റുതുരാജ് ഗെയ്‌ക്‌വാദിന് പകരക്കാരനെ കണ്ടെത്തി സിഎസ്‌കെ; ആരാണ് 17 വയസുകാരനായ ഓപ്പണര്‍ ആയുഷ് മഹാത്രേ?

Published : Apr 14, 2025, 02:20 PM ISTUpdated : Apr 14, 2025, 03:04 PM IST
റുതുരാജ് ഗെയ്‌ക്‌വാദിന് പകരക്കാരനെ കണ്ടെത്തി സിഎസ്‌കെ; ആരാണ് 17 വയസുകാരനായ ഓപ്പണര്‍ ആയുഷ് മഹാത്രേ?

Synopsis

ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ പരിക്കേറ്റ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്‌ക്‌വാദിന് പകരക്കാരനാവാന്‍ മലയാളി താരവും സിഎസ്‌കെ ട്രെയല്‍സില്‍ പങ്കെടുത്തിരുന്നതായി റിപ്പോര്‍ട്ട് 

ചെന്നൈ: ഐപിഎല്ലില്‍ പരിക്കേറ്റ ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ റുതുരാജ് ഗെയ്‌ക്‌വാദിന് പകരക്കാരനായി. ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈയുടെ ഓപ്പണറായ 17 വയസുകാരന്‍ ആയുഷ് മഹാത്രേയെയാണ് റുതുവിന്‍റെ പകരക്കാരനായി സിഎസ്‌കെ കണ്ടെത്തിയിരിക്കുന്നത്. റുതുരാജ് ഗെയ്‌ക്‌വാദ് കൈമുട്ടിന് പരിക്കേറ്റ് ഐപിഎല്‍ പതിനെട്ടാം സീസണിന് മധ്യേ പുറത്താവുകയായിരുന്നു. ഈ സീസണില്‍ ഇതുവരെ കൃത്യമായ ടീം കോംബിനേഷന്‍ കണ്ടെത്താന്‍ കഴിയാത്ത ചെന്നൈ ടീം ഏറെ പ്രതീക്ഷയോടെയാണ് കൗമാരക്കാരനായ ആയുഷ് മഹാത്രേയെ ടീമിലെത്തിച്ചിരിക്കുന്നത്. 

ആയുഷ് മഹാത്രേ മുംബൈയില്‍ വച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് സ്ക്വാഡിനൊപ്പം ചേരും എന്നാണ് ക്രിക്‌ബസിന്‍റെ റിപ്പോര്‍ട്ട്. മുംബൈയിലെ വാംഖഡെയില്‍ ഏപ്രില്‍ 20-ാം തിയതി മുംബൈ- ചെന്നൈ മത്സരമുണ്ട്. ഇന്ന് ലക്‌നൗവിലെ ഏകനാ സ്റ്റേഡിയത്തില്‍ ലക്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരെ നടക്കുന്ന മത്സരത്തിനായി നിലവില്‍ ലക്നൗവിലാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് സ്ക്വാഡുള്ളത്. സീസണില്‍ ഇതുവരെ കളിച്ച ആറില്‍ അഞ്ച് മത്സരങ്ങളും തോറ്റ സിഎസ്‌കെ നിലവില്‍ പോയിന്‍റ് പട്ടികയില്‍ അവസാന സ്ഥാനക്കാരാണ്. റുതുരാജ് പരിക്കേറ്റ് പുറത്തായതോടെ എം എസ് ധോണിയാണ് അഞ്ച് തവണ ചാമ്പ്യന്‍മാരായിട്ടുള്ള ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ ഇപ്പോള്‍ നയിക്കുന്നത്. 

ആരാണ് ആയുഷ് മഹാത്രേ?

ഐപിഎല്‍ 2025ന് മുന്നോടിയായി നടന്ന മെഗാ താരലേലത്തില്‍ പേരുണ്ടായിരുന്ന ക്രിക്കറ്ററാണ് ആയുഷ് മഹാത്രേ. എന്നാല്‍ 30 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ആയുഷിനെ ടീമുകളാരും അന്ന് സ്വന്തമാക്കിയില്ല. പൃഥ്വി ഷായ്ക്കും ഗുജറാത്തിന്‍റെ ഉര്‍വില്‍ പട്ടേലിനും കേരളത്തിന്‍റെ സല്‍മാന്‍ നിസാറിനുമൊപ്പം ചെന്നൈയില്‍ ട്രെയല്‍സിന് ആയുഷ് എത്തിയിരുന്നതായാണ് വിവരം. ഇതിനൊടുവിലാണ് ആയുഷ് മഹാത്രേയെ റുതുരാജിന്‍റെ പകരക്കാരനാക്കാന്‍ സിഎസ്‌കെ തീരുമാനിച്ചത് എന്നാണ് ക്രിക്‌ബസിന്‍റെ റിപ്പോര്‍ട്ട്. മുംബൈയില്‍ അറിയപ്പെടുന്ന കൗമാര താരമായ ആയുഷ് മഹാത്രേ ഇതിനകം 9 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ രണ്ട് സെഞ്ചുറികളും ഒരു അര്‍ധസെഞ്ചുറിയും സഹിതം 504 റണ്‍സ് നേടിയിട്ടുണ്ട്. 2024 ഒക്ടോബറിലായിരുന്നു ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം. ലിസ്റ്റ് എ കരിയറില്‍ രണ്ട് ശതകങ്ങളോടെ 458 റണ്‍സും ആയുഷ് മഹാത്രേയ്ക്ക് സ്വന്തം. 

Read more: 'എനിക്ക് ഒരു അവസരം കൂടി തരൂ'; കരുണ്‍ നായരുടെ പഴയ ട്വീറ്റ് വീണ്ടും വൈറല്‍, മലയാളി താരത്തിന് പിന്തുണയേറുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

സിറാജിന് മൂന്ന് വിക്കറ്റ്, മുംബൈയെ എറിഞ്ഞിട്ട് ഹൈദരാബാദ്; പിന്നാലെ ഒമ്പത് വിക്കറ്റ് ജയം
അറോറയുടെ വെടിക്കെട്ട് സെഞ്ചുറിയും ഫലം കണ്ടില്ല; പഞ്ചാബിന്റെ കൂറ്റന്‍ സ്‌കോര്‍ മറികടന്ന് ജാര്‍ഖണ്ഡ്