സിംപിളാണ് സഞ്ജു, പരിശീലനത്തിനിടെ ആരാധകര്‍ക്കൊപ്പം സെല്‍ഫി, വീഡിയോ പങ്കുവെച്ച് റോയല്‍സ്

Published : Mar 25, 2023, 10:48 AM ISTUpdated : Mar 25, 2023, 10:54 AM IST
സിംപിളാണ് സഞ്ജു, പരിശീലനത്തിനിടെ ആരാധകര്‍ക്കൊപ്പം സെല്‍ഫി, വീഡിയോ പങ്കുവെച്ച് റോയല്‍സ്

Synopsis

നെറ്റ്സില്‍ നാലുപാടും സഞ്ജു സാംസണ്‍ പന്തടിച്ചകറ്റുന്നത് വീഡിയോയില്‍ കാണാം

ജയ്‌പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ പതിനാറാം സീസണിന് മുന്നോടിയായി രാജസ്ഥാന്‍ റോയല്‍സിന്‍റെ പരിശീലനം ജയ്‌പൂരില്‍ പുരോഗമിക്കുകയാണ്. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഉള്‍പ്പടെയുള്ള നിരവധി താരങ്ങള്‍ ദിവസങ്ങള്‍ക്ക് മുമ്പേ ടീം ക്യാംപില്‍ ചേര്‍ന്നിരുന്നു. സ്റ്റാര്‍ സ്‌പിന്‍ ജോഡിയായ രവിചന്ദ്രന്‍ അശ്വിനും യുസ്‌വേന്ദ്ര ചാഹലും കഴിഞ്ഞ ദിവസവും ടീമിനൊപ്പം ചേര്‍ന്നു. ജയ്‌പൂരിലെ സവായ് മാന്‍സിംഗ് സ്റ്റേഡിയത്തിലെ ടീമിന്‍റെ പരിശീലന ദൃശ്യങ്ങള്‍ രാജസ്ഥാന്‍ റോയല്‍സ് സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചു. 

സഞ്ജു സാംസണ്‍, റിയാന്‍ പരാഗ്, ദേവ്‌ദത്ത് പടിക്കല്‍, ഒബെഡ് മക്കോയ്, നവ്‌ദീപ് സെയ്‌നി, ബൗളിംഗ് പരിശീലകന്‍ ലസിത് മലിംഗ എന്നിവരെ പരിശീലന വീഡിയോയില്‍ കാണാം. നെറ്റ്സില്‍ നാലുപാടും സഞ്ജു സാംസണ്‍ പന്തടിച്ചകറ്റുന്നത് വീഡിയോയില്‍ കാണാം. താരങ്ങളുടെ പരിശീലനം കാണാന്‍ കുട്ടി താരങ്ങളും മൈതാനത്ത് എത്തിയിരുന്നു. പരിശീലനത്തിന് ശേഷം ആരാധകര്‍ക്കൊപ്പം സഞ്ജു സാംസണും സഹതാരങ്ങളും സെല്‍ഫിയെടുക്കാന്‍ സമയം കണ്ടെത്തി. കഴിഞ്ഞ സീസണിലെ ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് തോറ്റ് കിരീടം കൈവിട്ട ടീമാണ് രാജസ്ഥാന്‍ റോയല്‍സ്. ഇക്കുറി എവേ മൈതാനത്ത് ഏപ്രില്‍ രണ്ടിന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് എതിരെയാണ് റോയല്‍സിന്‍റെ ആദ്യ മത്സരം. 

രാജസ്ഥാന്‍ റോയല്‍സ് സ്‌ക്വാഡ്

സഞ്ജു സാംസണ്‍(ക്യാപ്റ്റന്‍), യശ്വസി ജയ്‌സ്വാള്‍, അബ്‌‌ദുല്‍ ബാസിത്, മുരുകന്‍ അശ്വിന്‍, രവിചന്ദ്ര അശ്വിന്‍, കെ എം ആസിഫ്, ട്രെന്‍ഡ് ബോള്‍ട്ട്, ജോസ് ബട്‌ലര്‍, കെ സി കാരിയപ്പ, യുസ്‌വേന്ദ്ര ചാഹല്‍, ഡൊണോവന്‍ ഫെരൈര, ഷിമ്രോന്‍ ഹെറ്റ്‌മെയര്‍, ധ്രുവ് ജൂരല്‍, ഒബെഡ് മക്കോയ്, ദേവ്‌ദത്ത് പടിക്കല്‍, റിയാന്‍ പരാഗ്, പ്രസിദ്ധ് കൃഷ്‌ണ, കുണാല്‍ സിംഗ് റാത്തോഡ്, ജോ റൂട്ട്, നവ്‌ദീപ് സെയ്‌നി, കുല്‍ദീപ് സെന്‍, ആകാശ് വസിഷ്‌ട്, കുല്‍ദീപ് യാദവ്, ആദം സാംപ.

രാജസ്ഥാന്‍ റോയല്‍സ് ചില്ലറ ടീമല്ല; ഫൈനല്‍ കളിക്കാന്‍ ഏറ്റവും സാധ്യതയെന്ന് കൈഫ്

PREV
Read more Articles on
click me!

Recommended Stories

ഇനി കുട്ടിക്രിക്കറ്റ് ആവേശം, വിക്കറ്റിന് പിന്നില്‍ സഞ്ജു സാംസണ്‍? ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടി20 ഇന്ന്
കോലിയോ ബുംറയോ രോഹിതോ ബാബർ അസമോ അല്ല! 2025 ൽ പാകിസ്ഥാനികൾ ഏറ്റവുമധികം തിരഞ്ഞത് ആരെയെന്നറിയുമോ? ഒറ്റ ഉത്തരം, അഭിഷേക് ശർമ്മ