IPL 2022: ലഖ്നൗവിനെതിരെ പഞ്ചാബിന് ടോസ്, ലഖ്നൗ ടീമില്‍ ഒരു മാറ്റം

Published : Apr 29, 2022, 07:08 PM ISTUpdated : Apr 29, 2022, 07:20 PM IST
IPL 2022: ലഖ്നൗവിനെതിരെ പഞ്ചാബിന് ടോസ്, ലഖ്നൗ ടീമില്‍ ഒരു മാറ്റം

Synopsis

അതേസമയം, ലഖ്നൗ ടീമില്‍ ഒരു മാറ്റമുണ്ട്. മനീഷ് പാണ്ഡെക്ക് പകരം പേസര്‍ ആവേശ് ഖാന്‍ ടീമില്‍ തിരിച്ചെത്തി. ആവേശ് ഖാന്‍ തിരിച്ചെത്തുമ്പോള്‍ പേസര്‍ മൊഹ്സിന്‍ ഖാന്‍ പുറത്തുപോകുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും അധികമായി ഒരു ബൗളറെ കൂടി ഉള്‍പ്പെടുത്താന്‍ ബാറ്ററായ മനീഷ് പാണ്ഡെയെ പുറത്തിരുത്തുകയായിരുന്നു.

പുനെ: ഐപിഎല്ലിൽ (IPL 2022) ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിനെതിരെ ടോസ് നേടിയ പഞ്ചാബ് കിംഗ്സ്(Punjab Kings vs Lucknow Super Giants) ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ കഴിഞ്ഞ മത്സരം ജയിച്ച ടീമില്‍ മാറ്റങ്ങങ്ങളൊന്നും ഇല്ലാതെയാണ് പഞ്ചാബ് ഇന്നിറങ്ങുന്നത്.

അതേസമയം, ലഖ്നൗ ടീമില്‍ ഒരു മാറ്റമുണ്ട്. മനീഷ് പാണ്ഡെക്ക് പകരം പേസര്‍ ആവേശ് ഖാന്‍ ടീമില്‍ തിരിച്ചെത്തി. ആവേശ് ഖാന്‍ തിരിച്ചെത്തുമ്പോള്‍ പേസര്‍ മൊഹ്സിന്‍ ഖാന്‍ പുറത്തുപോകുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും അധികമായി ഒരു ബൗളറെ കൂടി ഉള്‍പ്പെടുത്താന്‍ ബാറ്ററായ മനീഷ് പാണ്ഡെയെ പുറത്തിരുത്തുകയായിരുന്നു.

ഓപ്പണർമാർ നൽകുന്ന മികച്ച തുടക്കത്തിലാണ് നാലാം സ്ഥാനത്തുള്ള ലഖ്നൗവിന്‍റെ പ്രതീക്ഷ. റൺവേട്ടക്കാരിൽ രണ്ടാമതുള്ള രാഹുലിനെ തളയ്ക്കുക തന്നെയാകും പഞ്ചാബിന്‍റെ ഏറ്റവും വലിയ വെല്ലുവിളി. ജേസൺ ഹോൾഡർ, മാർക്കസ് സ്റ്റോയിനിസ്, ക്രുനാൽ പണ്ഡ്യ, ദീപക് ഹൂഡ ഓൾറൗണ്ടർമാരുടെ ഒരു നിരയുണ്ട് ലഖ്നൗവിന്.

അവസാന മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ വീഴ്ത്തിയാണ് പഞ്ചാബ് വരുന്നത്. ഓപ്പണിംഗിൽ മായങ്കും ശിഖർ ധവാനും നൽകുന്ന തുടക്കം തന്നെയാണ് പ്രതീക്ഷ. ലിയാം ലിവിങ്സ്റ്റൺ, ജോണി ബെയ്ർസ്റ്റോ, ഭാനുക രജപക്സ എന്നീ പവർ ഹിറ്റർമാരുണ്ടെങ്കിലും ഫോമിൽ ആശങ്കയുണ്ട്. കാഗിസോ റബാഡ നയിക്കുന്ന ബൗളിംങ് യൂണിറ്റ് ഭദ്രം. ഡെത്ത് ഓവറുകളിൽ അർഷ്ദീപിന്‍റെ മിന്നും ഫോമും ലഖ്നൗ കരുതിയിരിക്കണം.

Lucknow Super Giants (Playing XI): Quinton de Kock(w), KL Rahul(c), Deepak Hooda, Marcus Stoinis, Ayush Badoni, Krunal Pandya, Jason Holder, Dushmantha Chameera, Ravi Bishnoi, Avesh Khan, Mohsin Khan.

Punjab Kings (Playing XI): Mayank Agarwal(c), Shikhar Dhawan, Bhanuka Rajapaksa, Jonny Bairstow, Liam Livingstone, Jitesh Sharma(w), Rishi Dhawan, Kagiso Rabada, Rahul Chahar, Sandeep Sharma, Arshdeep Singh.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ആഷസ്: അഡ്‌ലെയ്ഡ് ടെസ്റ്റ് ആവേശാന്ത്യത്തിലേക്ക്, ജയിക്കാൻ ഇഗ്ലണ്ടിന് വേണ്ടത് 126 റൺസ്, ഓസീസിന് 3 വിക്കറ്റും
'ഗില്ലിനെ ഒഴിവാക്കാനുള്ള തിരുമാനം ഇന്നലെ എടുത്തതല്ല'; പിന്നില്‍ കാരണങ്ങളുണ്ട്, റിപ്പോര്‍ട്ട്