
നോട്ടിങ്ഹാം: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20യും ജയിച്ച് പരമ്പര തൂത്തുവാരാന്‍ രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ ഇന്ത്യ ഇന്നിറങ്ങുമ്പോള്‍ വിരാട് കോലി ടീമില്‍ സ്ഥാനം നിലനിര്‍ത്തുമോ എന്നാണ് ആരാധകരുടെ ആകാംക്ഷ. ടെസ്റ്റ് പരമ്പരക്ക് പിന്നാലെ രണ്ടാം ടി20യിലും വിരാട് കോലി നിരാശപ്പെടുത്തിയതിന് പിന്നാലെ അദ്ദേഹത്തെ ടീമില്‍ നിന്നു തന്നെ പുറത്താക്കണമെന്ന ആവശ്യത്തിന് ശക്തിയേറിയിട്ടുണ്ട്.
ഫോമിലുള്ള യുവതാരം ദീപക് ഹൂഡയെ ഒഴിവാക്കിയാണ് വിരാട് കോലിയെ രണ്ടാം ടി20യില്‍ കളിപ്പിച്ചത് എന്നതും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. റിഷഭ് പന്ത് രോഹിത്തിനൊപ്പം ഇന്നും ഓപ്പണറായി ഇറങ്ങിയേക്കും. റിഷഭ് പന്ത് ഓപ്പണ്‍ ചെയ്യുമ്പോള്‍ ഇഷാന്‍ കിഷന്‍ അന്തിമ ഇലവനില്‍ തിരിച്ചെത്താനുള്ള സാധ്യത കുറവാണ്. വിരാട് കോലി മൂന്നാം നമ്പറില്‍ തുടര്‍ന്നാല്‍ രണ്ടാം മത്സരത്തില്‍ ഒഴിവാക്കിയ ദീപക് ഹൂഡ ടീമില്‍ തിരിച്ചെത്തിയേക്കും. എന്നാല്‍ പകരം മാറേണ്ടിവരിക സൂര്യകുമാര്‍ യാദവോ ദിനേശ് കാര്‍ത്തിക്കോ ആയിരിക്കും.
എന്‍റെ ടീമില്‍ കോലിക്ക് സ്ഥാനമില്ല, തുറന്നു പറഞ്ഞ് മുന്‍താരം
ഹാര്‍ദ്ദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയും തുടരുമ്പോള്‍ ഹര്‍ഷല്‍ പട്ടേലിന് പകരം ഉമ്രാന്‍ മാലിക്കോ ആവേശ് ഖാനെോ അന്തിമ ഇലവനില്‍ ഇടം പിടിക്കാനുള്ള സാധ്യതയുമുണ്ട്. ആദ്യ രണ്ട് മത്സരങ്ങളിലും തിളങ്ങിയ സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹലിന് പകരം രവി ബിഷ്ണോയി ടീമിലെത്തിയേക്കും. പേസ് നിരില്‍ ഭുവനേശ്വര്‍ കുമാറിനൊപ്പം ജസ്പ്രീത് ബുമ്രയും തുടരും. ഭുവിയുടെ മിന്നുന്ന ഫോമാണ് ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യക്ക് വിജയം സമ്മാനിക്കുന്നതില്‍ നിര്ഡണായകമായത്.
ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം: രോഹിത് ശര്‍മ, റി,ഭ് പന്ത്, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദ്ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ദീപക് ഹൂഡ, ഭുവനേശ്വര്‍ കുമാര്‍, ഉമ്രാന്‍ മാലിക്ക്/ ആവേശ് ഖാന്‍, ജസ്പ്രീത് ബുമ്ര, രവി ബിഷ്ണോയ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!