ഐപിഎല്‍ 2026: ജസ്റ്റ് മിസ്! മുംബൈക്കെതിരെ ശ്രേയസ് കൈവിട്ടത് അപൂ‍ര്‍വമായൊരു നേട്ടം

Published : May 15, 2026, 02:31 PM IST
Shreyas Iyer

Synopsis

2022ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ നായകനായത് മുതല്‍ ശ്രേയസിന് ഒരിക്കലും മുംബൈക്ക് മുന്നില്‍ തലകുനിക്കേണ്ടി വന്നിട്ടില്ല

ഐപിഎല്ലിന്റെ ചരിത്രത്തില്‍ ഒരു ടീമിനെതിരെ തുടര്‍ ജയങ്ങള്‍ നേടി ഡൊമിനേറ്റ് ചെയ്ത നായകൻ. ഈ റെക്കോർഡാണ് മുംബൈ ഇന്ത്യൻസിനെതിരായ പരാജയത്തോടെ പഞ്ചാബ് കിങ്സ് നായകൻ ശ്രേയസ് അയ്യരിന് നഷ്ടമായത്, രണ്ട് ഇതിഹാസങ്ങള്‍ക്ക് ഒപ്പമെത്താനാകുമായിരുന്നു ശ്രേയസിന്.

2022ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ നായകനായത് മുതല്‍ ശ്രേയസിന് ഒരിക്കലും മുംബൈക്ക് മുന്നില്‍ തലകുനിക്കേണ്ടി വന്നിട്ടില്ല. ഏഴ് മത്സരങ്ങള്‍ തോല്‍വി അറിയാതെയുള്ള കുതിപ്പ്. ധരംശാലയില്‍ ഇത് അവസാനിക്കുമ്പോള്‍ സാക്ഷാല്‍ രോഹിത് ശർമയുടേയും ഗൗതം ഗംഭീറിന്റെയും നേട്ടമാണ് സുരക്ഷിതമായത്.

2015-18 കാലഘട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ തുടരെ എട്ട് മത്സരങ്ങളില്‍ തോല്‍പ്പിക്കാൻ രോഹിതിന്റെ കീഴില്‍ മുംബൈക്ക് സാധിച്ചിരുന്നു.

ഗംഭീറിന്റെ നേട്ടവും ഏറക്കുറെ സമാന കാലഘട്ടത്തിലാണ്. 2014 മുതല്‍ 17 വരെയുള്ള സീസണുകളില്‍. താരത്തിന് കീഴില്‍ കൊല്‍ക്കത്ത പഞ്ചാബിന് മുകളില്‍ ആധിപത്യം സ്ഥാപിച്ചതും എട്ട് മത്സരങ്ങളിലാണ്. ശ്രേയസിനൊപ്പം ഏഴ് വിജയങ്ങളുമായി റെക്കോ‍ര്‍ഡ് പങ്കുവെക്കുന്ന നായകന്മാരുണ്ട്. എം എസ് ധോണിയും ഡേവിഡ് വാര്‍ണറും.

Powered By:

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഐപിഎല്‍ 2026: സേവനങ്ങള്‍ക്ക് നന്ദി! ഹാർദിക്ക് മുംബൈയില്‍ നിന്ന് പുറത്തേക്കോ?
ഐപിഎല്‍ 2026: ഇനി ബുമ്ര നയിക്കട്ടെ, ഓറ തിരിച്ചുപിടിച്ച് മുംബൈ ഇന്ത്യൻസ്