പാകിസ്ഥാന്‍ വനിതകളെ എറിഞ്ഞിട്ട് ഇന്ത്യന്‍ ബൗളര്‍മാര്‍; മറുപടി ബാറ്റിംംഗില്‍ തകര്‍പ്പന്‍ തുടക്കം

Published : Jul 31, 2022, 06:13 PM IST
പാകിസ്ഥാന്‍ വനിതകളെ എറിഞ്ഞിട്ട് ഇന്ത്യന്‍ ബൗളര്‍മാര്‍; മറുപടി ബാറ്റിംംഗില്‍ തകര്‍പ്പന്‍ തുടക്കം

Synopsis

എഡ്ജ്ബാസ്റ്റണില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാകിസ്ഥാന് ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് (India Women vs Pakistan Women) മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. 32 റണ്‍സെടുത്ത മുനീബ അലിയാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍.

ബെര്‍മിംഗ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് ക്രിക്കറ്റില്‍ (Commonwealth Games Women's Cricket 2022) പാകിസ്ഥാന്‍ വനിതകള്‍ക്കെതിരെ ഇന്ത്യക്ക് 100 റണ്‍സ് വിജയലക്ഷ്യം. മത്സരം മഴ കാരണം 18 ഓവറാക്കി ചുരുക്കിയിരുന്നു. എഡ്ജ്ബാസ്റ്റണില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാകിസ്ഥാന് ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് (India Women vs Pakistan Women) മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. 32 റണ്‍സെടുത്ത മുനീബ അലിയാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍. സ്‌നേഹ് റാണ, രാധാ യാധവ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മുനീബയ്ക്ക് പുറമെ ബിസ്മ മറൂഫ് (17), ഒമൈമ സൊഹൈല്‍ (10), ആയേഷ നസീം (10), ആലിയ റിയാസ് (18) എന്നിവര്‍ക്ക് മാത്രമാണ് രണ്ടക്കം കാണാനായത്. ഇറാം ജാവേദ് (0), ഫാത്തിമ സന (8), കൈനത് ഇംതിയാസ് (2), ദിയാന ബെയ്ഗ് (0), തുബ ഹസന്‍ (1) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ആനം അമിന്‍ (0) പുറത്താവാതെ നിന്നു. രേണുക സിംഗ്, മേഘ്‌ന സിംഗ്, ഷെഫാലി വര്‍മ എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്. 

മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ മികച്ച രീതിയില്‍ തുടങ്ങി. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ നാല് ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 41 റണ്‍സെടുത്തിട്ടുണ്ട് ഇന്ത്യ. ഷെഫാലി വര്‍മ (12), സ്മൃതി മന്ഥാന (28) എന്നിവരാണ് ക്രീസില്‍. 

ആദ്യ കളി തോറ്റ് തുടങ്ങിയതിനാല്‍ ഇരു ടീമുകള്‍ക്കും ഇന്ന് ജയം അനിവാര്യമാണ്. കരുത്തരായ ഓസ്‌ട്രേലിയയോട് കയ്യെത്തും ദൂരത്താണ് ഇന്ത്യക്ക് ജയം നഷ്ടമായത്. പാകിസ്ഥാനാവട്ടെ ബാര്‍ബഡോസിനോടും തോറ്റു.
 
ജയപ്രതീക്ഷയില്‍ നിന്ന് തോല്‍വിയിലേക്ക് വീണ ഇന്ത്യ 

ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ 49 റണ്‍സിനിടെ അഞ്ച് വിക്കറ്റ് വീണിട്ടും മധ്യനിരയുടേയും വാലറ്റത്തിന്റേയും കരുത്തില്‍ ഓസീസ് വനിതകള്‍ മൂന്ന് വിക്കറ്റിന് വിജയിച്ചിരുന്നു. ആഷ്ലി ഗാര്‍ഡ്നര്‍(35 പന്തില്‍ 52*), ഗ്രേസ് ഹാരിസ്(20 പന്തില്‍ 37), അലാന കിംഗ്(16 പന്തില്‍ 18*) എന്നിവരാണ് ഓസീസിന് ടൂര്‍ണമെന്റിലെ ആദ്യ ജയമൊരുക്കിയത്. ഓസീസ് വനിതകളുടെ തുടക്കത്തില്‍ ഓപ്പണര്‍മാരായ അലീസ ഹീലി(2 പന്തില്‍ 0), ബെത് മൂണി(9 പന്തില്‍ 10), മൂന്നാം നമ്പറുകാരിയും ക്യാപ്റ്റനുമായ മെഗ് ലാന്നിംഗ്(5 പന്തില്‍ 8), തഹ്ലിയ മഗ്രാത്ത്(8 പന്തില്‍ 14) എന്നീ ടോപ് ഫോര്‍ ബാറ്റര്‍മാരെ രേണുക സിംഗ് പുറത്താക്കിയിരുന്നു. ഇവരില്‍ മൂണിയും തഹ്ലിയയും ബൗള്‍ഡായാണ് മടങ്ങിയത്. നാല് ഓവറില്‍ 18 റണ്‍സ് മാത്രം വിട്ടുകൊടുത്തായിരുന്നു രേണുകയുടെ നാല് വിക്കറ്റ് നേട്ടം. 

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ(34 പന്തില്‍ 52) അര്‍ധസെഞ്ചുറിയുടെ കരുത്തില്‍ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുത്തു. ഷഫാലി വര്‍മ 48 റണ്‍സടിച്ച് തിളങ്ങി. ഓസീസിനായി ജെസ് ജൊനാസന്‍ നാലു വിക്കറ്റ് വീഴ്ത്തി. സ്മൃതി മന്ഥാന(24), യാസ്തിക ഭാട്യ(8), ജെമീമാ റോഡ്രിഗസ്(11), ദീപ്തി ശര്‍മ്മ(1), ഹര്‍ലീന്‍ ഡിയോള്‍(7), രാധാ യാധവ്(2*), മേഘ്ന സിംഗ്(0) എന്നിങ്ങനെയായിരുന്നു മറ്റ് ഇന്ത്യന്‍ താരങ്ങളുടെ സ്‌കോര്‍.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ശ്രീലങ്കന്‍ ക്രിക്കറ്റിന്റെ പ്രതാപകാലം തിരികെ കൊണ്ടുവരാന്‍ ഇന്ത്യയുടെ മുന്‍ കോച്ച് വരുന്നു; സ്ഥിരീകരിച്ച് ബോര്‍ഡ്
'സഞ്ജുവിന് അഗ്നിപരീക്ഷ'; ഐപിഎല്‍ പ്രകടനം പരിശോധിച്ച് ഏകദിന ലോകകപ്പിനുള്ള രൂപരേഖ തയ്യാറാക്കുമെന്ന് ഗംഭീര്‍