സണ്‍റൈസേഴ്‌സ് കൈവിട്ടപ്പോള്‍ വിഷമം തോന്നിയോ? ഒടുവില്‍ മനസുതുറന്ന് കെയ്‌ന്‍ വില്യംസണ്‍

By Jomit JoseFirst Published Nov 16, 2022, 8:58 PM IST
Highlights

ഐപിഎല്ലില്‍ നാളിതുവരെ 76 മത്സരങ്ങളാണ് വില്യംസണ്‍ കളിച്ചിട്ടുള്ളത്, ചെപ്പോക്കില്‍ 2015ല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് എതിരെയായിരുന്നു ഐപിഎല്‍ അരങ്ങേറ്റം. 

വെല്ലിങ്‌ടണ്‍: ഐപിഎല്‍ പതിനാറാം സീസണിന് മുന്നോടിയായുള്ള മിനി താരലേലത്തിന് മുമ്പ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഒഴിവാക്കിയ പ്രധാന താരം കെയ്ന്‍ വില്യംസണായിരുന്നു. 12 താരങ്ങളെ സ്ക്വാഡില്‍ നിന്ന് ഒഴിവാക്കിയപ്പോള്‍ മുന്‍ നായകനെയും ഇനി വേണ്ടാ എന്ന് ഫ്രാഞ്ചൈസി തീരുമാനിക്കുകയായിരുന്നു. ഹൈദരാബാദ് ടീമില്‍ നിന്ന് പുറത്തായതിനെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് വില്യംസണ്‍. 

'ട്വന്‍റി 20 ഫോര്‍മാറ്റില്‍ നിന്ന് മാറിനില്‍ക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നില്ല. ലോകത്ത് വിവിധ ഫ്രാഞ്ചൈസി ക്രിക്കറ്റുകളുണ്ട്. ഭാഗവാക്കാകാന്‍ അവയിലെ വിസ്‌മയകരമായ ഒന്നാണ് ഐപിഎല്‍. താരങ്ങള്‍ എപ്പോഴും വ്യത്യസ്ത ടീമുകള്‍ക്കായി കളിക്കുന്നവരാണ്. ഐപിഎല്ലില്‍ വിവിധ ഓപ്ഷനുകളുണ്ട്. എല്ലാ ഫോര്‍മാറ്റിലും കളിക്കാന്‍ ഇഷ്ടപ്പെടുന്നു. ഇങ്ങനെയാണ് കാര്യങ്ങള്‍ നടക്കുക. സണ്‍റൈസേഴ്‌സ് ഹൈദരാബാദിലെ കാലം ആസ്വദിച്ചു. സണ്‍റൈസേഴ്‌സില്‍ ഏറെ ഓര്‍മ്മകളുണ്ട്. സണ്‍റൈസേഴ്‌സ് ടീം കൈവിട്ടപ്പോള്‍ അത്ഭുതം തോന്നിയില്ല' എന്നും കെയ്‌ന്‍ വില്യംസണ്‍ ഇഎസ്‌പിഎന്‍ ക്രിക്‌ഇന്‍ഫോയോട് പറഞ്ഞു. ഐപിഎല്ലില്‍ നാളിതുവരെ 76 മത്സരങ്ങളാണ് വില്യംസണ്‍ കളിച്ചിട്ടുള്ളത്, ചെപ്പോക്കില്‍ 2015ല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് എതിരെയായിരുന്നു ഐപിഎല്‍ അരങ്ങേറ്റം. 

സണ്‍റൈസേഴ്സ് ഒഴിവാക്കിയ താരങ്ങള്‍

കെയ്ൻ വില്യംസൺ, നിക്കോളാസ് പുരാൻ, ജഗദീശ സുചിത്, പ്രിയം ഗാർഗ്, രവികുമാർ സമർത്ഥ്, റൊമാരിയോ ഷെപ്പേർഡ്, സൗരഭ് ദുബെ, സീന്‍ ആബട്ട്, ശശാങ്ക് സിംഗ്, ശ്രേയസ് ഗോപാൽ, സുശാന്ത് മിശ്ര, വിഷ്ണു വിനോദ്.

നിലനിര്‍ത്തിയ താരങ്ങള്‍

അബ്ദുൾ സമദ്, ഏയ്‌ഡൻ മാർക്രം, രാഹുൽ ത്രിപാഠി, ഗ്ലെൻ ഫിലിപ്‌സ്, അഭിഷേക് ശർമ്മ, മാർക്കോ ജാൻസെൻ, വാഷിംഗ്ടൺ സുന്ദർ, ഫസൽഹഖ് ഫാറൂഖി, കാർത്തിക് ത്യാഗി, ഭുവനേശ്വർ കുമാർ, ടി നടരാജൻ, ഉമ്രാൻ മാലിക്.

വില്ലിച്ചായന്‍റെ ആ ചിരി! ഹൈദരാബാദിന് വേണ്ടത്രേ, താരങ്ങളെ വാരിക്കൂട്ടി പുറത്തിട്ടു, പേഴ്സ് നിറയെ കാശ്

click me!