
മുംബൈ: ഈ വർഷത്തെ ഐപിഎല്ലിന് ടെലിവിഷനിൽ റെക്കോർഡ് പ്രേക്ഷകരുണ്ടാവുമെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. സാധാരണയായി സ്റ്റേഡിയത്തില്‍ മത്സരങ്ങള്‍ കാണാനെത്തുന്ന ആരാധകരും ഇക്കുറി ടെലിവിഷന് മുന്നിലെത്തും എന്നാണ് ബിസിസിഐ പ്രതീക്ഷിക്കുന്നത്. കൊവിഡ് വ്യാപനം കാരണം ഇന്ത്യയില്‍ നിന്ന് മാറ്റിയ ടൂര്‍ണമെന്‍റ് യുഎഇയില്‍ സെപ്റ്റംബർ 19നാണ് തുടക്കമാവുക. ദുബായ്, അബുദാബി, ഷാർജ എന്നിവിടങ്ങളിലാണ് മത്സരങ്ങൾ നടക്കേണ്ടത്.
കുടുംബാംഗങ്ങള്‍ താരങ്ങളെ അനുഗമിക്കുന്ന പതിവിന് ബിസിസിഐ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഐപിഎല്ലിന്‍റെ അവസാന ഘട്ടത്തില്‍ നിയന്ത്രിതമായി ആരാധകരെ സ്റ്റേഡിയങ്ങളില്‍ പ്രവേശിപ്പിക്കുമോ എന്ന് നിലവില്‍ ബിസിസിഐ വ്യക്തമാക്കിയിട്ടില്ല.
ഐപിഎല്ലിനായി കര്‍ശന കൊവിഡ് പ്രോട്ടോക്കോളുകളാണ് ബിസിസിഐ നടപ്പിലാക്കുന്നത്. ടീമുകള്‍ വെവ്വേറെ ഹോട്ടലുകളില്‍ താമസിക്കുന്നതും തുടര്‍ച്ചയായ കൊവിഡ് ടെസ്റ്റുകളും സാമൂഹിക അകലം ഉറപ്പുവരുത്താനുള്ള നടപടികളും ഇതില്‍പ്പെടും. ഐപിഎല്ലിനായി യുഎഇയില്‍ എത്തിയ രണ്ട് താരങ്ങളടക്കം ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാമ്പിലെ 13 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ബിസിസിഐ അറിയിച്ചിരുന്നു. സുരേഷ് റെയ്നയുടെ പിന്‍മാറ്റവും വലിയ ചര്‍ച്ചയാവുകയാണ്.
ചെന്നൈയെ കാത്തിരിക്കുന്നത് കനത്ത തിരിച്ചടി ? ഒരു സൂപ്പർതാരം കൂടി ഐപിഎല്ലിൽ നിന്ന് പിൻമാറിയേക്കും
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!