സ്ഥിരതയില്ലായ്‌മ എന്ന പതിവ് പഴിയെ അടിച്ചുതോല്‍പിച്ച് സീസണില്‍ റണ്‍വേട്ടയില്‍ രണ്ടാം സ്ഥാനത്തുണ്ട് സഞ്ജു

ദുബായ്: ഐപിഎല്‍ പതിനാലാം സീസണില്‍(IPL 2021) മിന്നും ഫോമിലാണ് രാജസ്ഥാന്‍ റോയല്‍സിന്‍റെ(Rajasthan Royals) മലയാളി ക്യാപ്റ്റന്‍ സ‍ഞ്ജു സാംസണ്‍(Sanju Samson). സ്ഥിരതയില്ലായ്‌മ എന്ന പതിവ് പഴിയെ അടിച്ചുതോല്‍പിച്ച് സീസണില്‍ റണ്‍വേട്ടയില്‍ രണ്ടാം സ്ഥാനത്തുണ്ട് സഞ്ജു. കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ തുടര്‍ച്ചയായി വെടിക്കെട്ട് അര്‍ധ സെഞ്ചുറികള്‍ താരം നേടുകയും ചെയ്തു. ഇതിന് പിന്നാലെ സഞ്ജുവിനെ പ്രശംസ കൊണ്ടുമൂടുകയാണ് ഇന്ത്യന്‍ മുന്‍താരം ഡബ്ല്യൂ വി രാമന്‍(WV Raman). 

സഞ്ജു സാംസണ്‍ അനായാസം റണ്‍സ് കണ്ടെത്തുന്നത് കാണുമ്പോള്‍ രാഹുല്‍ ദ്രാവിഡ് സന്തോഷവാനായിരിക്കും. ഈ യുവതാരത്തില്‍ ഇതിഹാസത്തിന് വലിയ വിശ്വാസമുണ്ട് എന്നുമായിരുന്നു ഡബ്ല്യൂ വി രാമന്‍റെ ട്വീറ്റ്. 

Scroll to load tweet…

സഞ്ജുവിന്‍റെ കൂടെ ഇന്ത്യന്‍ എ ടീമിനൊപ്പവും സീനിയര്‍ ടീമിലും പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് എക്കാലത്തെയും മികച്ച ബാറ്റ്സ്‌മാന്‍മാരില്‍ ഒരാളും പരിശീലകനുമായ രാഹുല്‍ ദ്രാവിഡ്. ടീം ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തില്‍ ദ്രാവിഡിന് കീഴില്‍ സ‍ഞ്ജു കളിച്ചിരുന്നു. 

ഐപിഎല്‍ 2021: 'അവരുടെ ഫോമില്ലായ്മ ഇന്ത്യയെ പ്രതിരോധത്തിലാക്കും'; മുംബൈ താരങ്ങളെ കുറിച്ച് അഗാര്‍ക്കര്‍

ഐപിഎല്ലില്‍ ഒട്ടേറെ തവണ മികവ് കാട്ടിയിട്ടും സ്ഥിരതയില്ലായ്‌മയുടെ പേരില്‍ സഞ്ജു സാംസണെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍ ഇക്കുറി ഐപിഎല്ലില്‍ കലക്കന്‍ ഫോമുമായി വിമര്‍ശനങ്ങള്‍ക്ക് സഞ്ജു മറുപടി നല്‍കുകയാണ്. 10 മത്സരങ്ങളില്‍ 54.12 ശരാശരിയിലും 141.96 സ്‌ട്രൈക്ക്‌റേറ്റിലും 433 റണ്‍സ് സഞ്ജു സ്വന്തമാക്കിക്കഴിഞ്ഞു. അവസാന രണ്ട് മത്സരങ്ങളില്‍ 70, 82 എന്നിങ്ങനെയായിരുന്നു സ്‌കോര്‍. 

'യുഎഇയിലെ ടി20 ലോകകപ്പില്‍ തന്നെ അവനെ ക്യാപ്റ്റനാക്കണം'; വാദമുന്നയിച്ച് സുനില്‍ ഗവാസ്‌കര്‍

ഐപിഎല്ലില്‍ ഇന്ന് സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് ജീവന്മരണപോരാട്ടത്തില്‍ വിരാട് കോലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും. ദുബായില്‍ ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മത്സരം. ഫോം തുടര്‍ന്നാല്‍ ശിഖര്‍ ധവാനെ മറികടന്ന് വീണ്ടും ഓറഞ്ച് ക്യാപ്പ് സഞ്ജുവിന് അണിയാം. റണ്‍വേട്ടയില്‍ നിലവില്‍ മുന്നിലുള്ള ധവാന് 454 റണ്‍സും രണ്ടാമന്‍ സഞ്ജുവിന് 433 റണ്‍സുമാണ് സമ്പാദ്യം. 

ഐപിഎല്‍ 2021: രാജസ്ഥാന്‍ റോയല്‍സിന് ജീവന്മരണ പോരാട്ടം; ആദ്യ നാലില്‍ നില്‍ക്കാന്‍ ആര്‍സിബി