India vs Sri Lanka, 2nd T20I: ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് ടോസ്, എല്ലാ കണ്ണുകളും സഞ്ജുവിലേക്ക്

By Web TeamFirst Published Feb 26, 2022, 6:35 PM IST
Highlights

ധരംശാലയില്‍ ഇന്ത്യ ഇതിന് മുമ്പ് ഒരേയൊരു ടി20 മത്സരം മാത്രമാണ് കളിച്ചിട്ടുള്ളത്. 2015ല്‍ ദക്ഷിണാഫ്രിക്കക്കെതിരെ ആയിരുന്നു അത്. അന്ന് രോഹിത് ശര്‍മ സെഞ്ചുറി നേടിയിട്ടും ഇന്ത്യ മത്സരം തോറ്റു. 2019ലും ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 മത്സരത്തിന് ധരംശാല വേദിയായെങ്കിലും മഴമൂലം ഒറ്റ പന്തുപോലും എറിയാതെ മത്സരം ഉപേക്ഷിച്ചു.

ധരംശാല: ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍(India vs Sri Lanka, 2nd T20I) ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ആദ്യ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. അതേസമയം, ആദ്യ മത്സരം കളിച്ച ടീമില്‍ ശ്രീലങ്ക രണ്ട് മാറ്റങ്ങള്‍ വരുത്തി.കഴിഞ്ഞ മത്സരം കളിച്ച ജനിത് ലിയാനഗെ, ജെഫ്രി വാന്‍ഡെര്‍സേ എന്നിവര്‍ ഇന്ന് ലങ്കന്‍ ഇലവനിലില്ല. പകരം ബിനുര ഫെര്‍ണാണ്ടോയുും ധനുഷ്ക ഗുണതിലകയും ലങ്കയുടെ അന്തിമ ഇലവനിലെത്തി.

ധരംശാലയില്‍ ഇന്ത്യ ഇതിന് മുമ്പ് ഒരേയൊരു ടി20 മത്സരം മാത്രമാണ് കളിച്ചിട്ടുള്ളത്. 2015ല്‍ ദക്ഷിണാഫ്രിക്കക്കെതിരെ ആയിരുന്നു അത്. അന്ന് രോഹിത് ശര്‍മ സെഞ്ചുറി നേടിയിട്ടും ഇന്ത്യ മത്സരം തോറ്റു. 2019ലും ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 മത്സരത്തിന് ധരംശാല വേദിയായെങ്കിലും മഴമൂലം ഒറ്റ പന്തുപോലും എറിയാതെ മത്സരം ഉപേക്ഷിച്ചു.

2ND T20I. India XI: R Sharma (c), I Kishan (wk), S Iyer, S Samson, D Hooda, V Iyer, R Jadeja, H Patel, B Kumar, J Bumrah, Y Chahal https://t.co/KhHvQG09BL

— BCCI (@BCCI)

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ധരംശാലയില്‍ മഴ ഉണ്ടായിരുന്നെങ്കിലും ഇന്നത്തെ മത്സരത്തില്‍ മഴ ഭീഷണിയില്ലെന്നാണ് കാലവസ്ഥാ പ്രവചനം.

2ND T20I. Sri Lanka XI: P Nissanka, D Gunathilaka, K Mishara, C Asalanka, D Chandimal (wk), D Shanaka (c), C Karunaratne, D Chameera, L Kumara, B Fernando, P Jayawickrama https://t.co/KhHvQG09BL

— BCCI (@BCCI)

എല്ലാ കണ്ണുകളും സഞ്ജുവിലേക്ക്

ആദ്യ മത്സരത്തില്‍ ബാറ്റിംഗിന് അവസരം ലഭിക്കാതിരുന്ന മലയാളി താരം സ‍ഞ്ജു സാംസണ്(Sanju Samson) ഇന്ന് ബാറ്റിംഗിനിറങ്ങാനാവുമോ എന്നാണ് മലയാളികള്‍ ഉറ്റുനോക്കുന്നത്. ലോകകപ്പ് ടീമിലേക്ക് സഞ്ജുവിനൊപ്പം മത്സരിക്കുന്ന ഇഷാന്‍ കിഷന്‍(Ishan Kishan) ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തത് സഞ്ജുവിന് മേല്‍ സമ്മര്‍ദ്ദം കൂട്ടിയിട്ടുണ്ട്. മോശം ഫോമിലായിരുന്ന ഇഷാന്‍ കഴിഞ്ഞ മത്സരത്തില്‍ ഫോമിലായത് ഇന്ത്യക്ക് ആശ്വാസമായി.

യുവതാരം ശ്രേയസ് അയ്യരുടെ പ്രകടനവും മധ്യനിരയില്‍ ഇന്ത്യക്ക് മുതല്‍ക്കൂട്ടാണ്. ബൗളിംഗില്‍ കാര്യമായ പ്രശ്നങ്ങളില്ല. ഭുവനേശ്വര്‍ കുമാര്‍ ഫോമിലാണെങ്കിലും ഇടവേളക്കുശേഷം ടീമില്‍ തിരിച്ചെത്തിയ ജസ്പ്രീത് ബുമ്രക്ക് ആദ്യ മത്സരത്തില്‍ വിക്കറ്റ് വീഴ്ത്താന്‍ കഴിഞ്ഞിരുന്നില്ല. ഇന്ന് രണ്ട് വിക്കറ്റെടുത്താല്‍ യുസ്‌വേന്ദ്ര ചാഹലിനെ പിന്നിലാക്കി ബുമ്രക്ക് വീണ്ടും ടി20യിലെ ഇന്ത്യന്‍ വിക്കറ്റ് വേട്ടക്കാരില്‍ മുന്നിലെത്താം.

India (Playing XI): Rohit Sharma(c), Ishan Kishan(w), Shreyas Iyer, Sanju Samson, Ravindra Jadeja, Venkatesh Iyer, Deepak Hooda, Harshal Patel, Bhuvneshwar Kumar, Jasprit Bumrah, Yuzvendra Chahal.

Sri Lanka (Playing XI): Pathum Nissanka, Kamil Mishara, Charith Asalanka, Danushka Gunathilaka, Dinesh Chandimal(w), Dasun Shanaka(c), Chamika Karunaratne, Dushmantha Chameera, Praveen Jayawickrama, Binura Fernando, Lahiru Kumara.

click me!