
മുള്ളന്‍പൂര്‍: ഐപിഎല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 111 റണ്‍സ് പ്രതിരോധിച്ച് പഞ്ചാബ് കിംഗ്സിന് അവിശ്വസനീയ ജയം സമ്മാനിച്ചതോടെ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ സ്വന്തമാക്കിയത് അപൂര്‍വ റെക്കോര്‍ഡ്. ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച രണ്ടാമത്തെ വിജയശതമാനമുള്ള നായകനെന്ന റെക്കോര്‍ഡാണ് ശ്രേയസ് സ്വന്തമാക്കിയത്.
കഴിഞ്ഞ ഐപിഎല്ലില്‍ കൊല്‍ക്കത്തയെ ചാമ്പ്യൻമാരാക്കിയ ശ്രേയസ്, ഡല്‍ഹി, പഞ്ചാബ് ടീമുകളുടെയും നായകനായി 76 മത്സരങ്ങളില്‍ ടീമിനെ നയിച്ചു. ഇതില്‍ 44 മത്സരങ്ങളിലും ടീമിന് ജയം സമ്മാനിക്കാന്‍ ശ്രേയസിനായി. 31 മത്സരങ്ങളില്‍ തോറ്റു. ക്യാപ്റ്റനെന്ന നിലയില്‍ ശ്രേയസിന്‍റെ വിജയശതമാനം 57.89 ആണ്. 58.77 വിജയശതമാനവുമായി മുന്നിലുള്ള ധോണിക്ക് തൊട്ടുപിന്നിലാണ് ശ്രേയസ് ഇപ്പോള്‍. ഈ സീസണില്‍ പഞ്ചാബ് ക്യാപ്റ്റനായി അരങ്ങേറിയ ശ്രേസയിന് കീഴില്‍ ടീം ആറ് കളികളില്‍ നാലിലും ജയിച്ചു. ഇന്നതെ കൊല്‍ക്കത്തക്കെതിരെ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 111 റണ്‍സിന് ഓള്‍ ഔട്ടായെങ്കിലും നിലവിലെ ചാമ്പ്യൻമാരെ 95 റണ്‍സിന് പുറത്താക്കിയാണ് അവിശ്വസനായി ജയം അടിച്ചെടുത്തത്. 62-2ല്‍ നിന്നാണ കൊല്‍ക്കത്ത 33 റണ്‍സെടുക്കുന്നതിനിടെ എട്ട് വിക്കറ്റ് നഷ്ടമാക്കി തകര്‍ന്നടിഞ്ഞത്.
ഇന്ത്യയുടെ ഇതിഹാസങ്ങള്‍ക്കൊപ്പം ഇനി രോഹിത്തും, വാംഖഡെ സ്റ്റേഡിയത്തില്‍ രോഹിത് ശര്‍മ സ്റ്റാന്‍ഡ്
മികച്ച ഫോം തുടര്‍ന്നാല്‍ വിജയശതമാനത്തില്‍ ഈ സീസണില്‍ തന്നെ ശ്രേയസ് ധോണിയെ മറികടക്കാനും സാധ്യതയുണ്ട്. 158 മത്സരങ്ങളില്‍ മുംബൈയെ നയിച്ച രോഹിത് ശര്‍മ 87 മത്സരങ്ങളില്‍ ടീമിന് വിജയം സമ്മാനിച്ചപ്പോള്‍ 67 മത്സരങ്ങളില്‍ തോറ്റു. നാലു മത്സരങ്ങള്‍ ടൈ ആയി. 55.06 ആണ് രോഹിത്തിന്‍റെ വിജയശതമാനം. 143 മത്സരങ്ങളില്‍ ആര്‍സിബിയെ നയിച്ച വിരാട് കോലിയ്ക്കാകട്ടെ 66 മത്സരങ്ങളില്‍ മാത്രമാണ് ടീമിനെ ജയിപ്പിക്കാനായത്. 70 മത്സരങ്ങളില്‍ തോറ്റു. മൂന്ന് കളികള്‍ ടൈ ആയി. 46.15 മാത്രമാണ് വിരാട് കോലിയുടെ വിജയശതമാനം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!