പുതിയ ഇന്നിങ്‌സിന് തുടക്കമിട്ട് ഇന്ത്യന്‍ താരം രോഹിത് ശര്‍മ

Published : Sep 05, 2019, 12:43 PM IST
പുതിയ ഇന്നിങ്‌സിന് തുടക്കമിട്ട് ഇന്ത്യന്‍ താരം രോഹിത് ശര്‍മ

Synopsis

മറ്റൊരു ഇന്നിങ്‌സിന് കൂടി തുടക്കം കുറിച്ച് ഇന്ത്യന്‍് താരം രോഹിത് ശര്‍മ. ഇത്തവണ കാണ്ടാമൃഗങ്ങള്‍ക്ക് വേണ്ടിയാണ് രോഹിത് പുതിയ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുന്നത്.

മുംബൈ: മറ്റൊരു ഇന്നിങ്‌സിന് കൂടി തുടക്കം കുറിച്ച് ഇന്ത്യന്‍് താരം രോഹിത് ശര്‍മ. ഇത്തവണ കാണ്ടാമൃഗങ്ങള്‍ക്ക് വേണ്ടിയാണ് രോഹിത് പുതിയ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുന്നത്. വംശനാശം നേരിടുന്ന കാണ്ടാമൃഗങ്ങളുടെ സംരക്ഷണമാണ് ഇന്ത്യയുടെ ഏകദിന- ടി20 ടീം വൈസ് ക്യാപ്റ്റന്റെ ലക്ഷ്യം.

രോഹിത് ഫോര്‍ റൈനോസ് (Rohit4Rhinso) എന്നാണ് ക്യാപെയ്ന്റെ പേര്. ഒറ്റക്കൊമ്പന്‍ കാണ്ടാമൃമായ ഗ്രേറ്റര്‍ വണ്‍ഹോണ്‍ഡ് റൈനോസറസിനു വേണ്ടിയാണ് പുതിയ സംരഭം. വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചര്‍ ഇന്ത്യയും അനിമല്‍ പ്ലാനറ്റും സംയുക്തമായി നടത്തുന്ന ബോധവത്ക്കരണ പരിപാടിയുടെ ഭാഗമാണ് സംരഭം. 

ഭൂമിയിലെ സഹജീവികളെ സംരക്ഷിക്കുക നമ്മുടെ കടമയാണെന്ന് രോഹിത് ശര്‍മ പറഞ്ഞു. കാണ്ടാമൃഗങ്ങളുടെ പരിപാലനത്തിന് തന്നെ കൊണ്ടാവുന്നതു ചെയ്യുമെന്നും ഈ ക്യാപെയ്ന്റെ ഭാഗമാകണമെന്നും രോഹിത് അഭ്യര്‍ത്ഥിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

പന്ത് നിരാശപ്പെടുത്തി, വിരാട് കോലിയുടെ അഭാവത്തിലും ഡല്‍ഹിക്ക് ജയം; സൗരാഷ്ട്രയെ തോല്‍പ്പിച്ചത് മൂന്ന് വിക്കറ്റിന്
ജുറലിന് സെഞ്ചുറി, അഭിഷേക് നിരാശപ്പെടുത്തി; വിജയ് ഹസാരെ ട്രോഫിയില്‍ പഞ്ചാബിന് തോല്‍വി, ഉത്തര്‍ പ്രദേശിന് ജയം