ഡി കോക്കിനെ പറന്നുപിടിച്ച് വിരാട് കോലി

By Web TeamFirst Published Sep 18, 2019, 8:05 PM IST
Highlights

37 പന്തില്‍ 52 റണ്‍സടിച്ച് ഇന്ത്യക്ക് ഭീഷണിയായി ക്രീസില്‍ നിന്ന ഡി കോക്കിനെ നവദീപ് യെസ്നിയുടെ പന്തില്‍ മിഡോഫില്‍ കോലി അക്ഷരാര്‍ത്ഥത്തില്‍ പറന്നു പിടിക്കുകയായിരുന്നു.

മൊഹാലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മികച്ച ഫീല്‍ഡര്‍ ആരെന്ന ചോദ്യത്തിന് രവീന്ദ്ര ജഡേജയെന്ന് കണ്ണടച്ചു ഉത്തരം പറയാന്‍ വരട്ടെ. കാരണം മൊഹാലിയില്‍ നടക്കുന്ന ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ക്വിന്റണ്‍ ഡി കോക്കിനെ പുറകത്താക്കാന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെടുത്ത ക്യാച്ച് കണ്ടാല്‍ കോലിയോ ജഡേജയെ മികച്ച ഫീല്‍ഡറെന്ന് ആരാധകര്‍ രണ്ടുവട്ടം ആലോചിക്കും.

What a sensational catch by Virat Kohli pic.twitter.com/QLpvJUD8IU

— SumitSamhaLega (@sumitsamhaLega)

37 പന്തില്‍ 52 റണ്‍സടിച്ച് ഇന്ത്യക്ക് ഭീഷണിയായി ക്രീസില്‍ നിന്ന ഡി കോക്കിനെ നവദീപ് യെസ്നിയുടെ പന്തില്‍ മിഡോഫില്‍ കോലി അക്ഷരാര്‍ത്ഥത്തില്‍ പറന്നു പിടിക്കുകയായിരുന്നു. തൊട്ടുപിന്നാലെ വാന്‍ഡര്‍ ഡസനെ പുറത്താക്കാന്‍ രവീന്ദ്ര ജഡേജയെടുത്ത റിട്ടേണ്‍ ക്യാച്ചും കോലിയുടെ ക്യാച്ചിനോളം മികച്ചതായിരുന്നു. 37 പന്തില്‍ എട്ടു ബൗണ്ടറികള്‍ സഹിതമാണ് ഡി കോക്ക് 52 റണ്‍സടിച്ചത്. ഒരു റണ്ണായിരുന്നു വാന്‍ഡര്‍ ഡസന്റെ സമ്പാദ്യം.

Extraordinary man Virat. 🐐 pic.twitter.com/gcZalKcYEz

— Mufaddal Vohra (@mufaddal_vohra)
click me!