ഈ സാഹചര്യത്തില്‍ താനായിരുന്നു ടീമിനെ തെരഞ്ഞെടുക്കുന്നതെങ്കില്‍ കോലിയെ അന്തിമ ഇലവനില്‍ കളിപ്പിക്കില്ലെന്ന് തുറന്നു പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം അജയ് ജഡേജ. ആക്രമണോത്സുക ക്രിക്കറ്റ് കളിക്കുന്ന ഇന്ത്യന്‍ ടീമില്‍ കോലിയെ ഉള്‍പ്പെടുത്താനാവില്ല.
മുംബൈ: ടെസ്റ്റിന് പിന്നാലെ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20 മത്സരത്തിലും നിരാശപ്പെടുത്തിയതിന് പിന്നാലെ മുന്‍ നായകന്‍ വിരാട് കോലിയുടെ ഇന്ത്യന്‍ ടീമിലെ സ്ഥാനം വീണ്ടും ചോദ്യം ചെയ്യപ്പെടുകയാണ്. മിന്നുന്ന ഫോമിലുള്ള ദീപക് ഹൂഡയെ ഒഴിവാക്കി രണ്ടാം ടി20യില്‍ കോലിയെ അന്തിമ ഇലവനില്‍ കളിപ്പിച്ചെങ്കിലും മൂന്ന് പന്ത് നേരിട്ട കോലി ഒരു റണ്ണുമായി മടങ്ങി നിരാശപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തില്‍ കോലി ടി20 ലോകകപ്പ് ടീമിലുണ്ടാവുമോ എന്നകാര്യം പോലും വലിയ ചോദ്യചിഹ്നമായി മാറിയിരിക്കുകയാണ്.
ഈ സാഹചര്യത്തില്‍ താനായിരുന്നു ടീമിനെ തെരഞ്ഞെടുക്കുന്നതെങ്കില്‍ കോലിയെ അന്തിമ ഇലവനില്‍ കളിപ്പിക്കില്ലെന്ന് തുറന്നു പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം അജയ് ജഡേജ. ആക്രമണോത്സുക ക്രിക്കറ്റ് കളിക്കുന്ന ഇന്ത്യന്‍ ടീമില്‍ കോലിയെ ഉള്‍പ്പെടുത്താനാവില്ല. കാരണം, വിക്കറ്റ് പോയാലും അടിച്ചു കളിക്കുന്നതാണ് ഇപ്പോഴത്തെ ഇന്ത്യന്‍ ശൈലി. അതുകൊണ്ടാണ് 180-200 റണ്‍സൊക്കെ ഇപ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ വരുന്നത്. ഇന്ത്യന്‍ കളിക്കാരിലല്ല സമീപനത്തിലാണ് വലിയ മാറ്റം വന്നിരിക്കുന്നത്. രോഹിത് ശര്‍മയാണ് അതിനെ മുന്നില്‍ നിന്ന് നയിക്കുന്നതെന്നും ജഡേജ സോണി സ്പോര്‍ട്സിനോട് പറഞ്ഞു.
പരമ്പര തൂത്തുവാരി റെക്കോര്‍ഡിടാന്‍ ഹിറ്റ്മാന്‍, ആദ്യ ജയത്തിനായി ബട്‌ലര്‍, മൂന്നാം ടി20 ഇന്ന്

രാജ്യാന്തര സെഞ്ചുറികളില്ലാത്തതിന്‍റെ പേരിലല്ല കോലിയെ ടി20 ടീമില്‍ നിന്ന് ഒഴിവാക്കണമെന്ന് പറയുന്നത്. ഇന്ത്യന്‍ ടീമിന്‍റെ പുതിയ ബാറ്റിംഗ് സമീപനം കോലിയുടെ ശൈലിയോട് യോജിക്കാത്തതുകൊണ്ടാണ്. ഞാനായിരുന്നു കോലിയുടെ സ്ഥാനത്തെങ്കില്‍ ഒരുപക്ഷെ ടെസ്റ്റിലും കളിക്കില്ലായിരുന്നു. കഴിഞ്ഞ എട്ടോ പത്തോ കളിയെടുത്താല്‍ കോലി സെഞ്ചുറിയൊന്നും നേടിയിട്ടില്ലെന്ന് നമുക്കറിയാം. പക്ഷെ ആ കാരണം കൊണ്ട് മാത്രം കോലിയെ ഒഴിവാക്കാനാവില്ല.
ബാസ്ബോള്‍ പോയിട്ട് പൊടിപോലുമില്ല, അങ്ങനെ പവനായി ശവമായി; ഇന്ത്യയുടെ ഇംഗ്ലണ്ട് വധം ആഘോഷമാക്കി ആരാധകർ
പക്ഷെ പുതിയ ബാറ്റിംഗ് സമീപനത്തില്‍ കോലിയെ കളിപ്പിക്കണോ എന്നത് ഇന്ത്യന്‍ ടീം മാനേജ്മെന്‍റാണ് തീരുമാനിക്കേണ്ടത്. ബാറ്റിംഗ് ഓര്‍ഡറില്‍ നിലയുറപ്പിച്ചശേഷം ആക്രമിക്കുന്ന പഴയശൈലി വേണോ ആദ്യ പന്തു മുതല്‍ ആക്രമിക്കുന്ന പുതിയ ശൈലി വേണോ എന്നതാണ് ചോദ്യം. ഏത് വേണമെന്ന് ടീം മാനേജ്മെന്‍റാണ് തീരുമാക്കേണ്ടത്. താനായിരുന്നെങ്കില്‍ എന്തായാലും കോലിയെ ഒഴിവാക്കുമെന്നും ജഡേജ പറഞ്ഞു.
എഡ്ജ്ബാസ്റ്റൺ ടെസ്റ്റിൽ രണ്ട് ഇന്നിംഗ്സിലായി 31 റൺസ് മാത്രമാണ് കോലി നേടിയത്. ഇതോടെ ഐസിസി ടെസ്റ്റ് റാങ്കിംഗിലെ ആദ്യ 10 സ്ഥാനങ്ങളില്‍ നിന്ന് പുറത്തു പോവുകയും ചെയ്തു.
