മഴയുടെ ആലസ്യം മാറ്റാന്‍ ഇന്ത്യന്‍ വനിതകള്‍; മൂന്നാം ടി20 സൂററ്റില്‍

Published : Sep 29, 2019, 09:18 AM ISTUpdated : Sep 29, 2019, 09:49 AM IST
മഴയുടെ ആലസ്യം മാറ്റാന്‍ ഇന്ത്യന്‍ വനിതകള്‍; മൂന്നാം ടി20 സൂററ്റില്‍

Synopsis

ആദ്യ മത്സരം ഇന്ത്യ 11 റൺസിന് ജയിച്ചപ്പോള്‍ രണ്ടാം മത്സരം മഴ കാരണം ടോസ് പോലും ഇടാനാകാതെ ഉപേക്ഷിച്ചിരുന്നു

സൂററ്റ്: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള വനിതാ ട്വന്‍റി 20 ക്രിക്കറ്റ് പരമ്പരയിലെ മൂന്നാം മത്സരം ഇന്ന് നടക്കും. സൂററ്റില്‍ രാത്രി ഏഴിനാണ് മത്സരം. ആദ്യ മത്സരം ഇന്ത്യ 11 റൺസിന് ജയിച്ചപ്പോള്‍ രണ്ടാം മത്സരം മഴ കാരണം ടോസ് പോലും ഇടാനാകാതെ ഉപേക്ഷിച്ചിരുന്നു. 

ലോകകപ്പ് അടുത്തിരികെ ബാറ്റര്‍മാരുടെ മോശം ഫോമിൽ ഇന്ത്യന്‍ ക്യാംപിന് ആശങ്കയുണ്ട്. പരമ്പരയിൽ അഞ്ച് മത്സരങ്ങളാണ് ആകെ ഉള്ളത്. അവസാന രണ്ട് മത്സരങ്ങള്‍ക്കുളള ടീമിനെ ഇന്നത്തെ മത്സരത്തിന് ശേഷം പ്രഖ്യാപിക്കും. 

മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ ദീപ്‌തി ശര്‍മ്മയുടെ മികവിലായിരുന്നു ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ വനിതകളുടെ ജയം. ടോസ് നഷ്ട‌പ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എട്ട് വിക്കറ്റിന് 130 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്ക 119ന് പുറത്തായി. 

PREV
click me!

Recommended Stories

ടി20 ലോകകപ്പിന് മുമ്പ് ഐസിസിക്ക് മുന്നില്‍ പുതിയ പ്രതിസന്ധി, സംപ്രേഷണ കരാറില്‍ നിന്ന് പിന്‍മാറാനൊരുങ്ങി ജിയോ സ്റ്റാര്‍
ദക്ഷിണാഫ്രിക്ക ചലഞ്ചിന് സഞ്ജു സാംസണ്‍; ലോകകപ്പ് ടീമില്‍ ഇടം നേടാൻ അവസാന അവസരം?