇന്ത്യന്‍ യുവതാരങ്ങളുടെ പ്രകടനത്തിനായി ആരാധകര്‍ കാത്തിരിക്കെയാണ് നിരാശപ്പെടുത്തുന്ന വാര്‍ത്ത പുറത്തുവരുന്നത്. മൂന്ന് വീതം ടി20, ഏകദിന മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഇടയ്ക്കിടെ മഴയെത്താന്‍ സാധ്യതയുണ്ടെന്നാണ് വെല്ലിംഗ്ടണ്‍ കാലാവസ്ഥ കേന്ദ്രം പറയുന്നത്. ഉച്ചയ്ക്ക് ശേഷം നേരിയ കാറ്റോടെ മഴയെത്തുമെന്നാണ് റിപ്പോര്‍ട്ട്. അന്തരീക്ഷ താപനില 14 ഡിഗ്രി വരെ താഴാനും സാധ്യയുണ്ട്.

പിച്ച് റിപ്പോര്‍ട്ട് 

വെല്ലിംഗ്ടണിലെ പിച്ച് പരമ്പരാഗതമായി ബാറ്റിംഗിനെ പിന്തുണയ്ക്കുന്നതാണ്. ആദ്യ ടി20യിലും അതിന് മാറ്റമൊനന്നും കാണില്ല. സ്പിന്നര്‍മാര്‍ വിക്കറ്റ് വീഴ്ത്താന്‍ പ്രയാസപ്പെടുമെങ്കിലും റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ പിശുക്ക് കാണിക്കും.

വില്യംസണ്‍ നയിക്കും

ന്യൂസിലന്‍ഡ് ടീമിനെ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. കെയ്ന്‍ വില്യംസണാണ് ടീമിനെ നയിക്കുക. ടി20 ലോകകപ്പ് കളിച്ച പ്രമുഖരെല്ലാം ടീമില്‍ സ്ഥാനം നിലനിര്‍ത്തി. സ്പിന്നര്‍ ഇഷ് സോധി, ബ്ലെയര്‍ ടിക്നെര്‍ എന്നിവര്‍ ടി20 മത്സരങ്ങള്‍ മാത്രമാണ് കളിക്കുന്നത്. മാറ്റ് ഹെന്റി, ടോം ലാഥം എന്നിവര്‍ ഏകദിന പരമ്പരയില്‍ മാത്രം കളിക്കും. ഏകദിനത്തില്‍ ജെയിംസ് നീഷമിന് പകരം ഹെന്റി നിക്കോള്‍സ് ടീമിലെത്തും. ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്റ്റലിനെ ടീമിലേക്ക് പരിഗണിച്ചില്ല. ന്യൂസിലന്‍ഡ് ക്രിക്കറ്റിന്റെ വാര്‍ഷിക കരാറില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ട്രന്റ് ബോള്‍ട്ടും ടീമിലില്ല. 

ഇനി അവസരങ്ങളുടെ പെരുമഴ; സഞ്ജു അടക്കമുള്ള യുവതാരങ്ങള്‍ക്ക് സന്തോഷവാര്‍ത്തയുമായി ഹാര്‍ദിക് പാണ്ഡ്യ

ന്യൂസിലന്‍ഡ്: കെയ്ന്‍ വില്യംസണ്‍, ഫിന്‍ അലന്‍, മൈക്കല്‍ ബ്രേസ്വെല്‍, ഡെവോണ്‍ കോണ്‍വെ, ലോക്കി ഫെര്‍ഗൂസണ്‍, മാറ്റ് ഹെന്റി, ടോം ലാഥം, ഡാരില്‍ മിച്ചല്‍, ആഡം മില്‍നെ, ജെയിംസ് നീഷം, ഗ്ലെന്‍ ഫിലിപ്സ്, മിച്ചല്‍ സാന്റ്നര്‍, ഇഷ് സോധി, ടിം സൗത്തി, ബ്ലെയര്‍ ടിക്നര്‍.

ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം: ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), റിഷഭ് പന്ത് (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ശുഭ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), വാഷിംഗ്ടണ്‍ സുന്ദര്‍, യൂസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, ഭുവനേശ്വര്‍ കുമാര്‍, ഉമ്രാന്‍ മാലിക്ക്.

ഏകദിനത്തിനുള്ള ഇന്ത്യന്‍ ടീം: ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), റിഷഭ് പന്ത് (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ശുഭ്മാന്‍ ഗില്‍, ദീപക് ഹൂഡ, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), വാഷിംഗ്ടണ്‍ സുന്ദര്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, ഷഹബാസ് അഹമ്മദ്, യൂസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്, ദീപക് ചാഹര്‍, കുല്‍ദീപ് സെന്‍, ഉമ്രാന്‍ മാലിക്ക്.

PREV
Read more Articles on
click me!

Recommended Stories

'ഷമി അടക്കമുള്ള മികച്ച ബൗളര്‍മാരെയെല്ലാം അവര്‍ ഒതുക്കി', ഇന്ത്യൻ ടീം മാനേജ്മെന്‍റിനെതിരെ ആഞ്ഞടിച്ച് ഹര്‍ഭജന്‍ സിംഗ്
ഇന്ത്യ-ദക്ഷിണാഫ്രിക്ക അവസാന ഏകദിന നാളെ, തോറ്റാല്‍ പരമ്പര നഷ്ടം. ഗൗതം ഗംഭീറിന് നിര്‍ണായാകം