
മുംബൈ: ഐപിഎല്ലില്‍(IPL 2022) മാര്‍ക്കോ ജാന്‍സന്‍റെയും ടി നടരാജന്‍റെയും പേസിന് മുന്നില്‍ മുട്ടുമടക്കിയ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ 68 റണ്‍സിന് ഓള്‍ ഔട്ടായി. ഹൈദരാബാദിനെതിരെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ബാഗ്ലൂര്‍ 16.1 ഓവറിലാണ് 68 റണ്‍സിന് പുറത്തായത്. 15 റണ്‍സെടുത്ത സുയാഷ് പ്രഭുദേശായ് ആണ് ബാംഗ്ലൂരിന്‍റെ ടോപ് സ്കോറര്‍. ഗ്ലെന്‍ മാക്സ്‌വെല്‍ 12 റണ്‍സെടുത്തു. ഇരുവരുമൊഴികെ മറ്റാരും ബാംഗ്ലൂര്‍ നിരയില്‍ രണ്ടക്കം കടന്നില്ല. ഹൈദരാബാദിനായി നടരാജന്‍ 10 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ജാന്‍സണ്‍ 25 രണ്‍സിന് മൂന്ന് വിക്കറ്റെടുത്തു.
തലതകര്‍ത്ത് ജാന്‍സണ്‍, നടുവൊടിച്ച് നടരാജന്‍
ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ബാംഗ്ലൂര്‍ രണ്ടാം ഓവറില്‍ തന്നെ തകര്‍ന്നടിഞ്ഞു. മാര്‍ക്കോ ജാന്‍സന്‍റെ ആദ്യ പന്തില്‍ ക്യാപ്റ്റന്‍ ഫാഫ് ഡൂപ്ലെസി(5) ക്ലീന്‍ ബൗള്‍ഡായപ്പോള്‍ അടുത്ത പന്തില്‍ മുന്‍ നായകന്‍ വിരാട് കോലി(0) സ്ലിപ്പില്‍ ഏയ്ഡന്‍ മാര്‍ക്രമിന്‍റെ കൈകളിലെത്തി. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് കോലി ഗോള്‍ഡന്‍ ഡക്കാവുന്നത്.
അതേ ഓവറിലെ അവസാന പന്തില്‍ അനുജ് റാവത്തിനെ(0) കൂടി മടക്കി ജാന്‍സന്‍ ബാംഗ്ലൂരിന്‍റെ തലയരിഞ്ഞു. ജാന്‍സണ്‍ തുടങ്ങിവെച്ചത് ഏറ്റെടുത്ത നടരാജന്‍ ആദ്യം ഗ്ലെന്‍ മാക്സ്‌വെല്ലിനെ(12) ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിന്‍റെ കൈകളിലെത്തിച്ചു. ഹര്‍ഷല്‍ പട്ടേലിനെയും(4) വാനിന്ദു ഹസരങ്കയെയും(8) കൂടി വീഴ്ത്തി നടരാജന്‍ ബാംഗ്ലൂരിന്‍റെ തകര്‍ച്ച പൂര്‍ണമാക്കി.
ബാംഗ്ലൂരിന്‍റെ പ്രതീക്ഷയായിരുന്ന ദിനേശ് കാര്‍ത്തിക്കിനെ(0) സുചിത്തിന്‍റെ പന്തില്‍ വിക്കറ്റിന് പിന്നില്‍ നിക്കോളാസ് പുരാന്‍ അവിശ്വസനീയമായി കൈയിലൊതുക്കിയപ്പോള്‍ പൊരുതാന്‍ നോക്കിയ പ്രഭുദേശായിയെയും സുചിത്തിന്‍റെ പന്തില്‍ പുരാന്‍ പറന്നുപിടിച്ചു.
നേരത്തെ ടോസ് നേടിയ സണ്‍റൈസേഴ്സ് ഹൈദരാബാദ്(RCB vs SRH) ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളില്ലാതെയാണ് ഇരു ടീമുകളും ഇറങ്ങിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!