ശ്രേയസ് അയ്യരല്ല, സൂര്യകുമാറിന്‍റെ പിന്‍ഗാമിയായി ഇന്ത്യൻ ടി20 ടീമിന്‍റെ ക്യാപ്റ്റനാവേണ്ടത് സഞ്ജു സാംസണ്‍, തുറന്നുപറഞ്ഞ് രവി ശാസ്ത്രി

Published : May 15, 2026, 12:50 PM IST
Gautam Gambhir-Sanju Samson

Synopsis

നിലവിലെ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്‍റെ ഫോമിലെ ഇടിവും സഞ്ജുവിന്‍റെ തകർപ്പൻ ഫോമും വിലയിരുത്തിയാണ് ശാസ്ത്രിയുടെ നിരീക്ഷണം.

മുംബൈ: മലയാളി താരം സഞ്ജു സാംസണെ ഇന്ത്യൻ ടി20 ടീമിന്‍റെ അടുത്ത നായകനാക്കണമെന്ന് മുന്‍ ഇന്ത്യൻ താരം രവി ശാസ്ത്രി.അടുത്ത ടി20 ലോകകപ്പിൽ ഇന്ത്യൻ ടീമിനെ നയിക്കാൻ സഞ്ജു യോഗ്യനാണെന്ന് ഐസിസി പ്രതിമാസ അവലോകനത്തില്‍ സഞ്ജന ഗണേശനോട് സംസാരിക്കവെ രവി ശാസ്ത്രി അഭിപ്രായപ്പെട്ടു. ലോകകപ്പിലും ഐപിഎല്ലിലും നടത്തിയ പ്രകടനങ്ങളോടെ സഞ്ജു ഭാവി നായകനാണെന്ന് തെളിയിച്ചുകഴിഞ്ഞുവെന്നും രവി ശാസ്ത്രി പറഞ്ഞു.

നിലവിലെ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്‍റെ ഫോമിലെ ഇടിവും സഞ്ജുവിന്‍റെ തകർപ്പൻ ഫോമും വിലയിരുത്തിയാണ് ശാസ്ത്രിയുടെ നിരീക്ഷണം. 2028-ലെ ടി20 ലോകകപ്പ് മുന്നിൽക്കണ്ട് ഇന്ത്യ ഒരു പുതിയ നായകനെ തിരയുകയാണെങ്കിൽ അതിന് ഏറ്റവും അനുയോജ്യൻ സഞ്ജുവാണെന്ന് ശാസ്ത്രി പറഞ്ഞു. രാജസ്ഥാൻ റോയൽസിനെ നയിച്ചുള്ള സഞ്ജുവിന്‍റെ പരിചയസമ്പത്ത് ഇതിന് വലിയ മുതൽക്കൂട്ടാകുമെന്നും ശാസ്ത്രി കൂട്ടിച്ചേർത്തു.

അടുത്ത രണ്ടോ മൂന്നോ വർഷം സഞ്ജുവിന്‍റെ കരിയറിലെ സുവർണകാലമായിരിക്കും. ബാറ്റിംഗിലെ ആക്രമണോത്സുക ശൈലിയും നായകനെന്ന നിലയിലുള്ള പക്വതയും സഞ്ജുവിനെ ടീമിലെ അവിഭാജ്യ ഘടകമാക്കുന്നുവെന്നും രവി ശാസ്ത്രി വ്യക്തമാക്കി. സഞ്ജുവിന്‍റെ കഴിവിനെക്കുറിച്ച് ഇനി ആർക്കും സംശയങ്ങൾ ഉണ്ടാകില്ലെന്ന് ശാസ്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യ കിരീടം നിലനിർത്തിയ ലോകകപ്പിൽ വെറും അഞ്ച് മത്സരങ്ങളിൽ നിന്ന് 321 റൺസുമായി സഞ്ജു 'പ്ലെയർ ഓഫ് ദി ടൂർണമെന്‍റ്' ആയിരുന്നു. വെര്‍ച്വല്‍ ക്വാർട്ടർ ഫൈനലായ വെസ്റ്റ് ഇന്‍ഡീസിനെതിരായ സൂപ്പര്‍ 8 പോരാട്ടം മുതൽ ഫൈനൽ വരെ നിർണായക ഇന്നിംഗ്സുകളിലൂടെ സഞ്ജു ടീമിനെ ഒറ്റയ്ക്ക് മുന്നോട്ട് നയിച്ച രീതി അവിശ്വസനീയമാണെന്നും ശാസ്ത്രി പറഞ്ഞു.

ലോകകപ്പിലെ മാസ്മരിക ഫോം ഐപിഎല്ലിലും സഞ്ജു തുടരുകയാണ്. ചെന്നൈ സൂപ്പർ കിംഗ്‌സിനായി ഈ സീസണിൽ 11 മത്സരങ്ങളിൽ നിന്ന് രണ്ട് സെഞ്ചുറികളടക്കം 430 റൺസാണ് സഞ്ജു നേടിയത്. ശ്രേയസ് അയ്യർ ഉൾപ്പെടെയുള്ള പേരുകൾ നായകസ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്നതിനിടെയാണ് സഞ്ജുവിനെ പിന്തുണച്ച് രവി ശാസ്ത്രി പരസ്യമായി രംഗത്തെത്തിയതെന്നും ശ്രദ്ധേയമാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

റണ്‍വേട്ടയില്‍ സഞ്ജുവും കിഷനും ആദ്യ പത്തില്‍ നിന്ന് പുറത്ത്, അടിച്ചുകയറി പ്രഭ്‌സിമ്രാനും കൂപ്പര്‍ കൊണോലിയും
പ്ലേ ഓഫ് സ്വപ്നം കാണുന്ന ചെന്നൈക്ക് ഇന്ന് അഗ്നിപരീക്ഷ, എതിരാളികള്‍ ലക്നൗ, സഞ്ജുവിനും നിര്‍ണായകം, വന്‍ ജയമെങ്കില്‍ മൂന്നാം സ്ഥാനം ഉറപ്പ്