ഐപിഎല്‍ 2026: 16 പന്തില്‍ എട്ടും സിക്‌സ്! കാമ്പോജിന്റെ ദുസ്വപ്നമായി ഏകന

Published : May 16, 2026, 02:05 PM IST
Anshul Kamboj

Synopsis

ആകെ എറിഞ്ഞത് 16 പന്തുകള്‍, അതില്‍ 11 ബൗണ്ടറികള്‍. ലഖ്‌നൗ സൂപ്പര്‍ ജയന്റ്സിനെതിരായ ചെന്നൈ സൂപ്പര്‍ കിങ്സ് പേസര്‍ അൻഷുല്‍ കാമ്പോജിന്റെ ഈ സ്പെല്ലിന് ചില പ്രത്യേകതകളുണ്ട്

ആകെ എറിഞ്ഞത് 16 പന്തുകള്‍, അതില്‍ 11 ബൗണ്ടറികള്‍. ലഖ്‌നൗ സൂപ്പര്‍ ജയന്റ്സിനെതിരായ ചെന്നൈ സൂപ്പര്‍ കിങ്സ് പേസര്‍ അൻഷുല്‍ കാമ്പോജിന്റെ ഈ സ്പെല്ലിന് ചില പ്രത്യേകതകളുണ്ട്. പക്ഷേ, അതൊന്നും കാമ്പോജിന് അഭിമാനിക്കാൻ കഴിയുന്നതല്ലെന്ന് മാത്രം.

2.4 ഓവര്‍ മാത്രം നീണ്ട കാമ്പോജിന്റെ ബൗളിങ്ങില്‍ എട്ട് സിക്‌സറുകളാണ് ലഖ്നൗ ബാറ്റര്‍മാര്‍ നേടിയത്. ഐപിഎല്‍ ചരിത്രമെടുത്താല്‍ ഒരു ബൗളര്‍ എട്ട് സിക്‌സ് വഴങ്ങുന്നത് രണ്ടാം തവണയാണ്.

നേരത്തെ ഗുജറാത്ത് ടൈറ്റൻസ് താരമായിരിക്കെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ യാഷ് ദയാല്‍ എട്ട് സിക്‌സ് വഴങ്ങിയിരുന്നു. അന്ന് ദയാല്‍ നാല് ഓവറുകളില്‍ നിന്നാണ് എട്ട് തവണ ഗ്യാലറിയിലെത്തുന്നത്.

കാമ്പോജിന്റെ രണ്ട് ഓവറുകളില്‍ തുടരെ നാല് സിക്സറുകള്‍ പിറന്നിരുന്നു, ഇതും ഐപിഎല്ലില്‍ ഒരു ബൗളറുടെ ആദ്യ അനുഭവമാണ്.

മൂന്ന് ഓവറിലൊതുങ്ങുന്ന സ്പെല്ലുകളില്‍ അറുപത് റണ്‍സിലധികം വിട്ടുകൊടുക്കുന്ന രണ്ടാമത്തെ ബൗളര്‍, ചെന്നൈയ്ക്കായി ഏറ്റവും മോശം ബൗളിങ് പ്രകടനങ്ങളിലും രണ്ടാമത്. 2.4 ഓവറില്‍ 63 റണ്‍സാണ് കാമ്പോജ് നല്‍കിയത്.

Powered By:

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഐപിഎല്‍ 2026: പോണ്ടിങ്ങിന് പിഴച്ചോ? പഞ്ചാബിന്റെ വീഴ്‌ച്ചയ്ക്ക് പിന്നിലെ കാരണങ്ങള്‍
ഐപിഎല്‍ 2026: ചെന്നൈയെ തള്ളാൻ വരട്ടെ, തലയുടെ പിള്ളേർക്ക് പ്ലേ ഓഫ് സാധ്യത ഇനിയുമുണ്ട്