INDvNZ : മുംബൈ ടെസ്റ്റില്‍ ആരെ ഒഴിവാക്കണം? നിര്‍ദേശവുമായി ദിനേശ് കാര്‍ത്തിക്

By Web TeamFirst Published Dec 1, 2021, 2:22 PM IST
Highlights

രണ്ടാം ഇന്നിംഗ്‌സില്‍ നാല് റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച ശ്രേയസ് അയ്യര്‍ ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ചുറിയും രണ്ടാം ഇന്നിംഗ്‌സില്‍ അര്‍ധ സെഞ്ചുറിയു നേടി.

മുംബൈ: കടുത്ത സമ്മര്‍ദ്ദത്തിലാണ് ഇന്ത്യുടെ ടെസ്റ്റ് ടീം ഉപനായകന്‍ അജിന്‍ക്യ രഹാനെ. താരത്തെ ടീമില്‍ നിന്ന് പുറത്താക്കണമെന്ന് വാദിക്കുന്നവരുണ്ട്. ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്‌സില്‍ 35 ണ്‍സിന് രഹാനെ പുറത്തായിരുന്നു. രണ്ടാം ഇന്നിംഗ്‌സില്‍ നാല് റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച ശ്രേയസ് അയ്യര്‍ ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ചുറിയും രണ്ടാം ഇന്നിംഗ്‌സില്‍ അര്‍ധ സെഞ്ചുറിയു നേടി. ഇതോടെ വിരാട് കോലി തിരിച്ചെത്തുമ്പോള്‍ രഹാനെയെ പുറത്താക്കണമെന്ന ചിന്ത പലരും പങ്കുവെച്ചു.

ശ്രേയസിനെ എന്തായാലും ടീമില്‍ നിന്ന് ഒഴിവാക്കില്ലെന്ന് ഉറപ്പാണ്. ഈ സൗഹചര്യത്തില്‍ തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് തമിഴ്‌നാട് താരവും കമന്റേറ്ററുമായ ദിനേശ് കാര്‍ത്തിക്. രഹാനെയെ ഒന്നോ രണ്ടോ മത്സരങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്തിയാല്‍ പോലും ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്നാണ് കാര്‍ത്തികിന്റെ പക്ഷം. ''അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ ശ്രേയസ് മികച്ച പ്രകടനം പുറത്തെടുത്തു. അതുകൊണ്ടുതന്നെ രഹാനെയ്ക്ക് സമ്മര്‍ദ്ദമുണ്ടാവും. ചിലപ്പോള്‍ മുംബൈ ടെസ്റ്റില്‍ നിന്ന് അദ്ദേഹം ഒഴിവാക്കപ്പെട്ടേക്കാം. ഇത്തരത്തില്‍ മുമ്പും സംഭവിച്ചിട്ടുണ്ട്. 

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ഒരു ടെസ്റ്റില്‍ രഹാനെയെ പുറത്തിരുത്തിയിരുന്നു. ശേഷം അടുത്ത ടെസ്റ്റില്‍ ഗംഭീര പ്രകടനവും രഹാനെ പുറത്തെടുത്തു. അതുകൊണ്ടുതന്നെ രഹാനെയെ ഒന്നോ രണ്ടോ ടെസ്റ്റില്‍ നിന്ന് ഒഴിവാക്കിയാല്‍, അതൊരിക്കലും ടീമനെ ബാധിക്കില്ല. ശ്രേയസാണ് ആദ്യ ടെസ്റ്റില്‍ ഇന്ത്യയെ രക്ഷപ്പെടുത്തിയത്. രഹാനെയാവട്ടെ ഒന്നോ രണ്ടോ ടെസ്റ്റിലല്ല, ദീര്‍ഘകാലമായി മോശം ഫോമിലാണ്. ഈ സാഹചര്യത്തില്‍ രഹാനെയെ മാറ്റിനിര്‍ത്തുന്നതില്‍ തെറ്റില്ല.'' കാര്‍ത്തിക് പറഞ്ഞുനിര്‍ത്തി. 

വെള്ളിയാഴ്ച്ചയാണ് മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നത്. കോലി തിരിച്ചെത്തുന്ന ടെസ്റ്റ് കൂടിയാണിത്. ടി20 പരമ്പരയിലും ആദ്യ ടെസ്റ്റിലും കോലിക്ക് വിശ്രമം അനുവദിച്ചിരുന്നു.

click me!