പ്ലേ ഓഫ് ഉറപ്പിച്ചെങ്കിലും ആര്‍സിബിക്ക് തിരിച്ചടി; പോയന്‍റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്ന് ഉറപ്പില്ല

Published : May 24, 2025, 09:23 AM IST
പ്ലേ ഓഫ് ഉറപ്പിച്ചെങ്കിലും ആര്‍സിബിക്ക് തിരിച്ചടി; പോയന്‍റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്ന് ഉറപ്പില്ല

Synopsis

ഒന്നാം സ്ഥാനത്തുള്ള ഗുജറാത്ത് ടൈറ്റന്‍സിന് അവസാന മത്സരത്തില്‍ പോയന്‍റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ ചെന്നൈ സൂപ്പര്‍ കിംഗ്സാണ് എതിരാളികള്‍. ഈ കളി ജയിച്ചാല്‍ ഗുജറാത്ത് 20 പോയന്‍റുമായി ടോപ് 2വില്‍ ഫിനിഷ് ചെയ്യുമെന്ന് ഉറപ്പാണ്.

ലക്നൗ: ഐപിഎല്ലില്‍ പ്ലേ ഓഫ് ഉറപ്പിച്ചെങ്കിലും ഇന്നലെ സണ്‍റൈസേഴ്സ് ഹൈദരാബാദിനോടേറ്റ തോല്‍വി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് കനത്ത തിരിച്ചടിയാകും. പോയന്‍റ് പട്ടകയിലെ ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്ന് നേടി ക്വാളിഫയറിന് യോഗ്യത നേടാമെന്ന ആര്‍സിബിയുടെ പ്രതീക്ഷകള്‍ക്കാണ് ഇന്നലത്തെ തോല്‍വി തിരിച്ചടിയായത്.

ഇന്നലത്തെ തോല്‍വിയോടെ ആര്‍സിബി പോയന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് വീണപ്പോള്‍ പഞ്ചാബ് കിംഗ്സ് രണ്ടാം സ്ഥാനത്തേക്ക് കയറി. ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടുന്ന പഞ്ചാബിന് ജയിച്ചാല്‍ ഒന്നാം സ്ഥാനം സ്വന്തമാക്കാനാവും. ഇന്നലെ 42 റണ്‍സിന്‍റെ കനത്ത തോല്‍വി വഴങ്ങിയതാണ് നെറ്റ് റണ്‍റേറ്റില്‍ പഞ്ചാബിന് പിന്നില്‍ ആര്‍സിബി മൂന്നാം സ്ഥാനത്തേക്ക് വീഴാന്‍ കാരണം.

ഒന്നാം സ്ഥാനത്തുള്ള ഗുജറാത്ത് ടൈറ്റന്‍സിന് അവസാന മത്സരത്തില്‍ പോയന്‍റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ ചെന്നൈ സൂപ്പര്‍ കിംഗ്സാണ് എതിരാളികള്‍. ഈ കളി ജയിച്ചാല്‍ ഗുജറാത്ത് 20 പോയന്‍റുമായി ടോപ് 2വില്‍ ഫിനിഷ് ചെയ്യുമെന്ന് ഉറപ്പാണ്. അവശേഷിക്കുന്ന ഒരു മത്സരം ജയിച്ചാലും ആര്‍സിബിക്കോ മുംബൈക്കോ 20 പോയന്‍റില്‍ എത്താനാവില്ല. രണ്ട് മത്സരം ബാക്കിയുളള പഞ്ചാബ് കിംഗ്സിന് മാത്രമാണ് ഗുജറാത്തിനെ മറികടക്കാന്‍ അവസരമുള്ളത്.

ടോപ് 2വില്‍ ഫിനിഷ് ചെയ്യാന്‍ ആര്‍സിബിക്ക് അവസാന മത്സരത്തില്‍ ലക്നൗവിനെ തോല്‍പ്പിക്കാതെ മറ്റ് വഴിയില്ല. ലക്നൗവിനെതിരെ തോറ്റാല്‍ ആര്‍സിബി ടോപ് 2 ലെത്താനുള്ള  പോരാട്ടത്തില്‍ നിന്ന് പുറത്താകുകയും എലിമിനേറ്റര്‍ പോരാട്ടം കളിക്കുകയും ചെയ്യേണ്ടിവരും.  അവസാന മത്സരത്തില്‍ ഗുജറാത്ത് ജയിക്കുകയും പഞ്ചാബ് ശേഷിക്കുന്ന രണ്ട് കളികളും ജയിക്കുകയും ചെയ്താലും ആര്‍സിബി ടോപ് 2വില്‍ നിന്ന് പുറത്താവും. അവസാന മത്സരത്തില്‍ ഗുജറാത്ത് ചെന്നൈയോട് തോല്‍ക്കുകയും പഞ്ചാബ് ശേഷിക്കുന്ന രണ്ട് കളികളിലൊന്ന് തോല്‍ക്കുകയും ലക്നൗവിനെതിരായ അവസാന മത്സരം ജയിക്കുകയും ചെയ്താലെ ആര്‍സിബിക്ക് ടോപ് 2 ഫിനിഷിന് അവസരം ലഭിക്കു.

PREV
Read more Articles on
click me!

Recommended Stories

'സഞ്ജുവിനല്ല, അടുത്ത മത്സരങ്ങളിലും അവസരം നല്‍കേണ്ടത് ജിതേഷ് ശര്‍മക്ക്', തുറന്നുപറഞ്ഞ് ഇര്‍ഫാന്‍ പത്താന്‍
മുഷ്താഖ് അലി ട്രോഫിക്കുള്ള ടീമിലെടുത്തില്ല, കോച്ചിന്‍റെ തലയടിച്ച് പൊട്ടിച്ച് യുവതാരങ്ങള്‍, സംഭവം പോണ്ടിച്ചേരിയില്‍