
മുംബൈ: ഐപിഎല്‍ പതിനാലാം സീസണില്‍ ക്വാറന്റീന് ശേഷം രവീന്ദ്ര ജഡേജ ചെന്നൈ സൂപ്പർ കിംഗ്സ് ടീമിനൊപ്പം ചേർന്നു. പരിശീലനം തുടങ്ങിയ ജഡേജ ധോണിക്കൊപ്പമുള്ള ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. ധോണിയെ ഓരോ തവണ കാണുമ്പോഴും ആദ്യമായി കാണുന്ന ആവേശമാണെന്ന വിശേഷണത്തോടെയാണ് ജഡേജ ചിത്രങ്ങൾ പങ്കുവച്ചത്.
ടീം ഇന്ത്യയുടെ ഓസ്‌ട്രേലിയൻ പര്യടനത്തിനിടെ ജനുവരിയില്‍ കൈവിരലിന് പരിക്കേറ്റ ജഡേജ മൂന്ന് മാസത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ഫീൽഡിൽ തിരിച്ചെത്തിയിരിക്കുന്നത്. കൈവിരലിലെ പരിക്കിനെ തുടര്‍ന്ന് ജഡേജ ശസ്‌ത്രക്രിയയ്‌ക്ക് വിധേയനായിരുന്നു. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ ശേഷമാണ് താരത്തിന് ടീമിനൊപ്പം ചേരാന്‍ ബിസിസിഐ അനുമതി നല്‍കിയത്. സിഎസ്‌കെ ക്യാമ്പില്‍ ചേരും മുമ്പുതന്നെ ജഡേജ ബാറ്റിംഗിലും ബൗളിംഗിലും പരിശീലനം ആരംഭിച്ചിരുന്നു.
ഐപിഎല്‍ പതിനാലാം സീസണിന് ഏപ്രില്‍ ഒന്‍പതിന് മുംബൈയില്‍ തുടക്കമാകും. മുംബൈ ഇന്ത്യന്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ് ഉദ്‌ഘാടന മത്സരം. തൊട്ടടുത്ത ദിവസം ഡല്‍ഹി കാപിറ്റല്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് അവരുടെ ആദ്യ മത്സരം കളിക്കും.
ചെന്നൈ സ്‌ക്വാഡ്
എം എസ് ധോണി, സുരേഷ് റെയ്‌ന, ഡ്വെയ്‌ന്‍ ബ്രാവോ, ഫാഫ് ഡുപ്ലസിസ്, രവീന്ദ്ര ജഡേജ, അമ്പാട്ടി റായുഡു, കരണ്‍ ശര്‍മ്മ, ഇമ്രാന്‍ താഹിര്‍, ദീപക് ചഹാര്‍, ഷാര്‍ദുല്‍ താക്കൂര്‍, ലുങ്കി എങ്കിടി, മൊയീന്‍ അലി, കൃഷ്‌ണപ്പ ഗൗതം, സാം കറന്‍, റോബിന്‍ ഉത്തപ്പ, ചേതേശ്വര്‍ പൂജാര, മിച്ചല്‍ സാന്‍റ്‌നര്‍, ജോഷ് ഹേസല്‍വുഡ്, റുതുരാജ് ഗെയ്‌ക്‌വാദ്, ജഗദീശന്‍ എന്‍, കെ എം ആസിഫ്, ആര്‍ സായ് കിഷോര്‍, സി ഹരി നിഷാന്ത്, എം ഹരിശങ്കര്‍, കെ ഭഗത് വര്‍മ്മ.
ദക്ഷിണാഫ്രിക്കക്കെതിരെ അവസാന പന്തില്‍ പാക്കിസ്ഥാന് ആവേശ ജയം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!