ടി20 ലോകകപ്പ് കിരീട നേട്ടത്തിന്‍റെ വാര്‍ഷികം ആഘോഷിച്ച് ടീം ഇന്ത്യ; കേക്ക് മുറിച്ചത് ജസ്പ്രീത് ബുമ്രയും മുഹമ്മദ് സിറാജും ചേര്‍ന്ന്

Published : Jun 30, 2025, 06:12 PM IST
Indian Team Celebrations

Synopsis

ടി20 ലോകകപ്പ് കിരീടനേട്ടത്തിന്‍റെ ഒന്നാം വാര്‍ഷികം ആഘോഷിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം. ബര്‍മിംഗ്ഹാമില്‍ വെച്ചാണ് ടീം അംഗങ്ങള്‍ കേക്ക് മുറിച്ച് ആഘോഷം നടത്തിയത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 29നാണ് ഇന്ത്യ ടി20 ലോകകപ്പ് കിരീടം നേടിയത്.

ലണ്ടന്‍: ടി20 ലോകകപ്പ് കിരീടം നേടിയതിന്‍റെ ഒന്നാം വാര്‍ഷികം ആഘോഷിച്ച് ഇന്ത്യൻ ടീം അംഗങ്ങള്‍. ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനായി ബര്‍മിംഗ്‌ഹാമിലുള്ള ഇന്ത്യൻ ടീം അംഗങ്ങളാണ് ഹോട്ടലിലല്‍ കേക്ക് മുറിച്ച് കിരീടനേട്ടത്തിന്‍റെ വാര്‍ഷികം ആഘോഷിച്ചത്. ടീം ഇന്ത്യ എന്നും 2024 ലോകകപ്പ് ചാമ്പ്യൻമാരെന്നുംമെഴുതിയ രണ്ട് കേക്കുകളായിരുന്നു ആഘോഷത്തില്‍ മുറിക്കാനായി കൊണ്ടുവന്നത്.

ലോകകപ്പ് ടീമില്‍ കളിച്ച അര്‍ഷ്ദീപ് സിംഗിനോട് കേക്ക് മുറിക്കാന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ പറഞ്ഞെങ്കിലും അര്‍ഷ്ദീപ് മടിച്ചു നിന്നപ്പോള്‍ ജസ്പ്രീത് ബുമ്രയുടെ പേര് റിഷഭ് പന്ത് പറഞ്ഞു. ടൂര്‍ണമെന്‍റിലെ മാന്‍ ഓഫ് ദ് സീരീസായ ബുമ്ര തന്നെ മുറിക്കട്ടെ എന്ന കമന്‍റും പാസാക്കി. ബുമ്ര കേക്ക് മുറിക്കുന്നതിനിടെ രണ്ടാമത്തെ കേക്ക് മുഹമ്മദ് സിറാജ് മുറിച്ച് ബുമ്രക്ക് മധുരം നല്‍കി. പിന്നീട് ടീം അംഗങ്ങല്‍ പരസ്പരം കേക്ക് മുറിച്ച് മധുരം പങ്കിട്ടു.

 

ഇതിനിടെ രവീന്ദ്ര ജഡേജക്ക് കേക്ക് പങ്കിട്ടശേഷം റിഷഭ് പന്ത് തമാശയായി പറഞ്ഞത്, രവീന്ദ്ര ജഡേജയുടെ വിരമിക്കലിന്‍റെ ഒന്നാം വാര്‍ഷിക ആഘോഷം കൂടിയാണിതെന്നായിരുന്നു. എന്നാല്‍ താന്‍ ഒരു ഫോര്‍മാറ്റില്‍ നിന്നു മാത്രമെ വിരമിച്ചിട്ടുള്ളു എന്നായിരുന്നു ജഡേജയുടെ മറുപടി. കഴിഞ്ഞ വര്‍ഷം ജൂണ്‍ 29നാണ് ഇന്ത്യ 11 വര്‍ഷത്തെ ഐസിസി കിരീട വരള്‍ച്ചക്ക് വിരാമമിട്ട് ടി20 ലോകകപ്പില്‍ കിരീടം നേടിയത്.

ലോകകപ്പില്‍ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച രോഹിത് ശര്‍മയുടെയോ ഫൈനലിലെ ടോപ് സ്കോററായ വിരാട് കോലിയുടെയോ നിര്‍ണായക പ്രകടനം പുറത്തെടുത്ത ഹാര്‍ദ്ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ് എന്നിവരുടെയൊന്നും സാന്നിധ്യമില്ലാതെയാണ് ഇത്തവണ ഇന്ത്യ കിരീടനേട്ടത്തിന്‍റെ വാര്‍ഷികം ആഘോഷിച്ചത്. ടി20 ലോകകപ്പിന് ശേഷം ടി20 ഫോര്‍മാറ്റില്‍ നിന്ന് വിരാട് കോലിയും രോഹിത് ശര്‍മയും രവീന്ദ്ര ജഡേജയും വിരമിച്ചിരുന്നു. കഴിഞ്ഞ മാസം ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് രോഹിത്തും കോലിയും വിരമിക്കല്‍ പ്രഖ്യാപിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

നിരാശപ്പെടുത്തി വീണ്ടും ശുഭ്മാന്‍ ഗില്‍, സൂര്യകുമാറിനും അടിതെറ്റി, ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് തകര്‍ച്ച
ഇന്ത്യക്കെതിരെ നിര്‍ണായക ടോസ് ജയിച്ച് ദക്ഷിണാഫ്രിക്ക, ശുഭ്മാന്‍ ഗില്‍ ഓപ്പണര്‍, സഞ്ജു സാംസണ് പ്ലേയിംഗ് ഇലവനിൽ ഇടമില്ല