ഐപിഎല്‍ 2026: കോഹ്‌ലിയേയും ദ്രാവിഡിനേയും വരെ എക്‌സ്ട്രാസ് പിന്നിലാക്കിയ പോര്

Published : Mar 21, 2026, 03:05 PM IST
Virat Kohli

Synopsis

ഐപിഎല്ലില്‍ എക്സ്ട്രാസ് ടോപ് സ്കോററായ ഒരു മത്സരമുണ്ട്. ആ നാണക്കേട് പേറുന്ന ടീം നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ്‌ ബെംഗളൂരുവാണ്

ഐപിഎല്ലില്‍ എക്സ്ട്രാസ് ടോപ് സ്കോററായ ഒരു മത്സരമുണ്ട്. ആ നാണക്കേട് പേറുന്ന ടീം നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ്‌ ബെംഗളൂരുവാണ്. ആ‍ര്‍സിബി 49 റണ്‍സില്‍ പുറത്തായ മത്സരത്തിലല്ല ഇത് സംഭവിച്ചത്.

ഐപിഎല്ലിന്റെ ഉദ്ഘാടന മത്സരം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സായിരുന്ന അന്ന് ആ‍ര്‍സിബിയുടെ എതിരാളികള്‍. ബ്രണ്ടൻ മക്കല്ലം ആളിക്കത്തിയ ദിവസം. 223 റണ്‍സായിരുന്നു രാഹുല്‍ ദ്രാവിഡിന്റെ സംഘത്തിന് മുന്നില്‍ ഉയര്‍ന്ന വിജയലക്ഷ്യം.

എന്നാല്‍, ആ‍ര്‍സിബിയുടെ പോരാട്ടം അന്ന് 91 പന്തുകളില്‍ അവസാനിച്ചു. കൊല്‍ക്കത്ത ബൗളേഴ്‌സ് ചുരുട്ടിക്കെട്ടിയത് കേവലം 82 റണ്‍സില്‍.

ദ്രാവിഡ്, ജാക്ക് കലിസ്, വസിം ജാഫര്‍, വിരാട് കോഹ്‌ലി, മാര്‍ക്ക് ബൗച്ചര്‍ എന്നിവരൊക്കെയടിങ്ങിയ ബാറ്റിങ് നിരയില്‍ രണ്ടക്കം കടന്നത് ഒരേ ഒരാള്‍ മാത്രം. മീഡിയം പേസറായ പ്രവീണ്‍ കുമാര്‍, 18 റണ്‍സ്.

കൊല്‍ക്കത്ത ബൗളര്‍മാര്‍ 19 എക്‌സ്ട്രാസാണ് വിട്ടുനല്‍കിയത്. 11 വൈഡും എട്ട് ലെഗ് ബൈസും. ആര്‍സിബിയുടെ പോരാട്ടത്തില്‍ ഐക്സ്ട്രാസ് അങ്ങനെ ടോപ് സ്കോററായി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ സുരക്ഷാ ഉദ്യോഗസ്ഥനായി ചെന്നൈ താരവും, ചിത്രം പങ്കുവെച്ച് അശ്വിന്‍; അമ്പരന്ന് ആരാധകര്‍
എറിഞ്ഞിട്ട് ഭുവി, ഒറ്റക്ക് പൊരുതി തിലക്, കൂട്ടത്തകര്‍ച്ചയില്‍ നിന്ന് കരകയറി മുംബൈ ഇന്ത്യൻസ്, ആര്‍സിബിക്കെതിരെ ഭേദപ്പെട്ട സ്കോര്‍