
ഏറ്റവും കുറവ് പന്തുകളില്‍ നിന്ന് 100 സിക്‌സ് ഐപിഎല്ലില്‍ നേടുന്ന മൂന്നാമത്തെ ബാറ്ററാകാൻ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു നായകൻ രജത് പാട്ടിദാറിനായി. 933 പന്തുകളില്‍, പക്ഷേ ഒന്നാമതുള്ളയാള്‍ പാട്ടിദാറിനേക്കാള്‍ ബഹുദൂരം മുന്നിലാണ്.
പട്ടികയുടെ തലപ്പത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മുൻതാരം ആന്ദ്രെ റസലാണ്. ടൂർണമെന്റില്‍ നേരിട്ട 657-ാം പന്തിലാണ് റസല്‍ സിക്‌സറുകളില്‍ ശതകം നേടിയത്. പക്ഷേ, റസലിന്റെ ഈ റെക്കോര്‍ഡിന് അധികം ആയുസ് ഉണ്ടെന്ന് തോന്നുന്നില്ല.
കാരണം, ഒരു 15 വയസുകാരന്റെ ബാറ്റ് ആ റെക്കോർഡിലേക്ക് അതിവേഗം പായുകയാണ്. രാജസ്ഥാൻ റോയല്‍സ് താരം വൈഭവ് സൂര്യവംശി. ഐപിഎല്ലില്‍ ഇതുവരെ 61.1 ഓവറാണ് താരം ക്രീസില്‍ നിലകൊണ്ടത്, അതായത് 367 പന്തുകള്‍.
നിലം തൊടാതെ പന്ത് ബൗണ്ടറി വര കടന്നത് 77 തവണയാണ്. അഞ്ച് പന്തിനിടെ ഒരു സിക്‌സ് വൈഭവ് എന്തായാലും നേടുമെന്നാണ് കണക്ക്. റസല്‍ വീഴാൻ പരമാവധി 110 പന്തുകള്‍ മാത്രം മതിയാകും ഇനിയെന്ന് ചുരുക്കം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!